• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർഎ​സ്എ​സി​ന് വി​റ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ

കോഴിക്കോട്: ഖുറാന്റെ മറവില്‍ കളളക്കടത്ത് നടത്തിയെന്ന ആരോപണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സംഘപരിവാറിന്റെ ഇസ്ലാം വിരുദ്ധ അജണ്ടയ്ക്ക് മുസ്ലീം ലീഗും കോണ്‍ഗ്രസും ചൂട്ട് പിടിക്കുകയാണ് എന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണം. സിപിഎമ്മാണ് യഥാര്‍ത്ഥ ശത്രു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതിന് അര്‍ത്ഥം മുസ്ലീം ലീഗിനെ ആര്‍എസ്എസിന് വിറ്റു എന്നാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

സിപി​എ​മ്മി​നെ​യും ജ​ലീ​ലി​നെ​യും അ​ടി​ക്കാ​നു​ള്ള വ​ടി തേ​ടു​ന്ന മു​സ്​​ലിം ലീ​ഗു​കാ​ർ യ​ഥാ​ർ​ത്ഥത്തി​ൽ സ​മു​ദാ​യ​ത്തെ ഒ​റ്റു​കൊ​ടു​ക്കുക​യാ​ണ് ശ​ത്രു​ക്ക​ൾ​ക്ക് എന്നും കാസിം ഇരിക്കൂർ കുറ്റപ്പെടുത്തി. മോ​ദി​യെ​യും ഹി​ന്ദു​ത്വ​യെ​യും നേ​രി​ടാ​ൻ പ​ട​ച്ച​ട്ട​യ​ണി​ഞ്ഞ് ഡ​ൽ​ഹി​യി​ലേ​ക്ക് വി​മാ​നം ക​യ​റി​യ കു​ഞ്ഞാ​പ്പ​യെ ആ​ർ.​എ​സ്. എ​സ്​ ആ​സ്​​ഥാ​ന​മാ​യ നാ​ഗ്പൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​സ്​​തി​ഷ്ക്ക പ്ര​ക്ഷാ​ള​നം ന​ട​ത്തി​യോ എന്നും കാസിം ഇരിക്കൂർ പരിഹസിച്ചു.

ആ​ർഎ​സ്എ​സി​നെ വി​ശ്വ​സി​ക്ക​രു​ത് മ​ക്ക​ളേ

ആ​ർഎ​സ്എ​സി​നെ വി​ശ്വ​സി​ക്ക​രു​ത് മ​ക്ക​ളേ

ആ​ർ.​എ​സ്​.​എ​സി​ന് കു​ഞ്ഞാ​ലി​ക്കു​ട്ടി മു​സ​ല്ല വി​രി​ക്കു​മ്പോ​ൾ എന്ന തലക്കെട്ടിലാണ് കുറിപ്പ്: '' ബ​ഹ​റി​ൽ മു​സ​ല്ല​യി​ട്ട് ന​മ​സ്​​ക​രി​ച്ചാ​ലും ആ​ർ.​എ​സ്.​എ​സി​നെ വി​ശ്വ​സി​ക്ക​രു​ത് മ​ക്ക​ളേ എ​ന്ന സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ​സാ​ഹി​ബ് 1977 മേ​യ് ഒ​ന്നി​ന് കോ​ഴി​ക്കോ​ട്ട് യ​ങ്സ്​​പീ​ക്കേ​ഴ്സ്​ ഫോ​റ​ത്തിെ​ൻ​റ ക്യാ​മ്പി​ൽ യു​വാ​ക്ക​ൾ​ക്ക് ന​ൽ​കി​യ താ​ക്കീ​ത് മു​സ്​​ലിം ലീ​ഗു​കാ​ർ ഇ​ട​ക്കി​ടെ അ​യ​വി​റ​ക്കാ​റു​ണ്ട്. അ​ധി​കാ​ര​ത്തിെ​ൻ​റ ഓ​ര​ത്തൂ​കൂ​ടി പോ​കാ​ൻ പോ​ലും ആ​ർ.​എ​സ്.​എ​സി​ന് ത്രാ​ണി​യി​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സം​ഘ്പ​രി​വാ​ർ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​യെ കു​റി​ച്ച് ക്രാ​ന്ത​ദ​ർ​ശി​യാ​യ സി.​എ​ച്ച് അ​നു​യാ​യി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

 ഒ​രേ തൂ​വ​ൽ പ​ക്ഷി​കൾ

ഒ​രേ തൂ​വ​ൽ പ​ക്ഷി​കൾ

കാ​ല​ത്തിെ​ൻ​റ അ​പ്ര​തി​ഹ​ത പ്ര​വാ​ഹ​ത്തി​നി​ട​യി​ൽ ആ​ർ.​എ​സ്.​എ​സ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​യി മാ​റി. ജ​ർ​മ​നി​യി​ൽ നാ​സി​സ​വും ഇ​റ്റ​ലി​യി​ൽ ഫാ​ഷി​സ​വും 1930-1945 കാ​ല​ഘ​ട്ട​ത്തി​ൽ കാ​ഴ്ച​വെ​ച്ച ഭൂ​രി​പ​ക്ഷാ​ധി​പ​ത്യ​ത്തിെ​ൻ​റ​യും ഹിം​സ​യു​ടെ​യും ഭീ​തി​ജ​ന​ക​മാ​യ ഒ​രി​ന്ത്യ​ൻ വ​ക​ഭേ​ദം 2014 തൊ​ട്ട് ന​രേ​ന്ദ്ര​മോ​ദി​യു​ടെ കാ​ർ​മ​കി​ത്വ​ത്തി​ൽ ഇ​വി​ടെ ന​ട​പ്പാ​ക്കു​മ്പോ​ൾ ലോ​കം അ​തീ​വ ഉ​ത്ക്ക​ണ്ഠ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ഹി​റ്റ്​​ല​റും മു​സ്സോ​ള​നി​യും ന​രേ​ന്ദ്ര​മോ​ദി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്ന് വി​വ​ര​മു​ള്ള​വ​ർ ന​മ്മോ​ട് വി​ളി​ച്ചു​പ​റ​യു​ന്നു.

