കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എല്‍ ഇടതുമുന്നണിയിലെത്തും, കട്ടായം, ഇതുവരെ ചെയ്തത് നീതി കേട്

Google Oneindia Malayalam News

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതു മുന്നണിയില്‍ ഐ.എന്‍.എല്‍ ഘടകകക്ഷിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുല്‍ വഹാബും സെക്രട്ടറി കാസിം വി ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ എന്‍ എല്ലിനെ എന്തുകൊണ്ട് ഇനിയും ഇടതുമുന്നണിയിലെടുക്കുന്നില്ലെന്ന് സി പി എം നേതാക്കളോട് ചോദിക്കണം. ഇതു വരെ ഐ എന്‍ എല്ലിനോട് ചെയ്തത് നീതികേടാണെന്ന് സി പി എമ്മില്‍ തന്നെ അഭിപ്രായമുയര്‍ിന്നിട്ടുണ്ട്. ഘടകകക്ഷിയെപ്പോലുള്ള പരിഗണന ലഭിക്കുന്നു. മുണിയുടെ നയവും പരിപാടിയും തീരുമാനിക്കുതിലടക്കം പാര്‍ട്ടിയെ പങ്കെടുപ്പിക്കുന്നു. ഔപചാരിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ.

 vahab

മുന്നണി വികസനമുണ്ടായാല്‍ ആദ്യം ഇന്ത്യന്‍ നാഷനല്‍ ലീഗിനെ എടുക്കുമെന്ന് കാനം രാജേന്ദ്രനടക്കം വ്യക്തമാക്കിയതാണ്. ജനതാദള്‍ യു വിന്റെ മുന്നണി പ്രവേശനം മാറ്റിവെച്ചത് ഇതുകൊണ്ടാവണം. ഇടതു മുന്നണിക്കുള്ള പിന്തുണ തത്വാധിഷ്ഠിതമാണ്. ഉപാധി രഹിത പിന്തുണ സേട്ട് സാഹിബാണ് പ്രഖ്യാപിച്ചത്. എന്ത് ഇങ്ങോട്ട് കിട്ടുമെന്ന് നോക്കിയല്ല ഇത്. ഘടകകക്ഷിയല്ലാത്തതു കൊണ്ട് ഏറെ പ്രയാസം പാര്‍ട്ടിക്കുണ്ട്. മുന്നണിയുടെ പിന്‍ബലമില്ലെങ്കില്‍ ഇന്ന് പല പാര്‍ട്ടികളുമുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.

1994 ഏപ്രില്‍ 24ന് രൂപീകൃതമായ ഐ.എന്‍ എല്ലിന്റെ രജത ജൂബിലി പരിപാടികള്‍ 27 ന് കോഴിക്കോട്ട് ഉല്‍ഘാടനം ചെയ്യും. 14 ജില്ലകളിലും ഗള്‍ഫ് നാടുകളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഐ എം സി സി യുമായി ചേര്‍ന്ന് 25 ബൈത്തുന്നൂര്‍ വീടുകള്‍ നിര്‍മിച്ചു നല്‍കും. അര ലക്ഷം രൂപയുടെ സുലൈമാന്‍ സേട്ട് പുരസ്‌കാരം സമ്മാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബി ഹംസ ഹാജി, എം ലതീഫ്, നാസര്‍കോയ തങ്ങള്‍ എന്നിവരും സംബന്ധിച്ചു.

<br>കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ മലപ്പുറത്തെ സന്തോഷ് ട്രോഫി താരങ്ങളെ സിപിഎം നേതാക്കള്‍ അഭിനന്ദിച്ചു
കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ മലപ്പുറത്തെ സന്തോഷ് ട്രോഫി താരങ്ങളെ സിപിഎം നേതാക്കള്‍ അഭിനന്ദിച്ചു

English summary
inl will join together with left wing says leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X