കേരളത്തിൽ പഠിക്കാൻ വിദേശവിദ്യാർഥികളുടെ ഒഴുക്ക്; അപേക്ഷയിൽ 55 ശതമാനം വർധന
കോട്ടയം: എം ജി സര്‍വകലാശാല കാമ്പസിലും അഫിലിയേറ്റഡ് കോളേജുകളിലും ഉന്നത പഠനത്തിന് അപേക്ഷ നല്‍കിയ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ(ഐസിസിആര്‍) സ്‌കോളര്‍ഷിപ്പോടെ പി എച്ച് ഡി, പി ജി, ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ 58 രാജ്യങ്ങളില്‍നിന്ന് 885 പേരാണ് ഇത്തവണ അപേക്ഷ നല്‍കിയത്. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ ഇത് 571 ആയിരുന്നു.
പിഎച്ച്ഡി - 187, പി ജി - 406, ഡിഗ്രി - 292 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി ഈ വര്‍ഷം ലഭിച്ച അപേക്ഷകളുടെ എണ്ണം. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. 79 പേര്‍ അപേക്ഷ നല്‍കി. ആഫ്രിക്കയിലെതന്നെ സുഡാനില്‍നിന്ന് 77 പേരുണ്ട്.

ബൊട്‌സ്വാന -67, ബംഗ്ലാദേശ് -59, ഇറാഖ് -58, ടാന്‍സാനിയ -57, നൈജീരിയ -52, മലാവി -48, യെമന്‍ 39, ശ്രീലങ്ക -39, മാലി -33, ലെസോത്തോ -26, നേപ്പാള്‍ -22, അംഗോള -22 എന്നിവയാണ് കൂടുതല്‍ അപേക്ഷകരുള്ള രാജ്യങ്ങള്‍. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് എം ബി എ കോഴ്‌സിനാണ്. 70 പേരാണ് എം ബി എ കോഴ്‌സിലേക്ക് അപേക്ഷിച്ചത്.
അതേസമയം കേരളത്തിൽ നിന്നും വിദ്യാർത്ഥി കുടിയേറ്റത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2018 ൽ മാത്രം 1,29,763 വിദ്യാർഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കിൽ 2023 ആയപ്പോഴേക്കും ഈ കണക്ക് കുത്തനെ ഉയർന്നു. 2023 ൽ 2,50,000 വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പറന്നത്. നോർക്കയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിൽ നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സർവേ റിപ്പോർട്ടിൽ പറയുന്നു. 17 വയസിനു മുൻപു തന്നെ നാടു വിടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാൻ യുവതലമുറ കൂടുതൽ താത്പര്യം കാണിക്കുന്നു. കേരളത്തിൽനിന്നുള്ള മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു.












Click it and Unblock the Notifications