കാ​വി​രാ​ഷ്ട്രീ​യ​ത്തെ വെ​റു​ക്കു​ന്നു

കാ​വി​രാ​ഷ്ട്രീ​യ​ത്തെ വെ​റു​ക്കു​ന്നു

നാ​സി​സ​വും ഫാ​ഷി​സ​വും ഹി​ന്ദു​ത്വ കാ​പാ​ലി​ക​ത​യു​ടെ മു​ന്നി​ൽ ഒ​ന്നു​മ​ല്ലെ​ത്ര. ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളോ​ടും ഭ​ര​ണ​കൂ​ട​ത്തോ​ടും അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് പോ​ലും വ​ലി​യ പാ​ത​ക​മാ​യാ​ണ് ഭൂ​രി​പ​ക്ഷ​സ​മൂ​ഹ​ത്തി​ലെ സു​മ​ന​സ്സു​ക​ൾ ക​രു​തു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​മാ​വ​ട്ടെ, ഒ​രി​ക്ക​ലും അ​ടു​ക്കാ​നോ ഐ​ക്യ​പ്പെ​ടാ​നോ സാ​ധ്യ​മ​ല്ലാ​ത്ത അ​ത്യ​ന്തം അ​പ​ക​ട​കാ​രി​ക​ളാ​ണ് കാ​വി​ധ്വ​ജ​വാ​ഹ​ക​രെ​ന്ന് അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​ന്ത്യ​യി​ലു​ട​നീ​ളം ഹി​ന്ദു​ത്വ​യു​ടെ ഇ​ര​ക​ളും പ്ര​തി​യോ​ഗി​ക​ളു​മാ​യ മു​സ്​​ലിം​ക​ൾ കാ​വി​രാ​ഷ്ട്രീ​യ​ത്തെ വെ​റു​ക്കു​ക​യും ഭ​യ​ക്കു​ക​യും ചെ​യ്യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​കൂ​ട്ടു​ന്ന സൗ​ഹൃ​ദ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് പോ​ലും വ​ലി​യ പാ​ത​ക​മാ​യാ​ണ് മു​സ്​​ലിം​ക​ൾ ക​രു​തു​ന്ന​ത്.

ഇ​വി​ടെ ബോ​ൻ​സാ​യി ചെ​ടി പോ​ലെ

ഇ​വി​ടെ ബോ​ൻ​സാ​യി ചെ​ടി പോ​ലെ

‘അ​ധി​കാ​രം ഇ​ര​ന്നു​വാ​ങ്ങു​ന്ന സൂ​ഫി ഭി​ക്ഷു​ക്ക​ളെ' കു​റി​ച്ച് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ഹ്വ (പ്ര​ബോ​ധ​നം 2016 ഏ​പ്രി​ൽ 1 ) ഒ​രു പാ​ട് ക​ണ്ണീ​ർ വാ​ർ​ത്തു. എ.​പി അ​ബ്ദു​ല്ല​ക്കു​ട്ടി എ​ന്ന രാ​ഷ്ട്രീ​യ ഭി​ക്ഷാം​ദേ​ഹി ബി.​ജെ.​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​പ്പോ​ൾ കേ​ര​ളീ​യ​ർ​ക്ക് അ​തു​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചി​ല്ല. മ​ന​സ്​ കൊ​ണ്ട് വെ​റു​ത്തു; ശാ​പ​വ​ച​സ്സു​ക​ൾ ചൊ​രി​ഞ്ഞു. ആ​ർ.​എ​സ്.​എ​സ്​ രാ​ഷ്ട്രീ​യ​ത്തോ​ടു​ള്ള കേ​ര​ളീ​യ മ​ന​സ്സിെ​ൻ​റ അ​ക​ൽ​ച്ച​യും ഐ​ത്ത​വും ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ബി.​ജെ.​പി പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചി​ട്ടും ഇ​വി​ടെ ബോ​ൻ​സാ​യി ചെ​ടി പോ​ലെ ആ ​പാ​ർ​ട്ടി വ​ള​ർ​ച്ച​മു​ട്ടി നി​ൽ​ക്കു​ന്ന​ത്..

