കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാന്‍സ് അസോസിയേഷനുകളെ തള്ളി ഇന്ദ്രന്‍സ്! മോഹന്‍ലാലും മമ്മൂട്ടിയും പ്രോത്സാഹിപ്പികരുത്

  • By Desk
Google Oneindia Malayalam News

ആളൊരുക്കം എന്ന സിനിമയിലെ വ്യത്യസ്തമായ അഭിനയത്തിനായിരുന്നു ഇന്ദ്രന്‍സ് എന്ന നടന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഒരു പക്ഷേ മലയാളിയെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചതും ഈ അവാര്‍ഡ് തന്നെയായിരുന്നിക്കണം. കാരണം അഭിനേതാവിനെക്കുറിച്ചും അഭിനയത്തെ കുറിച്ചുമുള്ള മുന്‍ ധാരണകള്‍ ഒക്കെ പൊളിച്ചെഴുതിയ ഒരു പുരസ്കാരം കൂടിയായിരുന്നു ഇത്.

ഇതിനൊക്കെയപ്പുറം താരഭാരങ്ങളോ സിനിമാ അഹന്തകളോ ഒന്നുമില്ലാത്ത പച്ചയായ ഒരു മനുഷ്യന് ലഭിച്ച നേട്ടവും ബഹുമതിയും മലയാളിക്ക് അത്രമേല്‍ സന്തോഷം നല്‍കുന്നതായിരുന്നു. ഇപ്പോള്‍ താരാധനയെ കുറിച്ച് നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.ചലച്ചിത്ര താരങ്ങളുടെ ഫാന്‍സ് നടത്തുന്നത് ഗുണ്ടായിസമാണെന്ന് പറയുന്നു ഇന്ദ്രന്‍സ്.

ആളൊരുക്കം

ആളൊരുക്കം

മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷ് സംവിധാനവും രചനയും നിര്‍വ്വഹിച്ച ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് ഈ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ ഓര്‍മ്മയില്‍ നിന്നുള്ള പ്രണയാനുഭവങ്ങളായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

വിവാദങ്ങള്‍

വിവാദങ്ങള്‍

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തത് കൊണ്ട് തന്നെ ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരം ജനകീയമാണെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനം വന്‍ വിവാദങ്ങള്‍ക്ക് കാരണമായി.

സംവിധായകന്‍

സംവിധായകന്‍

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട നിവേദനം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടിരുന്നു. പുരസ്കാര സമിതി അംഗവും സംവിധാകനുമായ ഡോ ബിജുവായിരുന്നു ഇതിന് നേതൃത്വം നല്കിയത്. എന്നാല്‍ ഇതോടെ ഫാന്‍സ് അസോസിയേഷനുകള്‍ ഡോ ബിജുവിനെതിരെ രംഗത്തെത്തി.

ഫേസ്ബുക്ക് പേജ്

ഫേസ്ബുക്ക് പേജ്

ബിജുവിനെ പിന്തുണച്ച ചലച്ചിത്ര അക്കാദമി അംഗമായ സജിത മഠത്തിലിനെതിരേയും ഈക്കൂട്ടം സൈബര്‍ ആക്രമണം നടത്തി. ഫാന്‍സുകളുടെ സൈബര്‍ ആക്രമണം സഹിക്കാനാവാതായതോടെ ഇരുവര്‍ക്കും തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ ഡി ആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു.

ഭീഷണി

ഭീഷണി

താരരാജാക്കന്‍മാരുടെ സ്വകാര്യ വെര്‍ച്വല്‍ പട്ടാളമാണ് അവരുടെ പേജില്‍ ഭീഷണി മുഴക്കിയതെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ ഫാന്‍സുകളുടെ പേരില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഉണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബുവും അഭിപ്രായപ്പെട്ടിരുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്

ഇതിന് പിന്നാലെയാണ് സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ദ്രന്‍സ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് ഇന്ദ്രന്‍സ് തുറന്നടിച്ചു.

ഗുണ്ടാ സംഘങ്ങള്‍

ഗുണ്ടാ സംഘങ്ങള്‍

ഗുണ്ടാ സംഘങ്ങളെ പോലെയാണ് ഇവര്‍ പെരുമാറുന്നത്. സിനിമയെ കൂവി തോല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി. മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും പോലുളള താരങ്ങള്‍ ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

English summary
indrans against fans association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X