• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി നേർക്കുനേർ ചർച്ച; ഐഎൻഎൽ പിളർപ്പിൽ കാന്തപുരവും നേരിട്ട്... യഥാർത്ഥ പ്രശ്‌നം ചർച്ചയാകുമ്പോൾ എന്താകും

Google Oneindia Malayalam News

കോഴിക്കോട്: ഐഎന്‍എല്‍ വിഷയം സമവായത്തിലേക്കെത്തുന്നു എന്നാണ് പാര്‍ട്ടിയുടെ രണ്ട് വിഭാഗം നേതാക്കളും നല്‍കുന്ന സൂചന. അത് എങ്ങനെ സാധ്യമാകും എന്നതില്‍ മാത്രമാണ് ഇനി സംശയം ബാക്കിയാകുന്നത്. എപി അബ്ദുള്‍ വഹാബ് തിരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതില്‍ വിയോജിപ്പില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

cmsvideo
  AP Abdul Vahab talks about INL issue | Oneindia Malayalam

   ഐഎന്‍എലില്‍ സമവായമായോ? വഹാബിനെ തിരിച്ചെടുത്ത് പ്രസിഡന്റാക്കാന്‍ തയ്യാര്‍; പക്ഷേ, പ്രശ്‌നം അതല്ല ഐഎന്‍എലില്‍ സമവായമായോ? വഹാബിനെ തിരിച്ചെടുത്ത് പ്രസിഡന്റാക്കാന്‍ തയ്യാര്‍; പക്ഷേ, പ്രശ്‌നം അതല്ല

  അബ്ദുൾ വഹാബിനെ ഐഎൻഎലിൽ നിന്ന് പുറത്താക്കാൻ നീക്കം? പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് കേന്ദ്ര നേതൃത്വംഅബ്ദുൾ വഹാബിനെ ഐഎൻഎലിൽ നിന്ന് പുറത്താക്കാൻ നീക്കം? പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് കേന്ദ്ര നേതൃത്വം

  സിപിഎമ്മിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന എപി സുന്നി വിഭാഗം നേതാക്കള്‍ ഐഎന്‍എല്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറായത്. ഇപ്പോള്‍ കാന്തപുരം മുസ്ലിയാര്‍ തന്നെ നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. പ്രശ്‌നപരിഹാരത്തിന് വഴിതുറക്കാന്‍ ഇതും ഒരു കാരണമായിട്ടുണ്ട്.

  1

  കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരുടെ മകന്‍ ഡോ അബ്ദുള്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ ആയിരുന്നു നേരത്തേ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നത്. ഒരു ഘട്ടത്തില്‍ ഈ ചര്‍ച്ചകള്‍ മരവിപ്പിച്ചിരുന്നു. കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ ചില നിലപാടുകള്‍ ആയിരുന്നു അന്ന് പ്രശ്‌നമായത് എന്നാണ് കാന്തപുരം വിഭാഗം നേതാക്കള്‍ വ്യക്തമാക്കിയത്. എന്തായാലും ഇപ്പോള്‍ കാന്തപുരം നേരിട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്ക് രംഗത്ത് വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇരു വിഭാഗം നേതാക്കളേയും അദ്ദേഹം നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.

  2

  ഒത്തുതീര്‍പ്പ് സംബന്ധിച്ച് ഇരുവിഭാഗവും തങ്ങളുടെ ഡിമാന്‍ഡുകള്‍ മധ്യസ്ഥര്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇത് എന്തൊക്കെയാണെന്നതില്‍ വ്യക്തതയില്ല. ഈ ഡിമാന്‍ഡുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും രണ്ട് കൂട്ടരേയും ഒരുമിച്ചിരുത്തിയിട്ടുള്ള ചര്‍ച്ചകള്‍. ആ ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ മാത്രമേ ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ഒറ്റക്കെട്ടായി എല്‍ഡിഎഫ് തുടരുകയും ഉള്ളു. എന്തായാലും ഇരു വിഭാഗവും ഇപ്പോള്‍ ശുഭ പ്രതീക്ഷയില്‍ തന്നെയാണുള്ളത്.

  3

  പാര്‍ട്ടിയ്ക്കുള്ളില്‍ അത്രയും ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നാണ് കാസിം ഇരിക്കൂര്‍ വണ്‍ ഇന്ത്യയോട് പ്രതികരിച്ചത്. അഖിലേന്ത്യാ പ്രസിഡന്റ് ആണ് എപി അബ്ദുള്‍ വഹാബിനെ പുറത്താക്കിയത്. അഖിലേന്ത്യാ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന പക്ഷം അദ്ദേഹം തിരിച്ചെടുക്കുകയും ചെയ്യും എന്നാണ് കാസിം ഇരിക്കൂര്‍ പറഞ്ഞത്.

  ദേശീയ നേതൃത്വത്തോട് മാപ്പ് പറഞ്ഞാല്‍ പുറത്ത് പോയവര്‍ക്ക് തിരിച്ചുവരാം എന്നായിരുന്നു മുമ്പൊരിക്കല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചിരുന്നത്. അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടില്‍ ആണ് വഹാബ് വിഭാഗം.

  വഹാബിന്റെ തിരിച്ചുവരവ് സംബന്ധിച്ച് വലിയ നടപടി ക്രമങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നാണ് കാസിം ഇരിക്കൂര്‍ പറഞ്ഞത്. അക്കാര്യങ്ങളെല്ലാം മധ്യസ്ഥ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ് വരുമെന്നും അദ്ദേഹം പറഞ്ഞു.