പൈ​തൃ​കം ക​ള​ഞ്ഞു​ കു​ളി​ക്കാ​ൻ ഞ​ങ്ങ​ളി​ല്ല

പൈ​തൃ​കം ക​ള​ഞ്ഞു​ കു​ളി​ക്കാ​ൻ ഞ​ങ്ങ​ളി​ല്ല

എ​ന്തു​കൊ​ണ്ട് കേ​ര​ളം താ​മ​ര വി​രി​യി​ക്കാ​ൻ മാ​ത്രം ചെ​ളി​ക്കു​ണ്ടാ​വു​ന്നി​ല്ല എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി​യ ജെ​ഫ്ര​ലെ​റ്റി​നെ ( Christophe Jaffrelot ) പോ​ലു​ള്ള​വ​ർ ന​ൽ​കു​ന്ന ഉ​ത്ത​ര​ങ്ങ​ളി​ലൊ​ന്ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ - മു​സ്​​ലിം​ക​ളും ക്രി​സ്​​ത്യാ​നി​ക​ളും ആ ​പാ​ർ​ട്ടി​യോ​ട് കാ​ണി​ക്കു​ന്ന വി​പ്ര​തി​പ​ത്തി കേ​ര​ളീ​യ സാ​മൂ​ഹി​ക ചി​ന്താ​മ​ണ്ഡ​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ട് എ​ന്ന​താ​ണ്. ബി.​ജെ.​പി​യെ സ്വീ​ക​രി​ക്കു​ക എ​ന്നാ​ൽ മു​ഖ്യ​ധാ​ര​യി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​ണ്. ച​രി​ത്ര​കാ​ര​നാ​യ കെ.​എം പ​ണി​ക്ക​ർ സൂ​ചി​പ്പി​ച്ച​ത് പോ​ലെ, ന​വോ​ത്ഥാ​ന, പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ൾ ഉ​ഴു​തി​മ​റി​ച്ച മ​ണ്ണി​ൽ കാ​വി​രാ​ഷ്ട്രീ​യ​ത്തിെ​ൻ​റ സ​ങ്കു​ചി​ത കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ക്കാ​ൻ ഹൈ​ന്ദ​വ​സ​മൂ​ഹം മു​ന്നോ​ട്ടു​വ​രു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത് ഒ​രു വ​ലി​യ പൈ​തൃ​കം ക​ള​ഞ്ഞു​ കു​ളി​ക്കാ​ൻ ഞ​ങ്ങ​ളി​ല്ല എ​ന്ന ഉ​റ​ച്ച​ബോ​ധ്യ​ത്തോ​ടെ​യാ​ണ്.

കേ​ര​ള​ത്തി​ന് ഒ​രു ഹി​ന്ദു​ത്വ അ​ജ​ണ്ട

കേ​ര​ള​ത്തി​ന് ഒ​രു ഹി​ന്ദു​ത്വ അ​ജ​ണ്ട

ആ ​ബോ​ധ്യ​മാ​ണ് എ​ൻ.​എ​സ്.​എ​സി​നെ​യും എ​സ്.​എ​ൻ.​ഡി.​പി​യെ​യും ഒ​രേ ച​ര​ടി​ൽ കോ​ർ​ത്തു വി​ശാ​ല ഹി​ന്ദു​ഐ​ക്യം എ​ന്ന സം​ഘ്പ​രി​വാ​ൾ അ​ജ​ണ്ട സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ൽ ത​ട​സ്സം നി​ൽ​ക്കു​ന്ന​ത്. എ​ത്ര കാ​ല​മാ​യി ആ​ർ.​എ​സ്.​എ​സ്​ കേ​ര​ള​ത്തി​ന് ഒ​രു ഹി​ന്ദു​ത്വ അ​ജ​ണ്ട ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.? നാ​ഗ്പൂ​രി​ലെ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്ത് കേ​ര​ള​ത്തിെ​ൻ​റ കാ​ര്യം നോ​ക്കാ​ൻ ഒ​രു വി​ങ് ത​ന്നെ ഗ​വേ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്ക​യാ​ണെ​ത്ര. എ​ന്നി​ട്ടെ​ന്തു ഫ​ലം? കെ.​ജി മാ​രാ​ർ​ക്കു​ശേ​ഷം, ഒ. ​രാ​ജ​ഗോ​പാ​ൽ അ​ല്ലാ​തെ മ​റ്റൊ​രു ന​ല്ല നേ​താ​വി​നെ പാ​ർ​ട്ടി​ക്ക് മു​ന്നി​ൽ നി​റു​ത്താ​ൻ ക​ഴി​ഞ്ഞോ? നി​ല​വി​ലെ നേ​താ​ക്ക​ളു​ടെ നേ​തൃ​ഗു​ണ​വും കാ​ര്യ​ശേ​ഷി​യും ദി​വ​സേ​ന ന​മ്മ​ൾ കാ​ണു​ന്നി​ല്ലേ?

കാ​ൽ​ കാ​ശിന്റെ വി​ല ക​ൽ​പി​ക്കു​ന്നു​ണ്ടോ?

കാ​ൽ​ കാ​ശിന്റെ വി​ല ക​ൽ​പി​ക്കു​ന്നു​ണ്ടോ?

കെ. ​സു​രേ​ന്ദ്രെ​ൻ​റ ദി​നേ​ന​യു​ള്ള ജ​ൽ​പ​ന​ങ്ങ​ൾ പ​ണ്ടെ​പ്പോ​ഴോ സി.​പി.​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ, അ​ടു​ത്തൂ​ൺ പ​റ്റി​യ ഏ​താ​നും പ​ത്ര​ക്കാ​ർ എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന വി​വ​ര​ക്കേ​ടു​ക​ള​ല്ലേ? ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​ന്ദീ​വ് വാ​ര്യ​രു​ടെ​യും ബി. ​ബി​ഗോ​പാ​ല​കൃ​ഷ്ണെ​ൻ​റ​യും നി​ല​വാ​ര​വും ജ​നം ദി​നേ​ന അ​ള​ക്കു​ന്നു​ണ്ട​ല്ലോ! ഡ​ൽ​ഹി​യി​ൽ ചെ​ന്ന് മ​ന്ത്രി​ക്കു​പ്പാ​യ​മി​ട്ട വി.​മു​ര​ളീ​ധ​രെ​ൻ​റ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ന് കാ​ൽ​കാ​ശിെ​ൻ​റ വി​ല ആ​രെ​ങ്കി​ലും ക​ൽ​പി​ക്കു​ന്നു​ണ്ടോ? കേ​ര​ള​ത്തി​ലെ ബി.​ജെ.​പി ഒ​രു മീ​ഡി​യേ​പ്രാ​ഡ​ക്ട​റ്റ് മാ​ത്ര​മാ​ണ്. മീ​ഡി​യ വി​ചാ​രി​ച്ചാ​ൽ എ​ഴു​തി​ത്ത​ള്ളാ​വു​ന്ന ഒ​രു ശ​ക്തി!

