കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തില്‍ ആദ്യമായി ഐഎന്‍എല്‍ പ്രതിനിധിക്ക് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണം

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: മുന്നണി പ്രവേശനം കാത്തിരിക്കുന്ന ഐഎന്‍എല്ലിന് ആദ്യമായി സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണം. 24ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍വെച്ചു നടക്കുന്ന 'ഉദാരവല്‍ക്കരണത്തിന്റെ 25വര്‍ഷം' എന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍വഹാബിനെ ക്ഷണിച്ചത്.

സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ ഐ.എന്‍.എല്‍ പ്രതിനധികള്‍ ക്ഷണിതാക്കളായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിതാക്കളാകുന്നത്.

apabdulvahab

ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍വഹാബ്.

കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫ് പ്രവേശനത്തിനായി കാത്തുനില്‍ക്കുന്ന ഐ.എന്‍.എല്‍ മുന്നണിയിലേക്കുള്ള ചുവട്‌വെപ്പായാണ് ഈക്ഷണത്തെ കാണുന്നത്. യു.ഡി.എഫ് ഘടക കക്ഷിയായ വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിനെ മുന്നണി വിടും മുമ്പെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തതോടെ ഐ.എന്‍.എല്ലിലെ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫ് പ്രവേശനത്തിനായി കാത്തുനില്‍ക്കുന്ന ഐ എന്‍ എല്ലിന് അംഗത്വം നല്‍കാതെ എല്‍.ഡി.എഫ് കബളിപ്പിക്കുകയാണെന്നാണു ഒരുവിഭാഗം ഐ.എന്‍.എല്‍ നേതാക്കള്‍ ആരോപിച്ചത്.

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രവേശനം അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചര്‍ച്ചയാകാമെന്ന സ്ഥിരം പല്ലവിയാണ് എല്‍.ഡി.എഫ് ആവര്‍ത്തിക്കുന്നതെന്നും ഇതിനെതിരെ പ്രതിഷേധം ഉണ്ടാകണമെന്നും പറഞ്ഞ് ഒരുവിഭാഗം നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ രംഗത്തുവന്നിരുന്നു.ഐ.എന്‍.എല്ലിന്റെ പോഷകസംഘടന ഐ.എം.സി.സിയും മുന്നണിപ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ വിവിധ ഘടകങ്ങള്‍ തങ്ങളുടെ പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ അറിയി ച്ചതിന്റെ അടിസ്ഥാന ത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരാനും തീരുമാനിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടകക്ഷിയെപേലെ പരിഗണിക്കുമെന്ന എല്‍.ഡി.എഫ് നേതൃത്വം ഉറപ്പുനല്‍കിയിരുന്നതായി ഐ.എന്‍.എല്‍ നേതാക്കള്‍ പറയുന്നു. ഇതിനാലാണ് വിജയ സാധ്യതയില്ലാത്ത സീറ്റുകളില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും ഇവര്‍ പറയുന്നു. അതേ സമയം ജനതാദളിനെ സി.പി.എമ്മും സി.പി.ഐയും സ്വാഗതം ചെയ്തതിന്റെ പിന്നാലെ ഐ.എന്‍.എല്‍ നേതാക്കള്‍ എല്‍.ഡി.എഫ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. ജനതാദള്‍ പഴയ ഘടകകക്ഷിയാണെന്ന മറുപടിയാണു എല്‍.ഡി.എഫ് ഇതിനുനല്‍കിയ മറുപടി.

വി.എസ് മുഖ്യമന്ത്രിയായ സമയത്ത് ഒരു ചെയര്‍മാന്‍ സ്ഥാനവും ആറ് മെമ്പര്‍, ഹോര്‍ട്ടി കോര്‍പ്പ്, കെ.ടി.ഡി.സി, ആഗ്രാഇന്‍ടസ്ട്രി, സംസ്ഥാന ചലച്ചിത്രഅക്കാഡമി മേഖലകളിലും ഐ.എന്‍.എല്ലിന് സ്ഥാനം ലഭിച്ചിരുന്നു. ഇപ്പോള്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കെ.ടി.ഡി.സി ഡയറക്ടര്‍ സ്ഥാനവും, രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനവും മാത്രമാണുള്ളത്. ലോക മലയാളിസഭയില്‍ വിവിധ രീതികളില്‍ കെ.എം.സി.സിക്ക് എട്ട് പ്രതിനിധികളെ നല്‍കിയേപ്പാള്‍ ഒരു പ്രതിനിധിയെ പോലും ഐ.എന്‍.എല്ലിന്റെ പ്രവാസി സംഘടനയായ ഐ.എം.സി.സിക്ക് നല്‍കിയില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.

കാസര്‍കോട്, വടകര, കണ്ണൂര്‍, കോഴിക്കോട് ലോകസഭമണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയെന്ന് അവകാശപ്പെടുന്ന ഐ.എന്‍.എല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി മുന്നണി പ്രവേശനത്തിന് സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന ന്യൂനപക്ഷ അംഗങ്ങള്‍ കൂടുതലുള്ള ഏകമതേതര രാഷ്ട്രീയ പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞാല്‍ നടക്കുന്ന മുന്നണി വിപുലീകരണ ചര്‍ച്ചയില്‍ ഐ.എന്‍.എല്ലിന്റെ പ്രവേശനം സംബന്ധിച്ചു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റിഅടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റി

ഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാലഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാല

അമിതാഭ് ബച്ചൻ കോൺഗ്രസിലേക്കോ? കോണ്‍ഗ്രസ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് ബിഗ് ബി!അമിതാഭ് ബച്ചൻ കോൺഗ്രസിലേക്കോ? കോണ്‍ഗ്രസ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് ബിഗ് ബി!

English summary
INL representative was invited to CPM state convention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X