കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയെന്ന സല്‍പേര് നഷ്ടപ്പെടാന്‍ പാടില്ല; വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതില്‍ ആധി

  • By Desk
Google Oneindia Malayalam News

കൊച്ചി: പൗരത്വ നിയമത്തിനെതിരെ മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി പേര്‍ ശബദ്മയുര്‍ത്തിയിരുന്നു. കൊച്ചിയില്‍ നടന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടിയിലും താരങ്ങള്‍ ഒന്നടങ്കം അണിനിരന്നു. എന്നാല്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് ഭീഷണിയായിരുന്നു ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്. താരങ്ങളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്തും ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. ഇന്ത്യയെന്ന സത്പേര് നഷ്ടപ്പെടാന്‍ പാടില്ലെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി. മനോരമ ന്യൂസിന്‍റെ ന്യൂസ് മേക്കര്‍ പുരസ്കാരത്തിനോട് അനുബന്ധിച്ച് നടന്ന ചര്‍ച്ചയിലായിരുന്നു ഇന്ദ്രന്‍സിന്‍റെ പ്രതികരണം. വിശദാംശങ്ങളിലേക്ക്

നിലപാട് വ്യക്തമാക്കി താരങ്ങള്‍

നിലപാട് വ്യക്തമാക്കി താരങ്ങള്‍

നടി പാര്‍വ്വതിയായിരുന്നു പൗരത്വ നിയമത്തിനെതിരെ സിനിമാ ലോകത്ത് നിന്ന് ആദ്യം പ്രതികരിച്ചത്. നട്ടെല്ലിനുള്ളില്‍ നിന്ന് ഭയം ഇരച്ച് കയറുന്നു, ഇത് നമ്മള്‍ ഒരിക്കലും അനുവദിച്ച് കൊടുക്കരുതെന്നായിരുന്നു നടിയുടെ പ്രതികരണം. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, എംഎ നിഷാദ്, സണ്ണി വെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ എല്ലാം നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി.

 പ്രതിഷേധ റാലി

പ്രതിഷേധ റാലി

അതിനിടെ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ സിനിമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധവും അരങ്ങേറി. സംവിധായകരായ കമല്‍, രാജീവ് രവി, വേണു, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, ദിലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ് അഭിനേതാക്കളായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, ദിവ്യ ഗോപിനാഥ്, ഷെയ്ന്‍ നിഗം, മണികണ്ഠന്‍ ആചാരി, ബിനീഷ് ബാസ്റ്റിന്‍, പ്രകാശ് ബാരെ എന്നിവര്‍ ഉള്‍പ്പെടെ സിനിമ, സാഹിത്യ മേഖലയില്‍ നിന്നുളള നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു

 ഭീഷണി മുഴക്കി നേതാക്കള്‍

ഭീഷണി മുഴക്കി നേതാക്കള്‍

എന്നാല്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കി. സിനിമ പ്രവര്‍ത്തകര്‍ക്ക് ദേശ സ്നേഹം ഇല്ലെന്നായിരുന്നു കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് നടത്തുമെന്ന ഭീഷണിയായിരുന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ മുഴക്കിയത്.

 സല്‍പേര് നഷ്ടപ്പെടാന്‍ പാടില്ല

സല്‍പേര് നഷ്ടപ്പെടാന്‍ പാടില്ല

അതേസമയം ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ നടന്‍ ഇന്ദ്രന്‍സിന്‍റെ നിലപാട് ഇങ്ങനെ- പലവിഭാഗത്തില്‍ പെട്ടവര്‍ സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയെന്ന സല്‍പേര് നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. നമ്മുടെ രാജ്യത്തെ മറ്റ് രാജ്യങ്ങള്‍ അസൂയയോടെ നോക്കി കാണുന്ന കാര്യങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ല.

 അസൂയയോടെ

അസൂയയോടെ

മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ ഇന്ത്യയുടെ പരസ്പര സാഹോദര്യത്തെ കുറിച്ച് അസൂയയോടെയാണ് അവര്‍ പറയുന്നത്. അതൊക്കെ നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാനും പരിഹസിക്കാനും ഉള്ള സ്വാതന്ത്ര്യം രാജ്യത്ത് എല്ലായിടത്തും ഇല്ലാത്തതില്‍ ആധിയുണ്ടെന്നും ഇന്ദ്രന്‍ പറഞ്ഞു.

English summary
Indrans against Citizenship act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X