എ​ന്നാ​ൽ ന​മ്മു​ടെ ക​ഥ ക​ഴി​ഞ്ഞു

എ​ന്നാ​ൽ ന​മ്മു​ടെ ക​ഥ ക​ഴി​ഞ്ഞു

ഈ ​അ​വ​സ്​​ഥ​ക്കു മാ​റ്റ​മു​ണ്ടാ​ക്കാ​നും കാ​വി രാ​ഷ്ട്രീ​യ​ത്തെ വ​ള​ർ​ത്തി അ​ധി​കാ​ര​ത്തി​ലേ​ക്ക് ആ​ന​യി​ക്കാ​നും ഏ​തെ​ങ്കി​ലു​മൊ​രു കൂ​ട്ട​ർ​ക്ക് സാ​ധി​ക്കു​മെ​ങ്കി​ൽ അ​ത് മു​സ്​​ലിം​ക​ൾ​ക്കോ ക്രി​സ്​​ത്യാ​നി​ക​ൾ​ക്കോ ആ​യി​രി​ക്കും. 26 ശ​ത​മാ​നം വ​രു​ന്ന മു​സ്​​ലിം​ക​ളെ കൊ​ണ്ട് ആ​ർ.​എ​സ്.​എ​സ്​ അ​ല്ല ന​മ്മു​ടെ ശ​ത്രു എ​ന്ന് വി​ശ്വ​സി​പ്പി​ക്കാ​നും പ​റ​യി​പ്പി​ക്കാ​നും ആ​ർ​ക്കെ​ങ്കി​ലും സാ​ധി​ച്ചാ​ൽ ബി.​ജെ.​പി ജ​യി​ച്ചു. കൊ​ടു​ങ്കാ​ട് വെ​ട്ടി​ത്തെ​ളി​യി​ക്കാ​ൻ വ​രു​ന്ന സം​ഘ​ത്തെ ക​ണ്ട് മു​ത്ത​ശ്ശി​മ​രം ചോ​ദി​ച്ചെ​ത്ര അ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ന​മ്മു​ടെ ആ​ളു​ക​ൾ ആ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്ന്. കോ​ടാ​ലി​പ്പി​ടി​യും മ​ഴു​വിെ​ൻ​റ കൈ​പി​ടി​യും മ​രം കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന മ​റു​പ​ടി കേ​ട്ട​പ്പോ​ൾ ആ ​മു​ത്ത​ശ്ശി നെ​റു​വീ​ർ​പ്പോ​ടെ പ​റ​ഞ്ഞെ​ത്ര; എ​ന്നാ​ൽ ന​മ്മു​ടെ ക​ഥ ക​ഴി​ഞ്ഞു!

കാ​വി​രാ​ഷ്ട്രീ​യ​വു​മാ​യി ഗാ​ഢ​ബാ​ന്ധ​വം

കാ​വി​രാ​ഷ്ട്രീ​യ​വു​മാ​യി ഗാ​ഢ​ബാ​ന്ധ​വം

സ​മു​ദാ​യ​ത്തി​ലെ കോ​ടാ​ലി​പ്പി​ടി​ക​ൾ കേ​ര​ള​ത്തി​ലെ മു​സ്​​ലിം​ക​ളെ ബി.​ജെ.​പി​യി​ലേ​ക്ക് മാ​ർ​ഗ്ഗം കൂ​ട്ടാ​ൻ വേ​ണ്ടി ഒ​രു​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന​തിെ​ൻ​റ തെ​ളി​വാ​ണ് സി.​പി.​എ​മ്മാ​ണ് ന​മ്മു​ടെ യ​ഥാ​ർ​ഥ ശ​ത്രു​വെ​ന്നും ബി.​ജെ.​പി മി​ത്ര​ങ്ങ​ളാ​ണെ​ന്നു​മു​ള്ള മു​സ്​​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പു​തി​യ ക്ലാ​സ്. ഓ​ൺ​ലൈ​നി​ലൂ​ടെ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ലീ​ഗ് ലീ​ഡ​ർ ന​ട​ത്തി​യ ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​വും വി​ചി​ത്ര​വു​മാ​യ ക്ലാ​സ്​ ഇ​തു​വ​രെ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യോ തി​രു​ത്ത​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല.. അ​ത്ര​മാ​ത്രം കാ​വി​രാ​ഷ്ട്രീ​യ​വു​മാ​യി കു​ഞ്ഞാ​പ്പ ഗാ​ഢ​ബാ​ന്ധ​വ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു.

