India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണപ്പെരുപ്പം: ബംഗാളിലും മധ്യപ്രദേശിലും 9%, ശ്രദ്ധേയമായി കേരളവും തമിഴ്നാടും

Google Oneindia Malayalam News

ദിലീപ്: രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ ദിവസമായിരുന്നു എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനത്തിലെത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വായ്പകളുടെ പലിശ വീണ്ടും ഉയർത്താനാണ് റിസർവ് ബാങ്കിന്റെ നീക്കം. അതേസമയം ചില സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 9 ശതമാനത്തിലെത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലും മധ്യപ്രദേശുമാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

'ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന''ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന'

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളിലാണ്, ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനമായി ഉയർന്ന് നില്‍ക്കുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേഷം ഉള്‍പ്പടേയുള്ള കാര്യങ്ങളാണ് വിപണിയിലെ തിരിച്ചടിക്ക് സാക്ഷ്യം വഹിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മധ്യപ്രദേശിനും ബംഗാളിനും പുറമെ ഹരിയാനയും തെലങ്കാനയുമാണ് 9% പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിച്ച മറ്റ് രണ്ട് സംസ്ഥാനങ്ങൾ, അതേസമയം ഏഴ് സംസ്ഥാനങ്ങളിൽ 8% അല്ലെങ്കിൽ അതിൽ കൂടിയ നിരക്കിലാണ് പണപ്പെരുപ്പം ഉള്ളത്. അതേസമയം കേരളത്തിലും തമിഴ്നാട്ടിലും പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെയാണ് എന്നത് ശ്രദ്ധേയമാണ്.

ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്

"ഈ സംസ്ഥാനങ്ങളിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ സ്വാധീനമാവും ഉയർന്ന നിരക്കിനുള്ള ഒരു കാരണം, രണ്ടാമത്തേത് സംസ്ഥാനങ്ങളിൽ ഇന്ധന തീരുവയിൽ വ്യത്യാസമുണ്ടാകാം, അതും സ്വാധീനം ചെലുത്തും," റേറ്റിംഗ് ഏജൻസിയായ ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ഡി കെ ജോഷി പറഞ്ഞു.

ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഏപ്രിലിൽ 8.4% വർദ്ധിച്ചപ്പോൾ നഗരങ്ങളിലെ പണപ്പെരുപ്പം 7.1% ആയി ഉയർന്നതായി റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ കാണിക്കുന്നു. വീടുകളെ സംബന്ധിച്ചിടത്തോളം, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. "മാസച്ചെലവുകൾ വലിയ തോതില്‍ വർദ്ധിച്ചു. പലചരക്ക്, മത്സ്യം, പച്ചക്കറികൾ, ഇന്ധനം, സ്കൂൾ ഫീസ് എന്നിയിലെല്ലാം വർധനവുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രതിമാസ ചെലവിൽ കുറഞ്ഞത് 20% വർധനവുണ്ടായിട്ടുണ്ട്." കൊൽക്കത്തയിലെ സീനിയർ ഫിനാൻഷ്യൽ സർവീസ് സെക്ടർ എക്‌സിക്യൂട്ടീവായ മലയ് ബിശ്വാസ് പറഞ്ഞു.

അതേസമയം, പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തെ തടയാനായി ഉത്പന്നത്തിന്‍റെ അളവിലും പാക്കറ്റിന്‍റെ വലിപ്പത്തിലും കുറവ് വരുത്താന്‍ കമ്പനികള്‍ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വില കൂട്ടുന്നതിന് പകരമാണ് അളവില്‍ കുറവ് വരുത്താനുള്ള തീരുമാനമെടുത്തത്. ബ്രിട്ടാണിയ, ഡാബർ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് ഇത്തരമൊരു നയം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Inflation: 9% in Bengal and Madhya Pradesh, notable in Kerala and Tamil Nadu rate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X