Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എ പുതിയവളപ്പില്‍ ഇനി ഓര്‍മ

തലശേരി: ഐഎന്‍എല്‍ സസ്ഥാന അധ്യക്ഷന്‍ എസ്എ പുതിയവളപ്പില്‍ അന്തരിച്ചു. സയ്യിദ് അലവി പുതിയവളപ്പില്‍ എന്നാണ് മുഴുവന്‍ പേര്. ഏതാനും മാസമായി അസുഖ ബാധിതനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് തലശേരി ഓടത്തില്‍ പള്ളിയിലാണ് ഖബറടക്കം.

മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവും ഐഎന്‍എല്‍ സ്ഥാപക അധ്യക്ഷനുമായ സികെപി ചെറിയ മമ്മുക്കേയിയുടെ മകനാണ്. എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെതത്തിയത്.

S

യൂത്ത് ലീഗ്, മുസ്ലിം ലീഗ് എന്നിവയില്‍ പ്രധാന പദവികള്‍ വഹിച്ച എസ്എ പുതിയവളപ്പില്‍ 1994ലാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായിരിക്കെയാണ് പാര്‍ട്ടി വിട്ടത്.

മമ്മുക്കേയിയുടെ മരണത്തെ തുടര്‍ന്ന് 2004ല്‍ ഐഎന്‍എല്ലിന്റെ സംസ്ഥാന പ്രസിഡന്റായി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ എസ്എ പുതിയവളപ്പില്‍ മുസ്ലിം രാഷ്ട്രീയ കേരളത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

2011ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയോടെ നിയമസഭയിലേക്ക് മല്‍സരിച്ചിട്ടുണ്ട്. തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗം, തലശേരി ദാറുസ്സലാം യത്തീംഖാന വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+