കുരുവിളയ്ക്ക് വീണ്ടും അറസ്റ്റ്,ഇതും മുഖ്യന് പഴിയോ?

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ആരോപിച്ച കുരുവിളയ്‌ക്കെതിരെ നിലവില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സ്റ്റാഫാണെന്നും ബന്ധുവാണെന്നും പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും ഒരു കോടിയിലേറെ തുക തട്ടിയെടുത്തെന്ന് കുരുവിള പരാതിപ്പെട്ടിരുന്നു.
പരാതിയില്‍ അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുരുവിള ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് പേരുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന പേരില്‍ ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു. സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
പാന്‍ ഏഷ്യ കമ്പനിയുടെ പേരില്‍ ഒന്നരലക്ഷം തട്ടിയെടുത്തു എന്നാണ് പേരമംഗലും സ്വദേശി ബിനീഷിന്റെ പരാതി. പാന്‍ ഏഷ്യാ കമ്പനിയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കുരുവിളയ്‌ക്കെതിരെയുള്ളത്. വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്.












Click it and Unblock the Notifications