ആ​ർ.​എ​സ്.​എ​സി​ന് വി​റ്റു

ആ​ർ.​എ​സ്.​എ​സി​ന് വി​റ്റു

മു​സ്​​​ലിം ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർ.​എ​സ്.​എ​സി​ന് വി​റ്റു എ​ന്ന് പ​റ​യു​ന്ന​താ​വും ശ​രി. അ​തിെ​ൻ​റ ദു​ര​ന്ത​ഫ​ല​ങ്ങ​ളാ​ണ് കേ​ര​ള​മി​ന്ന് അ​നു​ഭ​വി​ക്കു​ന്ന​ത്. കോ​ലീ​ബി സ​ഖ്യം എ​ന്നാ​ൽ ഇ​ന്ന​ലെ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​ന്ന സ​മ​യ​ത്ത് ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ താ​ൽ​ക്കാ​ലി​ക ഇ​ട​പാ​ടു​ക​ളു​ടെ ഓ​മ​ന​പ്പേ​രാ​യി​രു​ന്നു. ഇ​ന്ന​ത് പ​രി​ണാ​മ​ദ​ശ​ക​ൾ പ​ല​തും പി​ന്നി​ട്ടി​രി​ക്കു​ന്നു​വെ​ന്ന​തിെ​ൻ​റ വാ​ർ​ത്ത​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫി​ലെ ഒ​രു ഘ​ട​ക​ക​ക്ഷി​യാ​ക്കി ബി.​ജെ.​പി​യെ പ​രി​ഗ​ണി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ന​സി​ക​മാ​യി അ​വ​രു​മാ​യി അ​ടു​ത്തു​ക​ഴി​ഞ്ഞു. അ​തി​ൽ​നി​ന്ന് ഇ​നി പി​ന്തി​രി​യാ​ൻ ശ്ര​മി​ച്ചാ​ൽ കു​ടു​ങ്ങു​ന്ന​ത് കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​യി​രി​ക്കും.

 മ​സ്​​തി​ഷ്ക്ക പ്ര​ക്ഷാ​ള​നം ന​ട​ത്തി​യോ

മ​സ്​​തി​ഷ്ക്ക പ്ര​ക്ഷാ​ള​നം ന​ട​ത്തി​യോ

പി​ണ​റാ​യി സ​ർ​ക്കാ​രിെ​ൻ​റ മി​ക​ച്ച പ്ര​തി​ച്ഛാ​യ സൃ​ഷ്​​ടി​ച്ച അ​ങ്ക​ലാ​പ്പും യു.​ഡി.​എ​ഫിെ​ൻ​റ ശൈ​ഥി​ല്യ​വും ഒ​ത്തു​വ​ന്ന​പ്പോ​ൾ നി​ർ​ഗ​ളി​ച്ച അ​ധി​കാ​ര​ദു​ര മൂ​ത്ത ന​ട്ടു​ച്ച​പ്പി​രാ​ന്ത് , രാ​ഷ്ട്രീ​യ​ത്തിെ​ൻ​റ ന​ട​പ്പു​ശീ​ല​ങ്ങ​ളെ മു​ഴു​വ​നും ത​ട്ടി​മാ​റ്റി, ‘ മ​ണി​ച്ചി​ത്ര​ത്താ​ഴി'​ൽ മോ​ഹ​ൻ ലാ​ൽ പ​റ​യും പോ​ലെ, എ​ല്ലാ ‘ക​ൺ​വെ​ൻ​ഷ​ന​ൽ മെ​ത്തേ​ഡു​ക​ളും ത​ട്ടി​മാ​റ്റി'' വ​ലി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ േപ്ര​രി​പ്പി​ക്കു​ന്ന​ത്. 2017ൽ ​ഇ. അ​ഹ​മ്മ​ദിെ​ൻ​റ വി​യോ​ഗ​ശേ​ഷം മോ​ദി​യെ​യും ഹി​ന്ദു​ത്വ​യെ​യും നേ​രി​ടാ​ൻ പ​ട​ച്ച​ട്ട​യ​ണി​ഞ്ഞ് ഡ​ൽ​ഹി​യി​ലേ​ക്ക് വി​മാ​നം ക​യ​റി​യ കു​ഞ്ഞാ​പ്പ​യെ ആ​ർ.​എ​സ്. എ​സ്​ ആ​സ്​​ഥാ​ന​മാ​യ നാ​ഗ്പൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​സ്​​തി​ഷ്ക്ക പ്ര​ക്ഷാ​ള​നം ന​ട​ത്തി​യോ എ​ന്നാ​ണ് സം​ശ​യി​ക്കേ​ണ്ട​ത്. ആ​ളാ​കെ മാ​റി​യി​രി​ക്കു​ന്നു!

പ​ച്ച മ​ന​സ്സ് കാ​വിഛാ​യ പു​ര​ണ്ടി​രി​ക്കുന്നു

പ​ച്ച മ​ന​സ്സ് കാ​വിഛാ​യ പു​ര​ണ്ടി​രി​ക്കുന്നു

കോ​ൺ​ഗ്ര​സു​കാ​രും ബി.​ജെ.​പി​ക്കാ​രു​മാ​യി ഏ​തെ​ക്കെ​യോ ര​ഹ​സ്യ​താ​വ​ള​ങ്ങ​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു​കൊ​ല്ലം സം​ഗ​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​നു​മാ​നി​ക്കേ​ണ്ട​ത്. കെ. ​സു​രേ​ന്ദ്ര​നോ വി.​മു​ര​ളീ​ധ​ര​നോ പ​റ​യു​ന്ന​തെ​ന്തും, ല​ഫ്ള്' തെ​റ്റാ​തെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ർ​ത്തി​ച്ച് അ​പ​ഹാ​സ്യ​നാ​വു​ന്ന​ത് ശ്ര​ദ്ധി​ച്ചു​വോ? മു​സ്​​ലിം യൂ​ത്ത്​​ലീ​ഗു​കാ​രും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രും യു​വ​മോ​ർ​ച്ച​ക്കാ​രും ഒ​രു​മി​ച്ച് പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ അ​ല്ലെ​ങ്കി​ൽ മ​ന്ത്രി കെ. ​ടി ജ​ലീ​ലി​ന് എ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​മ്പോ​ൾ അ​തി​ൽ ഒ​രു അ​പാ​ക​ത​യും കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധം ലീ​ഗ് നേ​താ​ക്ക​ളു​ടെ പ​ച്ച മ​ന​സ്സ് കാ​വിഛാ​യ പു​ര​ണ്ടി​രി​ക്ക​യാ​ണ്. രാ​ഷ്ട്രീ​യ​മാ​യ ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് വ​ക 1000റ​മ​ദാ​ൻ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും 1000മു​സ്​​ഹ​ഫും ഇ​വി​ടെ വി​ത​ര​ണം ചെ​യ്ത​ത് ക​ടു​ത്ത അ​പ​രാ​ധ​മാ​ണെ​ന്ന് വി​ളി​ച്ചു​പ​റ​യാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ േപ്ര​രി​പ്പി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​ലാ​ക്കോ​ടെ ചി​ല ആ​രോ​പ​ണ​ങ്ങ​ൾ

രാ​ഷ്ട്രീ​യ​ലാ​ക്കോ​ടെ ചി​ല ആ​രോ​പ​ണ​ങ്ങ​ൾ

2005ൽ ​ത​ന്നെ കു​റ്റി​പ്പു​റ​ത്ത് മ​ല​ർ​ത്തി​യ​ടി​ച്ച് ത​രി​പ്പ​ണ​മാ​ക്കി​യ കെ.​ടി ജ​ലീ​ലി​നോ​ട് പ​ക​യും കെ​റു​വും സ്വാ​ഭാ​വി​ക​മാ​യും കാ​ണും. എ​ന്നാ​ൽ, താ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഒ​രു സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ നി​ദാ​ന്ത ശ​ത്രു​ക്ക​ളു​ടെ മു​ന്നി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ക്കാ​ൻ മാ​ത്രം എ​ന്തി​നു അ​വി​വേ​കം കാ​ണി​ക്ക​ണം?. യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് വ​ഖ​ഫ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ വ​ഴി റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ലോ ഖു​ർ​ആ​ൻ കോ​പ്പി​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്കെ​ത്തി​ക്കാ​ൻ ഏ​ൽ​പി​ച്ച​തി​ലോ ഒ​രു തെ​റ്റു​മി​ല്ലെ​ന്ന് ഏ​റെ​ക്കാ​ലം മ​ന്ത്രി​യാ​യി​രു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ടാ​വു​മെ​ന്നാ​ണ് സാ​മാ​ന്യ​ബു​ദ്ധി പ​റ​യു​ന്ന​ത്. രാ​ഷ്ട്രീ​യ​ലാ​ക്കോ​ടെ ചി​ല ആ​രോ​പ​ണ​ങ്ങ​ൾ ആ​രും ഉ​ന്ന​യി​ക്കു​ക സ്വാ​ഭാ​വി​കം. എ​ന്നാ​ൽ, ഇ​പ്പോ​ൾ ചെ​യ്ത​ത് എ​ന്താ​ണ്? ആ​ർ.​എ​സ്.​എ​സിെ​ൻ​റ കൈ​യി​ലേ​ക്ക​ല്ലേ കേ​ര​ളീ​യ മു​സ്​​ലിം സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ വ​ലി​ച്ചെ​റി​ഞ്ഞു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ർ.​എ​സ്.​എ​സിെ​ൻ​റ സ്​​ഥി​രം പ​ല്ല​വി

ആ​ർ.​എ​സ്.​എ​സിെ​ൻ​റ സ്​​ഥി​രം പ​ല്ല​വി

അ​തും വി​ശു​ദ്ധ ഖു​ർ​ആെ​ൻ​റ പേ​രി​ൽ. ഖു​ർ​ആ​നോ​ടു​ള്ള ആ​ർ.​എ​സ്.​എ​സിെ​ൻ​റ സ​മീ​പ​നം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​യാ​ളാ​നോ കു​ഞ്ഞാ​ലി​ക്കു​ട്ടി? 2002 ഒ​ക്ടോ​ബ​ർ 13ന് ​നാ​ഗ​പൂ​രി​ൽ ചേ​ർ​ന്ന ആ​ർ.​എ​സ്.​എ​സ്​ വി​ജ​യ​ദ​ശ​മി ഉ​ൽ​സ​വ​ത്തി​ൽ അ​ന്ന​ത്തെ സ​ർ​സം​ഘ് ചാ​ല​ക് കെ.​എ​സ്.​സു​ദ​ർ​ശ​ൻ പ​റ​ഞ്ഞ​ത് ഓ​ർ​മ​യു​ണ്ടോ? എ​ല്ലാ വി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ളും കാ​ലാ​നു​സൃ​ത​മാ​ക്ക​ണ​മെ​ന്നാ​ണ്. ഖു​ർ​ആ​ൻ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും അ​റ​ബ് ഗോ​ത്ര​സം​സ്​​കാ​ര​ത്തിെ​ൻ​റ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളാ​ൽ ജ​ഡി​ല​വു​മാ​യ ഒ​രു ഗ്ര​ന്ഥ​മാ​ണെ​ന്നാ​ണ് ആ​ർ.​എ​സ്.​എ​സിെ​ൻ​റ സ്​​ഥി​രം പ​ല്ല​വി. അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​മാ​വാം; അ​വി​ടെ​ചെ​ന്ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് ജോ​ലി ചെ​യ്തു സ​മ്പാ​ദി​ക്കാം.

