അട്ടപ്പാടിയിൽ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന്...
പൊന്നി-പെരുമാൾ ദമ്പതികളുടെ ഒമ്പത് ദിവസം പ്രായമായ കുഞ്ഞാണ് ഞായറാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പ്രസവിച്ച് ഒമ്പത് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. ഷോളയൂർ ചാവടിയൂരിലെ പൊന്നി-പെരുമാൾ ദമ്പതികളുടെ ഒമ്പത് ദിവസം പ്രായമായ കുഞ്ഞാണ് ഞായറാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.
മാർച്ച് 23 വെള്ളിയാഴ്ച കോട്ടത്തറയിലെ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. ജനനസമയത്ത് 2.200 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞിനെയും അമ്മയെയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയത്.

എന്നാൽ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചതിന് കാരണം പോഷകാഹാരക്കുറവല്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ആരോഗ്യപരമായി കുഞ്ഞിന് യാതൊരും പ്രശ്നങ്ങളില്ലായിരുന്നെന്നും ഇവർ വ്യക്തമാക്കി. അതേസമയം, കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി മരിച്ചതാകാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.












Click it and Unblock the Notifications