കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ രണ്ട് സീറ്റില്‍ മാത്രം വിജയസാധ്യത, കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ മുന്നറിയിപ്പ്!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും വന്‍ നേട്ടമുണ്ടാക്കുമെന്ന് അടുത്തിടെ വന്ന ദേശീയ സര്‍വേകളെല്ലാം സൂചിപ്പിച്ചിരുന്നു. കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താതെയായിരുന്നു കോണ്‍ഗ്രസിന് ഈ നേട്ടം സര്‍വേകള്‍ പ്രവചിച്ചിരുന്നത്. ഈ സര്‍വേയില്‍ കേരളത്തിലെ നേതൃത്വം വലിയ ആത്മവിശ്വാസത്തിലായിരുന്നു. പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടും ഇന്റേണല്‍ സര്‍വേയും ഇതിനെ തുടര്‍ന്ന് നടത്തുകയും ചെയ്തു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യങ്ങളാണ് കോണ്‍ഗ്രസിന് സംസ്ഥാനത്തുള്ളത്.

കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റില്‍ മാത്രമാണ് വിജയസാധ്യത ഉള്ളത്. സിറ്റിംഗ് സീറ്റുകളും ഇത്തവണ നഷ്ടമാകുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. പാര്‍ട്ടിയുടെ സംഘടനാ അടിത്തറ ഏറ്റവും മോശമായ നിലയിലാണ് ഉള്ളതെന്നും, സിപിഎമ്മിന്റെ നേതാക്കളുമായി ഒത്തുപിടിച്ച് നില്‍ക്കാനുള്ള നേതൃശേഷി കോണ്‍ഗ്രസിനില്ലെന്നുമാണ് കണ്ടെത്തല്‍. പ്രതിപക്ഷ രമേശ് ചെന്നിത്തലയുടെ ശൈലി പാര്‍ട്ടിക്ക് തീരെ ഗുണം ചെയ്യുന്നില്ലെന്നും വിലയിരുത്തലുണ്ട്.

കോണ്‍ഗ്രസ് ദുര്‍ബലം

കോണ്‍ഗ്രസ് ദുര്‍ബലം

സമീപകാലത്തൊന്നും നേരിടാത്ത അത്ര ദുര്‍ബലമായ അവസ്ഥയിലാണ് കോണ്‍ഗ്രസ് കേരളത്തില്‍ ഉള്ളതെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. പാര്‍ട്ടിയുടേതെന്ന് വിശ്വസിക്കുന്ന അടിസ്ഥാന വോട്ടുബാങ്ക് ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. സംസ്ഥാന ഘടകം മികച്ച നേതാക്കളെ വളര്‍ത്തി കൊണ്ടുവരുന്നില്ലെന്നും, നിലവിലുള്ള നേതാക്കള്‍ പലരും സ്ഥാന മോഹികളാണെന്നും വിലയിരുത്തലുണ്ട്. ശബരിമല സമരം പോലും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനായില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.

 വിജയസാധ്യത രണ്ട് സീറ്റില്‍

വിജയസാധ്യത രണ്ട് സീറ്റില്‍

നിലവിലെ സംഘടനാ ശക്തി കൊണ്ട് കേരളത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും, ഘടക കക്ഷികളെ ആശ്രയിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് കോണ്‍ഗ്രസിനുള്ളത്. രണ്ട് സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയം ഉറപ്പുള്ളത്. എറണാകുളവും വയനാടുമാണ് ഉറപ്പുള്ള മണ്ഡലങ്ങള്‍. വയനാട്ടിലെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് എംഐ ഷാനവാസിന്റെ വിയോഗത്തെ തുടര്‍ന്ന് അവിടെ പുതിയ നേതാവിനെ മത്സരിക്കിപ്പിക്കാനാണ് തീരുമാനം. സഹതാപ തരംഗം വോട്ടായി മാറാനാണ് സാധ്യത എറണാകുളം കെവി തോമസിന്റെ മണ്ഡലമാണ്. ഇവിടെ അദ്ദേഹത്തെ എതിര്‍ക്കാന്‍ മറ്റ് നേതാക്കളില്ല. കെവി തോമസിന്റെ പ്രതിച്ഛായയും കോണ്‍ഗ്രസിന് ഗുണം ചെയ്യും.

വിജയം അസാധ്യമായ സീറ്റുകള്‍

വിജയം അസാധ്യമായ സീറ്റുകള്‍

കോണ്‍ഗ്രസിന് അഞ്ച് മണ്ഡലങ്ങളില്‍ എത്ര മികച്ച പോരാട്ടം നടത്തിയാലു വിജയം പിടിക്കാനാവില്ലെന്ന് വിലയിരുത്തല്‍. ആറ്റിങ്ങല്‍, ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍, ആലപ്പുഴ എന്നിവയാണ് മണ്ഡലങ്ങള്‍. ആറ്റിങ്ങലില്‍ ബിന്ദു കൃഷ്ണയെ ആയിരുന്നു 2014ല്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. 60000 വോട്ടുകളില്‍ കൂടുതല്‍ ഭൂരിപക്ഷവുമായി സിപിഎമ്മിന്റെ എ സമ്പത്ത് ജയം നേടുകയും ചെയ്തു. ഇതില്‍ ആലപ്പുഴയില്‍ ഇത്തവണ കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ല. അത് കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടിയാകും. ബാക്കിയെല്ലാ സീറ്റുകളും സിപിഎമ്മും സിപിഐയും വിജയിച്ച മണ്ഡലങ്ങളാണ്.

മത്സരിക്കുന്ന സീറ്റുകള്‍

മത്സരിക്കുന്ന സീറ്റുകള്‍

കോണ്‍ഗ്രസ് 16 സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. എന്നാല്‍ ഇതില്‍ 11 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വിജയ സാധ്യത ചെറുതാണ്. ജനങ്ങളെ ആകര്‍ഷിക്കാനുള്ള നേതാക്കളില്ലെന്നാണ് വിലയിരുത്തല്‍. പ്രാദേശിക തലം മുതല്‍ സംസ്ഥാന നേതൃത്വത്തെ കുറിച്ച് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വളരെ മോശമാണ്. ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ നേതാക്കള്‍ക്കറിയില്ലെന്നാണ് ചെറിയ നേതാക്കള്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. 16 മണ്ഡലങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്.

ബിജെപി വോട്ട് തട്ടിയെടുക്കുന്നു

ബിജെപി വോട്ട് തട്ടിയെടുക്കുന്നു

കോണ്‍ഗ്രസിന് പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതില്‍ മടിയാണ്. ഈ സാഹചര്യം ബിജെപി നന്നായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന് വിജയിക്കാനാവാത്ത മണ്ഡലം അടക്കമുള്ളവയില്‍ സിപിഎമ്മുമായി പോരാട്ടം നടത്തുന്നത് ബിജെപിയാണ്. ഇവിടെയൊക്കെ ബിജെപി രണ്ടാം സ്ഥാനത്തെത്തും. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാവ ാന്‍ പോകുന്നത്. സിപിഎമ്മിന്റെ സംഘടനാ പ്രവര്‍ത്തനത്തേക്കാള്‍ മികച്ച രീതിയിലാണ് ആര്‍എസ്എസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ബിജെപിക്ക് ജനങ്ങള്‍ക്കിടയില്‍ പേരുണ്ടാക്കി കൊടുത്തെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍.

ചെന്നിത്തലയുടെ പ്രവര്‍ത്തനം

ചെന്നിത്തലയുടെ പ്രവര്‍ത്തനം

11 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മോശമാണെന്ന് സര്‍വേയില്‍ ഭൂരിഭാഗവും പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും, പിന്നീട് അത് അവഗണിക്കുകയുമാണ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഓരോ ജില്ലയിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ചെന്നിത്തല മുന്നിട്ടിറങ്ങുന്നില്ലെന്നും സര്‍വേയില്‍ കുറ്റപ്പെടുത്തുന്നു.

വിഷ്ണുനാഥ് ആലപ്പുഴയിലേക്ക്?

വിഷ്ണുനാഥ് ആലപ്പുഴയിലേക്ക്?

ആലപ്പുഴയില്‍ കെസി വേണുഗോപാലിന് പകരക്കാരെയാണ് കോണ്‍ഗ്രസ് തിരഞ്ഞുകൊണ്ടിരിക്കുന്നത്. ഇവിടെ പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചെങ്ങന്നൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് കളം മാറ്റാനാണ് വിഷ്ണുനാഥിന്റെ തീരുമാനം. ശബരിമല വിഷയവും മുന്നോക്ക വിഭാഗത്തിനുള്ള സംവരണവും ആലപ്പുഴയിലെ രാഷ്ട്രീയത്തെ മാറ്റി മറിച്ചിരിക്കുകയാണ്. എസ്എന്‍ഡിപി സിപിഎമ്മിനെയും എന്‍എസ്എസ് എന്‍ഡിഎയെയും പിന്തുണയ്ക്കും. ഇവിടെ വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായകമാകും.

തരൂര്‍ തോല്‍ക്കും

തരൂര്‍ തോല്‍ക്കും

ശശി തരൂര്‍ ഇത്തവണ തിരുവനന്തപുരത്ത് തോല്‍ക്കുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. ഇവിടെ മുന്നോക്ക വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ഇവിടെ രാഹുല്‍ ഗാന്ധി നേരിട്ട് മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇടുക്കിയും പാലക്കാടും കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍ നില്‍ക്കുന്ന മണ്ഡലങ്ങളാണ് ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ മാത്രമേ ജയിക്കാന്‍ സാധ്യതയുള്ളൂ. പാലക്കാട്ട് ബിജെപിയുടെ സ്വാധീനം വര്‍ധിച്ച് വരുന്നതിനാല്‍ പുതിയൊരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കും. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയാണ് മത്സരിക്കുന്നത്. ആഗോള തലത്തില്‍ വരെ പ്രശസ്തനാണ് രാജാമണി.

15 മണ്ഡലങ്ങള്‍

15 മണ്ഡലങ്ങള്‍

സംസ്ഥാനത്തെ 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തീരുമാനിച്ച് കഴിഞ്ഞു. ഉമ്മന്‍ചാണ്ടി തിരിച്ചുവരണമെന്നാണ് ഇതിനിടയിലുള്ള പ്രധാന ആവശ്യം. കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന് അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിലിരുത്തല്‍. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, തിരുവനന്തപുരത്ത് ശശി തരൂര്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴയില്‍ പിസി വിഷ്ണുനാഥ്, ഇടുക്കിയില്‍ ഉമ്മന്‍ച്ചാണ്ടി അല്ലെങ്കില്‍ ഡീന്‍ കുര്യാക്കോസ്, എറണാകുളത്ത് കെവി തോമസ്, ചാലക്കുടി കെ ബാബു, തൃശൂര്‍ ബെന്നി ബെഹനാന്‍, പിസി ചാക്കോ, ടിഎന്‍ പ്രതാപന്‍ എന്നീ പേരുകളാണുള്ളത്. പാലക്കാട് വേണു രാജാമണി, വടകര അഭിജിത്ത് അല്ലെങ്കില്‍ എപി അനില്‍ കുമാര്‍, കോഴിക്കോട് എംകെ രാഘവന്‍, കണ്ണൂര്‍ കെ സുധാകരന്‍, വയനാട് ടി സിദ്ദിഖ് അല്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍, ആലത്തൂര്‍ ഐഎം വിജയന്‍ എന്നിവരെ മ്ത്സരിപ്പിക്കാനാണ് തീരുമാനം.

പ്രിയങ്കയ്ക്ക് ഭ്രാന്താണ്, പലരെയും മര്‍ദിക്കാറുണ്ട്... വിവാദ പരാമര്‍ശവുമായി സുബ്രഹ്മണ്യന്‍ സ്വാമി!പ്രിയങ്കയ്ക്ക് ഭ്രാന്താണ്, പലരെയും മര്‍ദിക്കാറുണ്ട്... വിവാദ പരാമര്‍ശവുമായി സുബ്രഹ്മണ്യന്‍ സ്വാമി!

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് കച്ചകെട്ടി; എട്ടും പിടിക്കും, താരങ്ങളും പട്ടികയില്‍, നാലില്‍ ഉറപ്പിച്ചുകോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് കച്ചകെട്ടി; എട്ടും പിടിക്കും, താരങ്ങളും പട്ടികയില്‍, നാലില്‍ ഉറപ്പിച്ചു

English summary
informal survey gives shockers to congress in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X