മാനന്തവാടിയില്‍ ഇന്‍ഡോ-ശ്രീലങ്കന്‍ ബുദ്ധവിഹാരം വരുന്നു
പാലക്കാട്: കേരളത്തിലെ ബുദ്ധ മതസ്ഥരുമായി സഹകരിച്ചുകൊണ്ടുള്ള ഇന്‍ഡോ ശ്രീലങ്കന്‍ ബുദ്ധ വിഹാരം വയനാട് മാനന്തവാടിയില്‍ ആരംഭിക്കുന്നു. ഗൗതമ ബുദ്ധന്‍റെ ദന്തം സൂക്ഷിച്ചുവെച്ചതിലൂടെ ലോകപ്രശസ്ഥമായ ശ്രീലങ്ക കാന്‍ഡിയിലെ ബുദ്ധ വിഹാരവുമായി സഹകരിച്ചുകൊണ്ടുള്ള സംരംഭത്തിനാണ് മാനന്തവാടി കോറോം എന്ന സ്ഥലത്ത് തുടക്കം കുറിക്കുന്നത്.
ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായി ഈ മാസം 26 ന് ശ്രീലങ്കന്‍ ബുദ്ധ ഭിക്ഷുക്കളുടെ സംഘം ഇവിടം സന്ദര്‍ശിക്കും. കണ്ണൂര്‍ തലശ്ശേരിയിലെ അഡ്വ. പി.കെ.വിജയന്‍ സംഭാവനയായി നല്‍കിയ വിശാലമായ ആറു ഏക്കര്‍ സ്ഥലത്താണ് വിഹാരം സ്ഥാപിക്കുന്നത്.ബുദ്ധ ഭിക്ഷുക്കളുടെ സ്ഥിര താമസത്തിന് പുറമേ,ധമ്മ സ്കൂള്‍, വിപസ്സന ധ്യാന കേന്ദ്രം, ആതുരാലയം,മറ്റു വിദ്യാഭ്യാസ കേന്ദ്രങ്ങളും വിഹാരത്തിന്‍റെ ഭാഗമായി ഇവിടെ സ്ഥാപിക്കും.

ആധുനിക കാലഘട്ടത്തില്‍ 1940 വരെ കേരളത്തില്‍ ശ്രീലങ്കന്‍ ബുദ്ധ ഭിക്ഷുക്കളുടെ സജീവ സാന്നിദ്ധ്യം നിലനിന്നിരുന്നതായി ബുദ്ധ മതവിശ്വാസിയായ വി.കെ.ചാമി എഴുതിയതും അടുത്തകാലത്ത് പുറത്തിറങ്ങിയയതുമായ പാലക്കാടിന്‍റെ സാമൂഹിക ചരിത്രമെന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. സഹോദരനയ്യപ്പനും, മിതവാദി സി.കൃഷ്ണനും, സി.കേശവന്‍, വി.കെ ചാമി എന്നിവരുടെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ ബുദ്ധ ഭിക്ഷുക്കളുടെ വലിയൊരു സംഘം കേരളമെമ്പാടും ബുദ്ധ ധമ്മ പ്രാചാരണം നടത്തിയിരുന്നതായി തെളിവ് സഹിതം പുസ്തകത്തില്‍ രേഖപെടുത്തിയിട്ടുണ്ട്.കോഴിക്കോടും, മലപ്പുറം, പാലക്കാട്, ത്രിശൂര്‍, എറണാകുളം ഉള്‍പടെയുള്ള ജില്ലകളില്‍ ഭിക്ഷുക്കള്‍ ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി പുസ്തകത്തില്‍ പ്രതിപാതിക്കുന്നുണ്ട്.എന്നാല്‍ ഈ രംഗത്ത് ഭിക്ഷുക്കളെ സഹായിച്ചിരുന്ന പല പ്രമുഖരുടെയും വിയോഗം മൂലം തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുകയും ഭിക്ഷുക്കള്‍ക്ക് ശ്രീലങ്കയിലേക്ക് തിരിച്ചു പോകേണ്ടി വന്നതായും രേഖകള്‍ ചൂണ്ടികാണിക്കുന്നു.
ഇടക്കുവെച്ചു നിലച്ചുപോയ ആ ധമ്മ പ്രവര്‍ത്തനമാണ് ഇന്‍ഡോ ശ്രീലങ്കന്‍ ബുദ്ധ വിഹാര സ്ഥാപനത്തിലൂടെ പുന സ്ഥാപിക്കപെടുന്നത്. ബുദ്ധ ഭിക്ഷുക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലകളിലേയും ബുദ്ധിസ്റ്റു സംഘങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള ബുദ്ധധമ്മസംഘം എന്ന സൊസൈറ്റിയും ട്രസ്റ്റും നിലവില്‍ വന്നു. ലോര്‍ഡ് ബുദ്ധ യുണിവേഴ്സല്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.രാമന്‍കുട്ടിയും, അഡ്വ. പി.കെ വിജയന്‍ എന്നിവരാണ് നേതൃത്വത്തില്‍. ഈ മാസം 26 ന് മാനന്തവാടിയില്‍ നടക്കുന്ന ചടങ്ങില്‍ ബുദ്ധ ഭിക്ഷുക്കള്‍ക്ക് ഭൂമി കൈമാറും.
പാലക്കാട് ധമ്മബോധി ഹാളില്‍ നടന്ന ബുദ്ധ ധമ്മ സംഘം, സൊസൈറ്റിയുടെയും, ട്രസ്റ്റിന്‍റെയും രൂപീകരണ യോഗത്തില്‍ കെ.രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു, അഡ്വ. പി.കെ. വിജയന്‍, ഹരിദാസ് ബോധ്, രമേഷ് നന്മണ്ട, ശിവദാസന്‍ ചേളാരി, ധര്‍മ്മരാജന്‍,സുബ്രമണ്യന്‍ വയനാട്, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, അനിരുദ്ധന്‍ രാമന്‍, വിശ്വനാഥന്‍, ഡോ.രഞ്ജിത്,പി,ടി ഗോപാലന്‍,തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications