ബിജെപി പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്‍പിച്ച സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ആക്രമണങ്ങളില്‍ ഒരു മപണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കടപ്പുറം ചെമ്പന്‍വീട്ടില്‍ ശശി കുമാര്‍ (44) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച (മെയ് 22) ന് രാത്രിയിലാണ് ശശികുമാറിന് വെട്ടേറ്റത്. ബാക്കില്‍ പോകുമ്പോള്‍ ആക്രമിയ്ക്കുകയായിരുന്നു. സംഭവത്തില്‍ ആറ് ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

രാത്രി പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. ശശികുമാര്‍ വരുന്ന വഴിയില്‍ പതിയിരുന്നായിരുന്നു ആക്രമണം. ശശികുമാറിന്റെ ഒരു കാല്‍ അറ്റുപോകാറായ നിലയിലായിരുന്നു. പിന്നീടിത് മുറിച്ച് മാറ്റി.
മെയ് 27 ന് പുലര്‍ച്ചെയാണ് ശശികുമാര്‍ മരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം തൃശൂര്‍ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. കേരളത്തില്‍ മൂന്നാമത്തേതും. കൈപ്പമംഗലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനും കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications