പിസി ജോര്‍ജ്ജിന് ഇന്ദുലേഖയുടെ വക്കീല്‍ നോട്ടീസ്
കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന് ഇപ്പോള്‍ അത്ര നല്ല കാലമല്ലെന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ നപുംസകമെന്നും കൃമിയെന്നും ഒക്കെ വിളിച്ചുകഴിഞ്ഞപ്പോഴിതാ ഒരു വക്കീല്‍ നോട്ടീസിന്റെ ഭാരം കൂടി വരുന്നു. അതും ഒരു സ്ത്രീയുടെ വക.
ചര്‍ച്ച് ആക്ടിന്റെ പ്രവര്‍ത്തകയായ ഇന്ദുലേഖ ജോസഫ് ആണ് ജോര്‍ജ്ജിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തന്നേയും കുടുംബത്തേയും സമൂഹത്തിന് മുന്നില്‍ അധിക്ഷേപിച്ചു എന്നാണ് ആക്ഷേപം. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രിസ്തീയ സഭകളെ വിമര്‍ശിക്കുന്ന രീതിയിലാണ് ഇന്ദുലേഖ ജോസഫ് നേതൃത്വം നല്കുന്ന ചര്‍ച്ച് ആക്ടിന്റെ പ്രവര്‍ത്തനം. ഇന്ദുലേഖക്കും കുടുംബത്തിനും വട്ടാണെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം. മാറ്റി നിര്‍ത്തി രണ്ട് അടി കൊടുത്താല്‍ അത് മാറുമെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. പള്ളിക്കും അച്ചന്മാര്ക്കും എതിരെ ബ്ലാക്ക് മാജിക്കുമായി ഇറങ്ങിയിരിക്കുകയാണെന്നും പിസി ജോര്‍ജ്ജ് ഇന്ദുലേഖയെക്കുറിച്ച് പറഞ്ഞിരുന്നു.
ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഇന്ദുലേഖയുടെ വക്കീല്‍ നോട്ടീസ്. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇന്ദുലേഖ നേതൃത്വം നല്കുന്ന സംഘടന സ്ഥാനാര്‍ത്ഥികളെ നിര്ത്തുന്നുണ്ടെന്നാണ് വിവരം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പിസി ജോര്‍ജ്ജിന് എതിരായി ഇന്ദുലേഖ തന്നെ മത്സരിക്കും എന്നും ശ്രുതിയുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍.
നിയമ ബിരുദ ധാരിയാണ് ഇന്ദുലേഖ. ഇവരുടെ പിതാവ് ജോസഫ് വര്‍ഗ്ഗീസ് എഴുതിയ 'നസ്രായനും നാറാണത്ത് ഭ്രാന്തനും' എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ദുലേഖയെ ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജില്‍ നിന്ന് പുറത്താക്കുക വരെ ഉണ്ടായി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications