ഐഎൻഎല്ലിൽ പ്രശ്ന പരിഹാരം; അഖിലേന്ത്യ പ്രസിഡന്റ് ഇന്ന് കേരളത്തിൽ
കാന്തപുരം വിഭാഗത്തിന്റെ യുവജന നേതാവ് ഡോ. അബ്ദുൾ ഹക്കീം അസ്ഹാരിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമവായ ചർച്ചകൾ മുന്നോട്ട് പോകുന്നത്. അബ്ദുൾ ഹക്കീമുമായി മുഹമ്മദ് സുലൈമാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്
കോഴിക്കോട്: ഇന്ത്യൻ നാഷ്ണൽ ലീഗിലെ (ഐഎൻഎൽ) ആഭ്യന്തര പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം തേടി ദേശീയ നേതൃത്വം. അബ്ദുൾ വഹാബ്-കാസിം ഇരിക്കൂർ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നം പാർട്ടി പിളർപ്പിലേക്ക് വരെ എത്തിച്ചിരുന്നു. അതേസമയം അനുരഞ്ജന ചർച്ചകളും അണിയറയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമൻ ഇന്ന് കേരളത്തിലെത്തുന്നത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
ഒരു സംസ്ഥാന നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അഖിലേന്ത്യ പ്രസിഡന്റ് എത്തുന്നതെങ്കിലും ചില മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. കാന്തപുരം വിഭാഗത്തിന്റെ യുവജന നേതാവ് ഡോ. അബ്ദുൾ ഹക്കീം അസ്ഹാരിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമവായ ചർച്ചകൾ മുന്നോട്ട് പോകുന്നത്. അബ്ദുൾ ഹക്കീമുമായി മുഹമ്മദ് സുലൈമാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിലവിലെ സാഹചര്യം അബ്ദുൾ ഹക്കീം അഖിലേന്ത്യ പ്രസിഡന്റിനെ ബോധ്യപ്പെടുത്തും.
ദിവസങ്ങൾക്ക് മുൻപ് എറണാകുളത്ത് നടന്ന നേതൃയോഗത്തിലുണ്ടായ കയ്യാങ്കളിയാണ് പ്രശ്നം പിളർപ്പിലേക്ക് വരെ നയിച്ചത്. സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിനെ പുറത്താക്കിയത് അഖിലേന്ത്യ പ്രസിഡൻറായിരുന്നു. പിന്നീട് അഖിലേന്ത്യ കമ്മിറ്റിയെ തള്ളി വഹാബ് രംഗത്തുവരുകയും ചെയ്തു. പ്രശ്നം അതീവ സങ്കീർണതയിലേക്ക് എത്തിയ ഘട്ടത്തിൽ മുന്നണി നിലനിൽപ്പ് പോലും ഐഎൻഎല്ലിന് ഭീഷണിയായി. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള മധ്യസ്ഥ ശ്രമങ്ങളുമായി ഹക്കീം അസ്ഹാരി രംഗത്തെത്തുന്നത്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
Recommended Video
വഹാബ് വിഭാഗവുമായും കാസിം ഇരിക്കൂർ വിഭാഗവുമായും ഹക്കീം അസ്ഹരി ഇതിനോടകം രണ്ട് വട്ടം ചർച്ച പൂർത്തിയാക്കി. അഖിലേന്ത്യ നേതൃത്വത്തിെൻറ നിലപാട് നിർണായകമായതിനാൽ മുഹമ്മദ് സുലൈമാനുമായി ചർച്ച നടത്തിയശേഷം തുടർനീക്കം നടത്താനാണ് ആലോചനയെന്ന് അറിയുന്നു. അതിനിടെ, കാസിം വിഭാഗം മെംബർഷിപ് കാമ്പയിനുമായി മുന്നോട്ടുപോവുകയാണ്. വഹാബ് പക്ഷമാകട്ടെ പുതിയ നാഷനൽ യൂത്ത്ലീഗ് കമ്മിറ്റി രൂപവത്കരിക്കുകയും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു.
അതേസമയം പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്താന്‍ പരമാവധി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്നാണ് എപി അബ്ദുള്‍ വഹാബ് വ്യക്തമാക്കിയത്. ഇക്കാര്യം മധ്യസ്ഥര്‍ വഴി കാസിം ഇരിക്കൂര്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട് എന്നും പറയുന്നു. എന്നാൽ കാസിം വിഭാഗം ഇതിനോട് അനുഭാവ പൂർവ്വം ഇതുവരെ പ്രതികരിച്ചട്ടില്ല. ഏറ്റവും മിതമായ ആവശ്യങ്ങള്‍ ആണ് അവര്‍ക്ക് മുന്നില്‍ തങ്ങള്‍ ഉന്നയിച്ചത് എന്നാണ് വഹാബ് വിഭാഗം പറയുന്നത്. പാര്‍ട്ടിയില്‍ ഐക്യം പുന:സ്ഥാപിക്കപ്പെടുന്നതുവരെ ഇരു വിഭാഗം നേതാക്കളും പ്രകോപനം സൃഷ്ടിക്കാതെ തുടരണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം കാസിം വിഭാഗം പരിഗണിക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.
എപി അബ്ദുള്‍ വഹാബ് അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്, തങ്ങള്‍ ആണ് യഥാര്‍ത്ഥ ഐഎന്‍എല്‍ എന്ന നിലപാടില്‍ ആണ് കാസിം ഇരിക്കൂര്‍ വിഭാഗം. മെമ്പര്‍ഷിപ് കാമ്പയിന്‍ നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത് എന്ന് കാസിം ഇരിക്കൂര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴിക്കോടും പിന്നീട് ആലുവയിലും നടന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത് എന്നാണ് പറയുന്നത്. ജൂലായ് 25 ന് തെരുവ് സംഘര്‍ഷത്തിലേക്ക് നയിച്ച കൊച്ചിയിലെ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ആയിരുന്നു ആലുവയില്‍ കാസിം ഇരിക്കൂര്‍ വിഭാഗം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്.












Click it and Unblock the Notifications