• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്യവസായിക വളർച്ച: സംസ്ഥാന സർക്കാർ ധവളപത്രം ഇറക്കണം: കെ സുരേന്ദ്രൻ

പാലക്കാട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വ്യാവസായിക മേഖലയിലുണ്ടായ വളര്‍ച്ചയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും അവ പാലിക്കപ്പെട്ടോയെന്നും വ്യക്തമാക്കണം. ഒരു പുതിയ വ്യവസായ സംരംഭം പോലും ഇവിടെ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മുഴുവന്‍ പൊള്ളയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്നും വ്യാവസായിക വളര്‍ച്ച നേടുമെന്നും പറഞ്ഞ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് സമ്മേളനങ്ങള്‍ നടത്തിയിട്ടും ഒരു വ്യവസായി പോലും കേരളത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. കൊറോണക്കാലത്ത് ആന്ധ്ര,കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യവസായങ്ങള്‍ ഒഴുകിയപ്പോള്‍ ഈ മേഖല കേരളത്തില്‍ സമ്പൂര്‍ണ തകര്‍ച്ചയെ നേരിടുകയാണ് ഉണ്ടായത്. ഐടിമേഖലയും നിശ്ചലമായി.

ടെക്‌നോപാര്‍ക്കിലെ ഭൂമി മറിച്ചുകൊടുക്കുവാനുള്ള ശ്രമമാണ് ഉണ്ടായത്. കാര്‍ഷികമേഖയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ദല്‍ഹിയിലേക്ക് ട്രാക്ടറുമായി ആളുകളെ വിട്ട പിണറായി വിജയന്‍ കേരളത്തിലെ കര്‍ഷകരോട് എന്ത് സമീപനമാണ് കൈക്കൊണ്ടതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഒരു വര്‍ഷം മുമ്പ് സംഭരിച്ച നെല്ലിന്റെ വില പോലും നല്‍കിയിട്ടില്ല. മതിയായ താങ്ങുവില നല്‍കുന്നില്ലെന്ന് മാത്രമല്ല നെല്ല് സംഭരണത്തിലും കാലതാമസം നേരിടുന്നു.

കര്‍ഷകര്‍ക്കായി ചെറുവിരല്‍ പോലും അനക്കാത്തവരാണ് ദല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി പായുന്നതെന്ന് വിരോധാഭാസമാണ.് കേന്ദ്രം നാളികേരത്തിന് താങ്ങുവില വര്‍ധിപ്പിക്കുന്നതൊഴിച്ചാല്‍ കേരളം ഏത് കാര്‍ഷിക വിളക്കാണ് താങ്ങുവില നല്‍കുന്നതെന്ന് വ്യക്തമാക്കണം.

കാര്‍ഷിക വ്യാവസായിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പിആര്‍ പ്രചരണം കൊണ്ട് ഒളിച്ചുവയ്ക്കാന്‍ കഴിയില്ല. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്നു സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് സര്‍ക്കാരും ഇടതുുപക്ഷവും അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.വികസനകാര്യത്തില്‍ കേരളം സമ്പൂര്‍ണ പരാജയമാണെന്നും ഇത് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.സ്ത്രീപീഡകരെ കൈയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് പറഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് തലമുണ്ഡനം ചെയ്യേണ്ടിവന്ന അവസ്ഥ തന്നെ സ്ത്രീ സൗഹൃദവും സുരക്ഷയും എന്ന ഇടതുസര്‍ക്കാരിന്റെ വാഗ്ദാനം പൊളിഞ്ഞതിന്റെ ഉദാഹരണമാണ്.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

കേന്ദ്രം നല്‍കുന്ന അരിയും പലവ്യഞ്ജനങ്ങളും കിറ്റിലാക്കി കൊടുക്കാന്‍ ഒരു സര്‍ക്കാരിന്റെ ആവശ്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെപോലും തുറന്ന് എതിര്‍ക്കുന്ന സമീപനമാണ് കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ കൈക്കൊണ്ടത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ പോലും തോമസ് ഐസക് അതിനെ എതിര്‍ക്കുകയാണ്.

സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാര്‍, സംസ്ഥാന വക്താവ് അഡ്വ.നാരായണന്‍ നമ്പൂതിരി, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജനസെക്രട്ടറിമാരായ പി.വേണുഗോപാല്‍, കെ.എം.ഹരിദാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു,വി മുരളീധരന്റെ പ്രസ്താവന വിചിത്രം; മുല്ലപ്പളളി

കോട്ടയം ചുവക്കുമോ? 15 ൽ 10 തവണയും ഇടതിനൊപ്പം.. ഇക്കുറി അട്ടിമറി?..മണ്ഡലപരിചയം

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  ഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും?എസ് ശോഭയെ ഇറക്കാൻ സിപിഐ,പ്രസാദ് ചേർത്തലയിൽ,ആലപ്പുഴയിൽ ഇടതുചിത്രം തെളിയുന്നു

  സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

  English summary
  Industrial growth: State govt should issue white paper: K Surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X