  4

  ജൂലായ് 25 ന് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ചില നടപടികള്‍ വേണ്ടിവരും എന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ നിലപാട്. അന്ന് കുഴപ്പമുണ്ടാക്കിയ ചിലര്‍ ഉണ്ട്. അവരെ എന്ത് ചെയ്യണം എന്ന കാര്യം ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടി അവമതിപ്പ് നേരിട്ട ഒരു സംഭവം ആയിരുന്നു അത്. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് മോശമാണെന്നാണ് കാസിം പക്ഷത്തിന്റെ നിലപാട്.

  5

  സമവായ ചര്‍ച്ചകളുടെ പുരോഗതിയില്‍ വഹാബ് പക്ഷത്തിനും പ്രതീക്ഷകളുണ്ട്. എന്നാല്‍ എപി അബ്ദുള്‍ വഹാബിന് പ്രസിഡന്റ് പദവി തിരിച്ചുകൊടുക്കുക എന്നതല്ല ഐഎന്‍എലിലെ പ്രശ്‌നം എന്നതാണ് അവരുടെ നിലപാട്. അതാണ് പ്രധാന പ്രശ്‌നം എന്ന രീതിയില്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്നും വഹാബ് പക്ഷം ആരോപിക്കുന്നുണ്ട്. തങ്ങളുടെ ഡിമാന്‍ഡുകള്‍ എന്തൊക്കെയാണ് വഹാബ് വിഭാഗവും മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. എപി അബ്ദുള്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് ആയി പുന:സ്ഥാപിക്കാനുള്ള 'നടപടിക്രമങ്ങള്‍' എന്തൊക്കെ ആണെന്നതിലും ഇവര്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

  6

  ഏക പക്ഷീയമായിട്ടാണ് എപി അബ്ദുള്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കം ചെയ്തത് എന്നാണ് ഇവരുടെ ആക്ഷേപം. ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ, ഒരു നടപടി ക്രമങ്ങളും പാലിക്കാതെ ആയിരുന്നു ദേശീയ പ്രസിഡന്റിന്റെ നടപടി. അതിന് ശേഷം കേരളത്തില്‍ എത്തിയ ദേശീയ പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ദേശീ. നേതൃത്വത്തോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന് തങ്ങളില്ല എന്നതാണ് വഹാബ് പക്ഷം പറയുന്നത്.

  7

  ജൂലായ് 25 ന് നടന്ന സംഭവങ്ങളിലേക്ക് നയിച്ച വിഷയങ്ങളില്‍ ആണ് വിശദമായ ചര്‍ച്ചകള്‍ വേണ്ടത് എന്നാണ് വഹാബ് പക്ഷത്തിന്റ ആവശ്യം. അത് പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ലെന്നും അതിലേക്ക് നയിച്ചത് പാര്‍ട്ടിയ്ക്കുള്ളിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ആണെന്നും ഇവര്‍ പറയുന്നു. ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ കാസിം വിഭാഗം തയ്യാറാകുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. പാര്‍ട്ടിയ്ക്കുള്ളില്‍ ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കാസിം ഇരിക്കൂര്‍ പറയുമ്പോഴും, പഴയ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയാല്‍ അതിന് എങ്ങനെ അവസാനം കാണും എന്നത് നിര്‍ണായകമാണ്.

  8

  മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് വഹാബ് പക്ഷത്തിനുള്ള മറ്റൊരു ആക്ഷേപം. കാസിം വിഭാഗം പാര്‍ട്ടി പിടിക്കാന്‍ വേണ്ടി ഏകപക്ഷീയമായി മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് എന്നാണ് പരാതി. ഇപ്പോള്‍ നടക്കുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കണം എന്നൊരു ആവശ്യം മധ്യസ്ഥര്‍ക്ക് മുന്നില്‍ വഹാബ് പക്ഷം ഉന്നയിച്ചിട്ടുണ്ട് എന്നാണ് സൂചന.

  എന്നാല്‍ മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഒന്നും കാണുന്നില്ല എന്നാണ് കാസിം ഇരിക്കൂര്‍ പ്രതികരിച്ചത്. മൂന്ന് മാസത്തെ പരിപാടിയില്‍ ഒരു മാസം മാത്രമേ പിന്നിട്ടിട്ടുള്ളു. അവര്‍ തിരികെ എത്തുന്ന സമയത്ത് അവര്‍ക്കും മെമ്പര്‍ഷിപ് കൊടുക്കണം എന്നതേ ഉള്ളൂ എന്നാണ് കാസിം വിഭാഗത്തിന്റെ നിലപാട്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കേണ്ട ആവശ്യമില്ലെന്നും കാസിം ഇരിക്കൂര്‍ വിഭാഗം പറയുന്നുണ്ട്.

  9

  എല്‍ഡിഎഫില്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. ഐഎന്‍എലില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ലാത്ത സാഹചര്യം ഉടലെടുത്തിരുന്നു. തര്‍ക്കം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍, മറ്റ് ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ കാര്യത്തിലും തിരിച്ചടി നേരിട്ടേക്കാം എന്ന വിലയിരുത്തല്‍ ഒരു വിഭാഗത്തിനുണ്ട് എന്നാണ് സൂചനകള്‍. അടുത്ത ദിവസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ ഐഎൻഎലിന് ക്ഷണമുണ്ടാകുമോ എന്നതും നിർണായകമാണ്.

  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍
  English summary
  INL Reconciliation: Talks between two factions in the presence of Kanthpuram is the next move.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X