കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്‍റില്‍ കന്നിസ്വാമിയായി ഇന്നസെന്‍റ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി:ചാലക്കുടിയില്‍ പിസി ചാക്കോയെ തറപറ്റിച്ച് താരത്തfളക്കവുമായി ഇന്നസെന്റ് പാര്‍ലമെന്റിലെത്തി. കേരളത്തില്‍ നിന്നെത്തിയ ചലച്ചിത്രതാരം കൂടിയായ ഇന്നസെന്റിനെ കാണാന്‍ മലയാളികള്‍ മാത്രമല്ല ഉത്തരേന്ത്യക്കാരും തടിച്ചു കൂടി. പിസി ചാക്കോയെ തോല്‍പ്പിച്ചയാള്‍ എന്ന നിലയിലാണ് ഉത്തരേന്ത്യക്കാര്‍ക്കിടയില്‍ ഇന്നസെന്റ് പ്രശസ്തനായത്. ആലത്തൂര്‍ എംപി പികെ ബിജുവിനൊപ്പമാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തിയത്.

പാര്‍ലമെന്റില്‍ താന്‍ കന്നിസ്വാമിയാണെന്നും പികെ ബിജു ഗുരുസ്വാമിയാണെന്നും ഇന്നസെന്റ് പറഞ്ഞുയ പാര്‍ലമെന്റിലെ മലയാളി ജീവനക്കാര്‍ ഇന്നച്ചനൊപ്പം നിന്ന് ഫോട്ടെയടുക്കാന്‍ തിക്കും തിരക്കും കൂട്ടി. ഇന്നസെന്റാകട്ടെ പികെ ബിജുവിനെയും ഫോട്ടോയെടുക്കാന്‍ തനിയ്‌ക്കൊപ്പം കൂട്ടി.

Innocent

പാര്‍ലമെന്റില്‍ ഇന്നച്ചനെപ്പോലെ തന്നെ പുതുമുഖങ്ങളായ പികെ ശ്രീമതിയും, സിഎന്‍ ജയദേവന്‍ എന്നിവരും എത്തിയിരുന്നു. പാര്‍ലമെന്റിലെ 62 ാം നമ്പര്‍ മുറിയിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഇന്നസെന്റ് സിപിഎം പാര്‍ലമെന്ററി ഓഫീസും സന്ദര്‍ശിച്ചു. പാര്‍ലമെന്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം പികെ ബിജു ഇന്നസെന്റിന് കാട്ടിക്കൊടുത്തു. കുടുംബസമേതമാണ് ഇന്നസെന്റ് ദില്ലിയിലെത്തിയത്.

English summary
Innocent adorns parliamentarian's attire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X