ആ​രെ​യാ​ണ് കു​ഞ്ഞാ​പ്പ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​ത്?

ആ​രെ​യാ​ണ് കു​ഞ്ഞാ​പ്പ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​ത്?

പ​ക്ഷേ അ​വ​രു​ടെ സാം​സ്​​കാ​രി​ക ചി​ഹ്ന​ങ്ങ​ൾ ഇ​ങ്ങോ​ട്ടേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യേ​ണ്ടാ എ​ന്ന കു​ടി​ല ചി​ന്ത വെ​ച്ചു​പു​ല​ർ​ത്തു​ന്ന ആ​ർ.​എ​സ്.​എ​സു​കാ​രു​മാ​യി ചേ​ർ​ന്ന് ജ​ലീ​ലി​നെ​തി​രെ, ഖു​ർ​ആെ​ൻ​റ പേ​രി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തു​മ്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ആ​രെ​യാ​ണ് കു​ഞ്ഞാ​പ്പ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​ത്?. എ​ന്തൊ​ക്കെ ക​ഥ​ക​ളാ​ണ് ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്ന് കെ​ട്ടി​ച്ച​മ​ച്ച​ത്? യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ്നാ​ൻ അ​ല്ലേ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്? ആ​ദ്യം പ​റ​ഞ്ഞു ഇ​തി​ൽ േപ്രാ​ട്ടോ​കോ​ൾ ലം​ഘ​ന​മു​ണ്ടെ​ന്ന്. അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​ക്ക് വ​ന്ന​പ്പോ​ഴേ​ക്കും വി.​ഡി. സ​തീ​ശ​നാ​ണ് പ​റ​ഞ്ഞ​ത് ഖു​ർ​ആെ​ൻ​റ മ​റ​വി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യെ​ന്ന്. കെ.​എം ഷാ​ജി ഒ​രു പ​ടി മു​ന്നോ​ട്ട് ക​ട​ന്ന് ഇ​ത് ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല എ​ന്ന് ത​ട്ടി​വി​ട്ടു.

സാ​ക്ഷി​യെ വി​സ്​​ത​രി​ച്ച​ത് എ​ട്ടു​മ​ണി​ക്കൂ​ർ

സാ​ക്ഷി​യെ വി​സ്​​ത​രി​ച്ച​ത് എ​ട്ടു​മ​ണി​ക്കൂ​ർ

അ​തോ​ടെ സ്വ​ർ​ണ​ക്ക​ട​ത്ത​ല്ല, 1000 ഖു​ർ​ആ​ൻ വി​ത​ര​ണം ചെ​യ്ത​താ​ണ് ന​മ്മു​ടെ സം​സ്​​ഥാ​നം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യെ​ന്ന് കോ​ൺ​ഗ്ര​സു​കാ​രും ലീ​ഗു​കാ​രും ബി.​ജെ.​പി​ക്കാ​രും ഒ​രേ സ്വ​ര​ത്തി​ൽ കോ​റ​സ്​ പാ​ടി. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ​യും പാ​ർ​ട്ടി ഗു​ണ്ട​ക​ളെ​യും റോ​ഡി​ലി​റ​ക്കി തെ​രു​വ് യു​ദ്ധ​ക്ക​ള​മാ​ക്കി​യ​പ്പോ​ൾ, സ്വ​പ്ന​സു​രേ​ഷിെ​ൻ​റ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മ​രു​മ​ക​ൻ റ​മീ​സ്​ അ​ഹ​മ്മ​ദിെ​ൻ​റ​യും പേ​രു​ക​ൾ വി​സ്​​മ​തൃ​തി​ലാ​ണ്ടു. റ​മീ​സി​നു വേ​ണ്ടി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ങ്ങ​നെ വേ​ഷം​കെ​ട്ടി​യാ​ടു​ന്ന​തെ​ന്ന ര​ഹ​സ്യം അ​റി​ഞ്ഞി​ട്ടും മാ​ധ്യ​മ​ങ്ങ​ൾ ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ല. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​രാ​വ​ട്ടെ യു.​ഡി.​എ​ഫ് ഒ​രു​ക്കി​ക്കൊ​ടു​ത്ത രാ​ഷ്ട്രീ​യ പ​ട​നി​ലം ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ എ​ൻ.​ഐ.​എ ഒ​രു സാ​ക്ഷി​യെ വി​സ്​​ത​രി​ച്ച​ത് എ​ട്ടു​മ​ണി​ക്കൂ​ർ!

