Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമികളെപ്പോലെ മാധ്യമങ്ങളും അവളെ വേട്ടയാടി!! ശരിക്കുള്ള മുന്നറിയിപ്പുമായി നടന്‍!!

ടിആര്‍പി റേറ്റ് കൂട്ടാന്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന രീതി മാധ്യമങ്ങളില്‍ കണ്ടെന്നും ഇത്തരം മാധ്യമങ്ങളും നടിയെ ആക്രമിച്ച പ്രതികളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും ഇന്ദ്രജിത്ത്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ മുന്നറിയിപ്പുമായി നടന്‍ ഇന്ദ്രജിത്ത്. സംഭവത്തില്‍ സര്‍ക്കാരും കോടതിയും പോലീസും ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്ന സ്ഥിതി ഉണ്ടാകുമെന്ന് ഇന്ദ്രജിത്ത് മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ദ്രജിത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പേരും പ്രശസ്തിയുമുള്ളവര്‍ക്ക് സംഭവിക്കാമെങ്കില്‍ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു. വാര്‍ത്തകള്‍ വളച്ചൊടിച്ച മാധ്യമങ്ങളെയും ഇന്ദ്രജിത്ത് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.

 എന്തും ചെയ്ത് തടിതപ്പാം

എന്തും ചെയ്ത് തടിതപ്പാം

പെണ്ണായതു കൊണ്ട് ഒന്നും പുറത്തു പറയില്ലെന്നാണ് പൊതുധാരണയെന്ന് ഇന്ദ്രജിത്ത് പറയുന്നു. കാലഹരണപ്പെട്ട നിയമങ്ങളും വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിയമനടപടികളും വന്‍ കുറ്റങ്ങള്‍ ചെയ്ത ക്രിമിനലുകള്‍ നിയമപഴുതുകള്‍ ഉപയോഗിക്ക് രക്ഷപ്പെടുന്നതുമൊക്കെ മായക്കാഴ്ചയാണെന്ന് ഇന്ദ്രജിത്ത് പറയുന്നു. എന്തും ചെയ്ത് തടിതപ്പാം എന്ന് ചിലരെങ്കിലും വിശ്വസിക്കാന്‍ കാരണങ്ങള്‍ പലതുണ്ടെന്നും അദ്ദേഹം പറയുന്നു.

 ഫലമില്ല

ഫലമില്ല

സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ ഉണ്ടായപ്പോഴൊക്കെ നമ്മളെല്ലാവരും പല തവണ അലമുറയിടുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവമെന്നും ഇന്ദ്രജിത്ത് പറയുന്നു.

 സാധാരണക്കാരന്റെ കാര്യം

സാധാരണക്കാരന്റെ കാര്യം

സാധാരണക്കാരന്റെ അവസ്ഥയെ കുറിച്ചുള്ള ആശങ്ക ഇന്ദ്രജിത്ത് പങ്ക് വയ്ക്കുന്നുണ്ട്. പേരും പ്രശസ്തിയുമുളളവര്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ഇന്ദ്രജിത്ത് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

 നടപടി വേണം

നടപടി വേണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉടനടി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാരും കോടതിയും പോലീസുമൊക്കെ ചിന്തിച്ചു തുടങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്ന കാലം അകലെ ആവില്ലെന്നും ഇന്ദ്രജിത്ത് മുന്നറിയിപ്പ് നല്‍കുന്നു.

 ഒപ്പമുണ്ട്

ഒപ്പമുണ്ട്

ആക്രമണം നേരിട്ടിട്ടും ഭയന്ന് മാറി നില്‍ക്കാതെ നടന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കുറ്റവാളികളെ കണ്ടെത്താന്‍ സധൈര്യം മുന്നോട്ടുവന്ന നടിയെ ഇന്ദ്രജിത്ത് അഭിനന്ദിക്കുന്നുണ്ട്. എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

പ്രതികളില്‍ നിന്ന് വ്യത്യസ്തരല്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മോശം തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും ഇന്ദ്രജിത്ത് ആഞ്ഞടിക്കുന്നുണ്ട്. ടിആര്‍പി റേറ്റ് കൂട്ടാന്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ചില മാധ്യമങ്ങളില്‍ കണ്ടെന്നും ഇത്തരം മാധ്യമങ്ങളും നടിയെ ആക്രമിച്ച പ്രതികളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+