ഐഎന്‍എല്‍ പിളര്‍പ്പിലേക്ക്; സംസ്ഥാന ഘടകം പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: ഐ എന്‍ എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്) കേരളം ഘടകം പിരിച്ചു വിട്ടേക്കും. ഐ എന്‍ എലിന്റെ നിലവിലുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണയായതാണ് റിപ്പോര്‍ട്ട്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വരും. അഡ്ഹോക്ക് കമ്മിറ്റിയില്‍ ഐ എന്‍ എല്‍ നേതാവ് അബ്ദുള്‍ വഹാബ് പക്ഷത്തിലെ ആരെയും ഉള്‍പ്പെടുത്തിയേക്കില്ല. ഞായാറാഴ്ച ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം വിഷയത്തില്‍ തീരുമാനമെടുക്കും. ഐ എന്‍ എല്‍ മുതിര്‍ന്ന നേതാവ് കാസിം ഇരിക്കൂര്‍ പക്ഷമാണ് പുതിയ നീക്കത്തിന് പിന്നില്‍ എന്നാണ് വിവരം.
പാര്‍ട്ടിക്കുള്ളില്‍ നേരത്തെ പിളര്‍പ്പുണ്ടായിരുന്നെങ്കിലും സി പി ഐ എം നല്‍കിയ അന്ത്യശാസനം മാനിച്ച് ഇരുവിഭാഗവും യോജിച്ച് പോവുകയായിരുന്നു. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐ എന്‍ എല്ലിന് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും മറ്റു പദവികള്‍ പങ്കിടുന്നതായിരുന്നു പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തിന് പ്രധാന കാരണം. എല്‍ ഡി എഫ് നല്‍കിയ ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പങ്കിടുന്നതടക്കമുള്ള കാര്യങ്ങള്‍ തര്‍ക്കത്തിന് കാരണമായിരുന്നു.

Recommended Video

ഇനി യോജിച്ച് പോകാനാവില്ലെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ നിലപാട്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പിന്തുണയോടെയാണ് പുതിയ നീക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനാണ് ദേശീയ കൗണ്‍സില്‍ ചേരുന്നതെന്നാണ് വാദമെങ്കിലും കേരള ഘടകത്തെ പിരിച്ച് വിടലായിരിക്കും പ്രധാന അജണ്ട. പ്രസിഡണ്ട് എ പി. അബ്ദുള്‍ വഹാബിനെ ദേശീയ കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നീക്കാനാണ് ശ്രമം. നേരത്തെ കാസര്‍കോഡ് ജില്ലയിലെ ഐ എന്‍ എല്‍ അംഗത്വ വിതരണോദ്ഘാടനത്തിനിടെ ഇരുവിഭാഗവും തമ്മില്‍ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഒടുവില്‍ അബ്ദുള്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷമായിരുന്നു പരിപാടി തുടര്‍ന്നത്.
കഴിഞ്ഞ ജൂലൈയില്‍ കാസിം ഇരിക്കൂറിനെ അബ്ദുള്‍ വഹാബും, അബ്ദുള്‍ വഹാബിനെ കാസിം ഇരിക്കൂറും പരസ്പരം പുറത്താക്കുന്ന അസാധാരണ സംഭവങ്ങള്‍ക്കും ഐ എന്‍ എല്‍ സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ മുതലാണ് നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കം മറനീക്കി ഐ എന്‍ എല്ലില്‍ പുറത്തുവന്നത്. കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഒരുപക്ഷത്താണ്. അബ്ദുള്‍ വഹാബ് മറുപക്ഷത്താണ്.












Click it and Unblock the Notifications