കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ത്താണ്ഡ വര്‍മ്മയും സ്വര്‍ണ്ണം കടത്തിയെന്ന്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയവരുടെ കൂട്ടത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുന്നാല്‍ മാര്‍ത്താണ്ഡവര്‍മയുമെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തല്‍. പതിനേഴ് കിലോ സ്വര്‍ണവും മൂന്ന് ശരപ്പൊലി മാലയും മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് കൈമാറിയെന്ന് സ്വര്‍ണപ്പണിക്കാരനായ രാജു മൊഴി നല്‍കി. ഏഷ്യനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്

ഒന്നാം നമ്പര്‍ പണിപ്പുര തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ ഇല്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. പൊലീസിന്റെ സഹായത്തോടെ പൂട്ടുകൊളിച്ച് പണിപ്പുര തുറന്നപ്പോള്‍ അവിടെ സ്വര്‍ണപ്പണികള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്യുന്നു. പണിപ്പുരയില്‍ നിന്ന് ലഭിച്ച ഒരു പെട്ടിക്കകത്ത് സ്വര്‍ണം മണലില്‍ കലര്‍ത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങളും അമിക്കസ്‌ക്യൂറി കോടതിയില്‍ ഹാജരാക്കി.

marthanda-varma

സ്വര്‍ണപ്പണിക്കാരന്‍ രാജുവിന്റെ മൊഴിയനുസരിച്ച് സ്വര്‍ണം കലര്‍ന്ന മണല്‍ ലോറിയിലാക്കി ഇവിടെ നിന്ന് തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് കടത്തിക്കൊണ്ടു പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാര്‍ത്താണ്ഡ വര്‍മ്മയില്‍ നിന്ന് തനിക്ക് പതിനേഴ് കിലോ സ്വര്‍ണവും മൂന്ന് കിലോ ശരപ്പൊലി മാലയും ലഭിച്ചതായി രാജു സമ്മതിച്ചിട്ടുണ്ട്. ക്ഷേത്ര ജോലികള്‍ക്ക് ഇത് കൂടാതെയും സ്വര്‍ണം ലഭിച്ചിട്ടുണ്ട്. ഒറ്റക്കല്‍ മണ്ഡപം നിര്‍മിക്കാന്‍ അഞ്ച് കിലോ സ്വര്‍ണം മുതല്‍പ്പടിയില്‍ നിന്ന് ലഭിച്ചുവെന്നും രാജു വെളിപ്പെടുത്തി.

Asianet News

ക്ഷേത്രത്തിന്റെ കാണിക്കപ്പുരയില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും സ്വര്‍ണക്കടത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. കാണിക്കപ്പുരയില്‍ കണ്ടെത്തിയ ഒരു ഷെല്‍ഫില്‍ സ്വര്‍ണ നാണയങ്ങളും സ്വര്‍ണ ബിസ്‌കറ്റുകളും വിദേശ നാണയങ്ങളും കണ്ടെത്തി.

English summary
The amicus curiae said Raju, the goldsmith who handled the works at the temple, has given a statement that Marthanda Varma handed him over 17 kg of gold, including the sarapolimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X