വേ​ണ്ട​ത് ജ​ലീലിന്റെ ര​ക്തം

വേ​ണ്ട​ത് ജ​ലീലിന്റെ ര​ക്തം

എ​ൻ​ഫോ​ഴ്സ്​​മെ​ൻ​റ് ഡ​യ​ര​ക്ട​റേ​റ്റ് വേ​റെ, ക​സ്​​റ്റം​സ്​ വേ​റെ! ഇ​നി സി.​ബി.​ഐ​യും വ​രു​ന്നു​ണ്ടെ​ത്ര! കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഇ​നി​യും എ​ന്തെ​ല്ലാം ക​ളി​ക്കാ​നി​രി​ക്കു​ന്നു? കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് വേ​ണ്ട​ത് ജ​ലീ​ലിെ​ൻ​റ ര​ക്ത​മാ​ണ്! പി​ണ​റാ​യി​യു​ടെ കൈ​യി​ലു​ള്ള അ​ധി​കാ​ര​മാ​ണ്! സ്വ​ന്തം മ​രു​മ​കെ​ൻ​റ​യും ഒ​രു ഡ​സ​നോ​ളം വ​രു​ന്ന മു​സ്​​ലിം ലീ​ഗു​കാ​രാ​യ ക​ള്ള​ക്ക​ട​ത്തു പ്ര​തി​ക​ളു​ടെ​യും മോ​ച​ന​വു​മാ​ണ്. അ​തി​നു വേ​ണ്ടി​യാ​ണ് ആ​ർ.​എ​സ്.​എ​സു​മാ​യി ച​ങ്ങാ​ത്തം കൂ​ടി ഖു​ർ​ആെ​ൻ​റ പേ​രി​ൽ തെ​രു​വ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കു​ന്ന​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ചെ​ന്നി​ത്ത​ല​യും ബെ​ഹ്ന​നു​മൊ​ക്കെ ക​ളി​ക്കു​ന്ന​ത് തീ​ക്ക​ളി​യാ​ണ്. രാ​ഷ്ട്രീ​യ​വി​വാ​ദ​ത്തി​ലേ​ക്ക് ഖു​ർ​ആ​നെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​വ​ന്ന് വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തി​ന് കോ​പ്പ് കു​ട്ടു​ന്ന യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ഒ​ടു​വി​ൽ ഖേ​ദി​ക്കേ​ണ്ടി​വ​രും.

cmsvideo
  KK shailaja criticize congress protest in lockdown | Oneindia Malayalam
  വ​ള​മാ​കു​ന്ന​ത് ആ​ർ.​എ​സ്.​എ​സി​ന്

  വ​ള​മാ​കു​ന്ന​ത് ആ​ർ.​എ​സ്.​എ​സി​ന്

  പ്ര​കാ​ശ് കാ​രാ​ട്ട് മു​മ്പ് സൂ​ചി​പ്പി​ച്ച​ത് പോ​ലെ മു​സ്​​ലി​മാ​കു​ന്ന​ത് കു​റ്റ​ക​ര​മാ​കു​ന്ന ഇ​ന്ത്യ​ന​വ​സ്​​ഥ​യി​ൽ ഖു​ർ​ആെ​ൻ​റ​യും സ​ക്കാ​ത്തിെ​ൻ​റ​യും പേ​രി​ലു​ള്ള ഏ​ത് വി​വാ​ദ​വും വ​ള​മാ​കു​ന്ന​ത് ആ​ർ.​എ​സ്.​എ​സി​നാ​യി​രി​ക്കും. അ​വ​ർ അ​ത് മു​ത​ലെ​ടു​ക്കു​മ്പോ​ൾ ‘ഇ​സ്​​ലാ​മോ​ഫോ​ബി​യ' എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ച് അ​ന്ത​രീ​ക്ഷം വ​ർ​ഗീ​യ​മ​യ​മാ​വും. സി.​പി.​എ​മ്മി​നെ​യും ജ​ലീ​ലി​നെ​യും അ​ടി​ക്കാ​നു​ള്ള വ​ടി തേ​ടു​ന്ന മു​സ്​​ലിം ലീ​ഗു​കാ​ർ യ​ഥാ​ർ​ഥി​ൽ സ​മു​ദാ​യ​ത്തെ ഒ​റ്റു​കൊ​ടു​ക്ക​കു​യാ​ണ് ശ​ത്രു​ക്ക​ൾ​ക്ക്. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത് ആ​ർ.​എ​സ്.​എ​സി​ന് മു​സ​ല്ല വി​രി​ച്ചു​കൊ​ടു​ക്ക​ലാ​ണ്. ഖു​ർ​ആ​ൻ പോ​ലും അ​പ​മ​തി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. അ​താ​ണ് സ​മ​സ്​​ത നേ​താ​ക്ക​ളാ​യ ജി​ഫ്രി മു​ത്തു​കോ​യ​ത​ങ്ങ​ളും പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്​​ല്യാ​രും ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത് മ​ത സ്​​ഥാ​പ​ന​ങ്ങ​ളെ​യും മ​ത ചി​ഹ്ന​ങ്ങ​ളെ​യും അ​പ​മ​തി​ക്ക​രു​തെ​ന്ന്. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ഖു​ർ​ആ​നെ ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും. ന​രി​പ്പു​ര​ത്തു​ള്ള കു​ഞ്ഞാ​പ്പ​യു​ടെ ഈ ​സ​ഞ്ചാ​രം അ​വ​സാ​നി​ക്കു​ന്ന​ത് മ​നു​ഷ്യ​ര​ക്തം പു​ര​ണ്ട ന​രി​യു​ടെ മു​ഖ​ത്ത് ചി​രി പ​ട​ർ​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും തീ​ർ​ച്ച!''

  English summary
  INL leader Kaim Irikkur slams Muslim league and PK Kunjhalikkutty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X