പൊട്ടിത്തെറിച്ച് ഇന്നസെന്റ്... കേരളത്തില്‍ അല്ലെങ്കില്‍ എന്ത് സംഭവിച്ചേനെ?
മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവച്ച് സംഭവം മലയാളത്തേയും മലയാളികളേയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇന്നസെന്റ് പറയുന്നത്
തൃശൂര്‍: സിനിമ പ്രതിസന്ധികാരണം പുതിയ സിനിമകള്‍ ഒന്നും റിലീസ് ചെയ്യാന്‍ ആകാത്ത സാഹചര്യം ആണ് ഉള്ളത്. അതിനൊപ്പം തീയേറ്ററില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ പോലും പിന്‍വലിക്കുന്നു.
ഇതെല്ലാം വെറുതേ കണ്ടുകൊണ്ടിരിക്കാന്‍ സിനിമ നടന്‍ കൂടിയായ എംപി ഇന്നസെന്റ് തയ്യാറല്ല. സിനിമ സമരത്തിനെതിരെ അതി ശക്തമായാണ് ഇന്നസെന്റ് പ്രതികരിച്ചത്.
കേരളത്തിന് പുറത്ത് എവിടെയെങ്കിലും ആണ് ഇങ്ങനെ ഒരു കാര്യം പറയുന്നതെങ്കില്‍ തീയേറ്ററിനും ഉടമയ്ക്കും എന്ത് സംഭവിക്കും എന്ന് താന്‍ പറയുന്നില്ലെന്നാണ് ഇന്നസെന്റ് പറഞ്ഞത്.

മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവച്ച് സംഭവം മലയാളത്തേയും മലയാളികളേയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇന്നസെന്റ് പറയുന്നത്. അന്യഭാഷ ചിത്രങ്ങളാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

തീയേറ്റര്‍ ഉടമകള്‍ കാണിക്കുന്നത് ധിക്കാരമാണെന്നാണ് ഇന്നസെന്റ് പറയുന്നത്. ഈ ധിക്കാരം ഓര്‍ത്ത് ഓരോ മലയാളിയും തല താഴ്ത്തണം എന്നും ഇന്നസെന്റ് പറയുന്നു.

കേരളത്തിന് പുറത്താണ് ഇത് നടക്കുന്നതെങ്കില്‍ തീയേറ്ററിനും തീയേറ്റര്‍ ഉടമയ്ക്കും എന്ത് സംഭവിക്കും എന്ന് താന്‍ പറയുന്നില്ല. അത് താന്‍ സമാധാന പ്രേമി ആയതുകൊണ്ട് മാത്രമാണെന്നും ഇന്നസെന്റ് പറയുന്നു.

വെറും സിനിമ താരം മാത്രമല്ല ഇന്നസെന്റ്. സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ്. ഇപ്പോള്‍ മലയാള സിനിമ നേരിടുന്ന അപമാനത്തില്‍ 'അമ്മ'യ്ക്ക് വേദനയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

തീയേറ്ററുകളില്‍ ടിക്കറ്റ് യന്ത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ സമരത്തിന് കാരണം എന്ന് ആരോപണം ഉണ്ടെന്നാണ് ഇന്നസെന്റ് പറയുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ് നികുതിയില്‍ വന്‍ വെട്ടിപ്പ് നടക്കുന്നതായി ആരോപണം ഉണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.












Click it and Unblock the Notifications