പണപ്പെരുപ്പം: ബംഗാളിലും മധ്യപ്രദേശിലും 9%, ശ്രദ്ധേയമായി കേരളവും തമിഴ്നാടും
ദിലീപ്: രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ ദിവസമായിരുന്നു എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനത്തിലെത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വായ്പകളുടെ പലിശ വീണ്ടും ഉയർത്താനാണ് റിസർവ് ബാങ്കിന്റെ നീക്കം. അതേസമയം ചില സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 9 ശതമാനത്തിലെത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലും മധ്യപ്രദേശുമാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളിലാണ്, ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനമായി ഉയർന്ന് നില്‍ക്കുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേഷം ഉള്‍പ്പടേയുള്ള കാര്യങ്ങളാണ് വിപണിയിലെ തിരിച്ചടിക്ക് സാക്ഷ്യം വഹിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മധ്യപ്രദേശിനും ബംഗാളിനും പുറമെ ഹരിയാനയും തെലങ്കാനയുമാണ് 9% പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിച്ച മറ്റ് രണ്ട് സംസ്ഥാനങ്ങൾ, അതേസമയം ഏഴ് സംസ്ഥാനങ്ങളിൽ 8% അല്ലെങ്കിൽ അതിൽ കൂടിയ നിരക്കിലാണ് പണപ്പെരുപ്പം ഉള്ളത്. അതേസമയം കേരളത്തിലും തമിഴ്നാട്ടിലും പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെയാണ് എന്നത് ശ്രദ്ധേയമാണ്.
ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്
"ഈ സംസ്ഥാനങ്ങളിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ സ്വാധീനമാവും ഉയർന്ന നിരക്കിനുള്ള ഒരു കാരണം, രണ്ടാമത്തേത് സംസ്ഥാനങ്ങളിൽ ഇന്ധന തീരുവയിൽ വ്യത്യാസമുണ്ടാകാം, അതും സ്വാധീനം ചെലുത്തും," റേറ്റിംഗ് ഏജൻസിയായ ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ഡി കെ ജോഷി പറഞ്ഞു.
ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഏപ്രിലിൽ 8.4% വർദ്ധിച്ചപ്പോൾ നഗരങ്ങളിലെ പണപ്പെരുപ്പം 7.1% ആയി ഉയർന്നതായി റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ കാണിക്കുന്നു. വീടുകളെ സംബന്ധിച്ചിടത്തോളം, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. "മാസച്ചെലവുകൾ വലിയ തോതില്‍ വർദ്ധിച്ചു. പലചരക്ക്, മത്സ്യം, പച്ചക്കറികൾ, ഇന്ധനം, സ്കൂൾ ഫീസ് എന്നിയിലെല്ലാം വർധനവുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രതിമാസ ചെലവിൽ കുറഞ്ഞത് 20% വർധനവുണ്ടായിട്ടുണ്ട്." കൊൽക്കത്തയിലെ സീനിയർ ഫിനാൻഷ്യൽ സർവീസ് സെക്ടർ എക്‌സിക്യൂട്ടീവായ മലയ് ബിശ്വാസ് പറഞ്ഞു.
അതേസമയം, പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തെ തടയാനായി ഉത്പന്നത്തിന്‍റെ അളവിലും പാക്കറ്റിന്‍റെ വലിപ്പത്തിലും കുറവ് വരുത്താന്‍ കമ്പനികള്‍ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വില കൂട്ടുന്നതിന് പകരമാണ് അളവില്‍ കുറവ് വരുത്താനുള്ള തീരുമാനമെടുത്തത്. ബ്രിട്ടാണിയ, ഡാബർ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് ഇത്തരമൊരു നയം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications