അഹമ്മദ് ദേവർകോവില്‍ ലീഗിലേക്ക്, കെഎം ഷാജിയുടെ നീക്കം? പ്രതികരണവുമായി എംഎല്‍എയും
കോഴിക്കോട്: മുന്‍ മന്ത്രിയും ഐ എന്‍ എല്ലിന്റെ ഏക എം എല്‍ എയുമായ അഹമ്മദ് ദേവർകോവിലിനെ മുസ്ലിം ലീഗിലേക്ക് എത്തിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് കെഎം ഷാജി അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ട്. ലീഗ് - സമസ്ത വിഷയത്തില്‍ അടുത്തി അഹമ്മദ് ദേവർകോവില്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം ലീഗ് ആരംഭിച്ചതെന്നാണ് സൂചന.
അഹമ്മ് ദേവർകോവിലുമായി യാതൊരു തലത്തിലുള്ള ഔദ്യോഗിക ചർച്ചകളും നടന്നിട്ടില്ലെന്നാണ് കെഎം ഷാജി പറയുന്നത്. അതേസമയം തന്നെ അനൌദ്യോഗിക ചർച്ചകളെ അദ്ദേഹം തള്ളിക്കളയുന്നുമില്ല. 'മുസ്ലിം ലീഗുമായി ഔദ്യോഗിക തലത്തില്‍ അദ്ദേഹം ചർച്ച ആരംഭിച്ചെന്ന വിവരം എന്നെ സംബന്ധിച്ചില്ല. മുസ്ലിം ലീഗിലെ പല നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആ അർത്ഥത്തിലുള്ള സംസാരങ്ങള്‍ നടക്കുന്നുണ്ടാകും.' കെഎം ഷാജി പറഞ്ഞു.

മുസ്ലിം ലീഗിലേക്ക് തിരിച്ച് വരിക എന്നുള്ളത് അവരെ സംബന്ധിച്ച് ഗുണപരമായ കാര്യമാണ്. പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ച് നില്ക്കേണ്ടതാണെന്ന ബോധ്യത്തില്‍ തിരിച്ച് വരികയും ചെയ്യുന്നുണ്ടെങ്കില്‍ അത് വളരെ സന്തോഷം തരുന്ന കാര്യമാണ്. എല്ലാവരും ഒന്നിച്ച് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നും ഷാജി വ്യക്തമാക്കി.
അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് ഒരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നായിരുന്നു അഹമ്മദ് ദേവർകോവിലന്റെ പ്രതികരണം. എല്‍ ഡി എഫ് എം എല്‍ എയാണ് ഞാന്‍. അതിന് ശേഷമാണല്ലോ മന്ത്രിയാകുന്നത്. ഒറ്റ എം എല്‍ എയുള്ള ഒരു പാർട്ടിക്ക് എല്‍ ഡി എഫ് തന്ന അംഗീകരാമായിട്ടാണ് ആ മന്ത്രി സ്ഥാനത്തെ ഞാന്‍ കാണുന്നത്. അതുകൊണ്ട് തന്നെ നന്ദിയുള്ള പ്രവർത്തകനായി എല്‍ ഡി എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും അഹമ്മദ് ദേവർകോവില്‍ വ്യക്തമാക്കി.
മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ല. ലീഗ്-സമസ്ത വിഷയത്തില്‍ പറഞ്ഞ അഭിപ്രായം ചിലർ തെറ്റിദ്ധരിച്ചതാകും. ലീഗ് മുസ്ലിം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ല. ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ട ചിലരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിലവിലെ ലീഗ് ജനറല്‍ സെക്രട്ടറിയായ പിഎംഎ സലാം എല്‍ ഡി എഫ് പിന്തുണയോടെ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ നിന്നും വിജയിച്ച ഐ എന്‍ എല്‍ എം എല്‍ എയായിരുന്നു. കാലാവധി തികയ്ക്കും മുന്നേ ഇദ്ദേഹം ലീഗിലേക്ക് ചേക്കേറുകയും ചെയ്തു.
-
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications