പ്രശസ്ത നര്‍ത്തകി ഇന്ദിരാഭായി തങ്കച്ചി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകിയും നൃത്താധ്യപികയുമായ കോട്ടയ്ക്കകം കിഴക്കേമഠത്തില്‍ ഇന്ദിരാഭായി തങ്കച്ചി(87) അന്തരിച്ചു. താഞ്ചാവൂര്‍ നാട്യശൈലിയുടെ പ്രചാരകയായിരുന്നു. ഇന്ത്യയില്‍ വിവിധ നൃത്തവേദികളില്‍ പങ്കെടുത്തിട്ടുണ്ട്.
ഗുരു പന്തല്ലൂർ മീനാക്ഷി സുന്ദരം പിള്ളയുടെ ശിഷ്യയായിരുന്ന ഇന്ദിരാഭായി തങ്കച്ചി. ഗുരുവിന്റെ സ്‌മരണയ്‌ക്കായി കോട്ടയ്‌ക്കകം രാമസ്വാമി സ്‌ട്രീറ്റിൽ1950 ൽ മീനാക്ഷി ഭരതനാട്യ അക്കാദമി ആരംഭിച്ചു. 1959 ല്‍ ഭരതനാട്യം എന്ന കൃതി രചിച്ചിട്ടുണ്ട്.

ഭർത്താവ്: കെ. ജയപാലൻ നായർ (റിട്ട. മിൽമാ സൂപ്രണ്ട് ). മക്കൾ : മീനുഭായ് തങ്കച്ചി, മോഹനകുമാരൻ തമ്പി, കലാഭായി തങ്കച്ചി മരുമക്കൾ : പി. ഭാനുവിക്രമൻ, രേണുകാതമ്പി.












Click it and Unblock the Notifications