കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എല്‍ പിളര്‍പ്പ്; ഓഫീസുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം സജീവമാക്കി ഇരു വിഭാഗവും

Google Oneindia Malayalam News

കോഴിക്കോട്: പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നാലെ ഓഫീസുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കി ഐഎന്‍എല്ലിലെ അബ്ദുള്‍ വഹബാ-കാസിം ഇരിക്കൂര്‍ പക്ഷങ്ങള്‍. സംസ്ഥാന കമ്മിറ്റി ഓഫീസ് മുതല്‍ വിവിധ ജില്ലാ കമ്മിറ്റി ഓഫീസുകള്‍ വരെ ഇതിനോടകം തന്നെ തര്‍ക്ക സ്ഥലങ്ങളായി മാറി. സ്വാധീനമുള്ള മേഖലകളിലെ ഓഫീസുകള്‍ ഇതിനോടകം ബന്ധപ്പെട്ടവര്‍ അധീനപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് പാളയത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാന സമിതി ഓഫീസ് ഏറെനാളായി ശോചനീയാവസ്ഥയിലാണെങ്കിലും ഈ ഓഫീസിന് വേണ്ടി ഇന്നലെ വൈകീട്ടോട് തന്നെ ഇരു വിഭാഗവും സംഘടിച്ചെത്തി.

പാളയം സി.പി ബസാറിൽ ഇടറോഡിലെ​ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലെ ചെറിയമുറിയാണ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഓഫീസ്. എന്നാല്‍ ഓഫീസിന് മുന്നില്‍ പാര്‍ട്ടിയുടെ ഒരു ബോര്‍ഡ് പോലുമില്ല. മുന്നിലെ ചുമരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് ദേവര്‍ കോവില്‍ മത്സരിച്ചപ്പോഴുള്ള ഒരു പ്രചരാണ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. കൊടിമരമുണ്ടെങ്കിലും പതാക കാലപ്പഴക്കത്തിനാല്‍ കീറിപ്പറിഞ്ഞിരിക്കുകയാണ്.

 inloffice

അതേസമയം സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ നിയന്ത്രണം തങ്ങള്‍ക്കാണെന്നാണ് കാസിം ഇരിക്കൂര്‍ വിഭാഗം അവകാശപ്പെടുന്നത്. കോഴിക്കോട് അടക്കം 13 ജില്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമാണെന്നും കാസിം ഇരിക്കുറിനൊപ്പമുള്ളവര്‍ പറയുന്നു. ഇന്നലെ കൊച്ചിയില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നതോടെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ എത്തിയിരുന്നു. അതിക്രമ സാധ്യത കണക്കിലെടുത്ത് പൊലീസും രംഗത്ത് എത്തി. അതേസമം ഓഫീസ് താക്കോല്‍ എന്‍റെ കയ്യിലാണെന്നും അതിക്രമിച്ച് കയറിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കാസിം ഇരിക്കൂര്‍ അറിയിച്ചു.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
INL split; Both factions activated the move to seize offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X