Get Updates
Get notified of breaking news, exclusive insights, and must-see stories!

തുഷാരയ്ക്കും ഭർത്താവിനുമെതിരെ കേസെടുത്തു, ആസൂത്രിത അക്രമമെന്ന് പോലീസ്

കൊച്ചി: ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ റസ്റ്റോറന്റില്‍ നോണ്‍ ഹലാല്‍ ഹോട്ടല്‍ നടത്തുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും ചേര്‍ന്ന് നടത്തിയത് സംഘടിത അക്രമമാണെന്ന് പോലീസ്. ഇവര്‍ ഒളിവിലാണെന്നും ഇവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറിയിച്ചു. തുഷാരയുടെ ഭര്‍ത്താവ് അജിത്ത് മറ്റൊരു കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇംതിയാസ് കൊലപതകക്കേസിലെ പ്രതിയാണ് അജിത്തെന്നും പോലീസ് പറഞ്ഞു. ഇവരെകൂടാതെ സുഹൃത്ത് അപ്പുവും ഒളിവിലാണെന്നും പൊലീസ് അറയിച്ചു. ഇയാളും നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

ph

കഴിഞ്ഞദിവസം ഇന്‍ഫോപാര്‍ക്കിന് സമീപത്താണ് സംഭവം. ചില്‍സേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചതെന്നും ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ അക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് അറിയുന്നത്.

ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിപിച്ചിരുന്നതെന്നും വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ തുഷാര ലൈവില്‍ വന്ന് തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട്‌നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി തുഷാരയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ അന്വേഷണത്തില്‍ അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിതമായ ആക്രമണമമായിരുന്നു ഇതെന്നാണ് കണ്ടെത്തിയത്. അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഒളിവില്‍പോയവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+