കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷണറി ചരിതം പറഞ്ഞ് 'ഇന്തോളജി കോൺഫറൻസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സാമൂഹ്യ ദുരാചാരങ്ങളും ദാരിദ്രവും കൊടികുത്തി വാണ ഇന്ത്യയിൽ പുരോഗമനത്തിന്റെ പുതുചരിത്രമെഴുതാനെത്തിയ മിഷണറിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ചരിത്രരേഖ. മിഷണറിമാർ കേരളത്തിലും ഇന്ത്യയിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനുമായി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ 'ഒരു ഇന്ത്യൻ മിഷണറി ചരിതം" എന്ന പേരിൽ 11,12 തിയതികളിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ 'ഇന്തോളജി കോൺഫെറൻസ്" സംഘടിപ്പിക്കുന്നു.

11ന് രാവിലെ 9.30ന് മന്ത്രി അഡ്വ. മാത്യു ടി. തോമസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ ചിത്രപ്രദ‌ർശനവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര താരം പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഭാഷ, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, പത്രപ്രവർത്തനം , കൃഷി, നിയമസംഹിത, സ്വാതന്ത്ര്യ സമരം, സാമൂഹിക നവോത്ഥാനം, നാട്ടുരാജ്യങ്ങളുടെ ഏകോപനം തുടങ്ങിയ മേഖലകളിൽ ക്രൈസ്‌തവ മിഷണറിമാരുടെ സംഭാവനകളെ പരിചയപ്പെടുത്തുന്നതിനാണ് വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ കോൺഫറൻസ് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

thiruvanthapuram

ഡോ. സാമുവൻ നെല്ലിമുകൾ, ഡോ. ബാബു വർഗ്ഗീസ്, ഡോ. വള്ളിക്കാവ് മോഹൻദാസ്, ഡോ. ഭാസ്കർ റോസ്, ഡോ. ജോൺസൺ തേക്കടിയിൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മിഷണറികാലഘട്ടത്തെപ്പറ്റിയുടെ വിശദമായ ചർച്ചകളും ചരിത്രരേഖകൾ ഉദ്ദരിച്ചുള്ള വാദപ്രതിവാദങ്ങളും ജെയിംസ് വർഗീസ്, ഡോ. കോശി എം. ജോർജ്ജ്, പ്രൊഫ. കെ.എം ജോൺ, കേണൽ പി.എം. ജോസഫ്, കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English summary
Indology conference about history of missionary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X