മോദി നല്ലത് ചെയ്താല്‍ പിന്തുണക്കും; ഇന്നസെന്‍റ്
തിരുവനന്തപുരം: പാര്‍ലമെന്റില്‍ സ്വതന്ത്രനിലപാട് സ്വീകരിയ്ക്കുമെന്ന് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഇന്നസെന്റ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ നല്ല തീരുമാനങ്ങളാണ് നടപ്പാക്കുന്നതെങ്കില്‍ പിന്തുണയ്ക്കുമെന്നും ഇന്നസെന്റ്. തന്റെ നിലപാടുകള്‍ പാര്‍ട്ടിയ്ക്ക് വിരുദ്ധമാണെങ്കില്‍ പാര്‍ട്ടിയെ പറഞ്ഞ് തിരുത്താന്‍ ശ്രമിയ്ക്കുമെന്നും ഇന്നസെന്റ്. മോദി ഭരണത്തെ വിലയിരുത്താന്‍ ഒരു വര്‍ഷം വേണമെന്നും ഇന്നസെന്റ്.
ചാലക്കുടിയില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ഇന്നസെന്റ് മത്സരിച്ച് ജയിച്ചത്. പാര്‍ലമെന്റില്‍ സ്വതന്ത്ര നിലപാട് സ്വീകരിയ്ക്കുമെന്നാണ് ഇന്നസെന്റ് പറയുന്നത്. മോദി നല്ല കാര്യം ചെയ്താല്‍ അത് നല്ലതാണെന്ന് താന്‍ പറയും. തന്റെ നിലപാടുകള്‍ പാര്‍ട്ടിയ്ക്ക് വിരുദ്ധമാണെങ്കില്‍, പാര്‍ട്ടിയെ പറഞ്ഞ് തിരുത്താന്‍ ശ്രമിയ്ക്കുമെന്നും ഇന്നസെന്റ്.

മോദി ഭരണത്തില്‍ ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം നടക്കാനിടയില്ലെന്നും ഇന്നസെന്റ്. നല്ല ഭരണത്തിനൊപ്പം നിന്നാല്‍ കേരളത്തിന് കേന്ദ്രസഹായം എത്തിയ്ക്കാന്‍ കഴിയുമെന്നും ഇന്നസെന്റ്. പിണറായി വിജയന്റെ പരനാറി പ്രയോഗം ചാലക്കുടിയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.












Click it and Unblock the Notifications