കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എല്‍ യോഗം അലങ്കോലം; കൂട്ടത്തല്ല് അറിഞ്ഞില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Google Oneindia Malayalam News

കൊച്ചി: എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ എക്‌സിക്യുട്ടീവ് യോഗം അലങ്കോലമായി. നേതാക്കള്‍ക്കിടയില്‍ ഭിന്ന അഭിപ്രായം ശക്തമായതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടായി. മുതിര്‍ന്ന നേതാക്കളോട് 'താനൊക്കെ ഏത് പാര്‍ട്ടിക്കാരനാടോ' എന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ചോദിച്ചതാണ് സാഹചര്യം വഷളാക്കിയതെന്ന് അധ്യക്ഷന്‍ അബ്ദുല്‍ വഹാബ് പറഞ്ഞു. വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ പക്ഷവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് യോഗം നടന്ന ഹോട്ടലിന് പുറത്തുകണ്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി ഐഎന്‍എല്ലില്‍ തുടരുന്ന ഭിന്നത പരസ്യമായ തല്ലിലേക്ക് എത്തുകയായിരുന്നു കൊച്ചിയില്‍.

p

പാര്‍ട്ടി നേതൃയോഗം ലോക്ക്ഡൗണ്‍ ദിനത്തില്‍ നടത്തിയതും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ യോഗത്തിനെത്തിയതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. പിന്നീടാണ് യോഗം തുടങ്ങിയതും ഭിന്നത രൂക്ഷമായതും. യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പ്രസിഡന്റ് പുറത്തിറങ്ങി. യോഗം തര്‍ക്കത്തിലേക്ക് എത്താന്‍ കാരണം കാസിം ഇരിക്കൂറാണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വഹാബിനെ പിന്തുണയ്ക്കുന്ന മറ്റു ചില സംസ്ഥാന നേതാക്കളും ഇതേ അഭിപ്രായം പറഞ്ഞു.

ആ 5 കോടി രൂപ ആരുടേത്? പികെ കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ... നമ്പര്‍ 1 ഹാഷിഖ് പാണ്ടിക്കടവത്ത്ആ 5 കോടി രൂപ ആരുടേത്? പികെ കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ... നമ്പര്‍ 1 ഹാഷിഖ് പാണ്ടിക്കടവത്ത്

പാര്‍ട്ടിയിലെ പല തീരുമാനങ്ങളും കൂട്ടമായ ചര്‍ച്ചയ്ക്ക് ശേഷമല്ല, ഏകപക്ഷീയമായി എടുക്കുന്നു എന്നാണ് വഹാബ് പക്ഷത്തിന്റെ ആരോപണം. മന്ത്രിയുടെ സാന്നിധ്യത്തിലാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്. യോഗം നടന്നുവെന്നും ഭിന്നതകളുണ്ടായി എന്നും അഹമ്മദ് ദേവര്‍ കോവില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം നടപ്പാക്കുമെന്നും പുറത്ത് നടന്ന സംഘര്‍ഷത്തെ കുറിച്ച അറിയില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി കാസിം ഇരിക്കൂറിനെ പിന്തുണയ്ക്കുന്നുവെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു.

കര്‍ണാടകയില്‍ യുപി മോഡലുമായി ബിജെപി; പുതിയ മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന്? അറിയില്ലെന്ന് പ്രഹ്ലാദ് ജോഷികര്‍ണാടകയില്‍ യുപി മോഡലുമായി ബിജെപി; പുതിയ മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന്? അറിയില്ലെന്ന് പ്രഹ്ലാദ് ജോഷി

അതേസമയം, പുറത്തെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ കാസിം ഇരിക്കൂറിനെ ബസില്‍ കയറ്റി സുരക്ഷിതമായ ഇടത്തേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താന്‍ തീരുമാനിച്ച സംസ്ഥാന സമിതി യോഗം മാറ്റിവച്ചതായി അബ്ദുല്‍ വഹാബ് പറഞ്ഞു. പാര്‍ട്ടിയുടെ പരമോന്നത ബോഡിയായ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈകാതെ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യോഗം വിളിച്ച് കാസിം ഇരിക്കൂറിനെ പുറത്താക്കാനാണ് വഹാബ് പക്ഷത്തിന്റെ നീക്കം. അതാകട്ടെ ഐഎന്‍എല്‍ പിളര്‍പ്പിലേക്ക് എത്തുന്നതിന് വഴിയൊരുക്കും. എല്‍ഡിഎഫ് നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്നാണ് കരുതുന്നത്. നേരത്തെ തര്‍ക്കം രൂക്ഷമായ വേളയില്‍ സിപിഎം നേതൃത്വം ഇടപെടുകയും പരസ്യനിലപാട് വേണ്ടെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ഇന്നത്തെ കൂട്ടത്തല്ല്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

English summary
INL Workers Clash in Kochi: Minister Ahamed Devarkovil response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X