കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങാന്‍ കാസര്‍കോഡ് നഗരസഭ: മുഴുവൻ ജീവനക്കാർക്കും ഇനി മഷിപ്പേന, ഹരിത ചട്ടം വിജയത്തിലേക്ക്...

  • By Desk
Google Oneindia Malayalam News

കാസറഗോഡ് : നഗരസഭയിലെ മുഴുവൻ ജീവനക്കാരും ഇനി മഷിപേന ഉപയോഗിക്കും. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ തുടങ്ങി വെച്ച ഹരിത ചട്ടം പരിപാലനത്തിനായുള്ള ശ്രമങ്ങളെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ കാസര്‍ഗോഡ് നഗരസഭയിൽ ഹരിത ചട്ടം പാലിക്കുന്നതിനായാണ് മുഴുവൻ ജീവനക്കാർക്കും മഷിപ്പേന നൽകിയത്.

ഏറ്റെടുക്കാനുള്ള ചുമതലകളെ കുറിച്ചും കൈവരിക്കാനുള്ള ലക്ഷ്യങ്ങളെ കുറിച്ചും ശാസ്ത്രീയവും ഭാവനാപൂർണവുമായ കാഴ്ചപ്പാടോടെയാണ് സർക്കാർ ഹരിത കേരള മിഷനെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നും അത് കൊണ്ട് തന്നെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയും ലക്ഷ്യമാക്കി മുന്നോട്ട് പോവുമ്പോൾ അതിനനുസരിച്ച് ജീവനക്കാരും പ്രവർത്തിക്കണമെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു.

kasarcode-

ഇനി മുതൽ ഓഫീസിൽ ജീവനക്കാർ കുഴൽ പേന ഉപയോഗിക്കുകയില്ലെന്നും പ്രകൃതിക്കിണങ്ങുന്ന മഷിപ്പേന ഉപയോഗിക്കുമെന്നും പ്രതിജ്ഞ ചെയ്തു. പരിപാടി യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പർ എ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.കെ.സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാരായണ നായ്ക്ക്, എ.വി.മധുസൂദനൻ ,ടി.വി.രാജേഷ് എന്നിവർ സംസാരിച്ചു.

English summary
Ink pen for municipality staffs in Kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X