ഇന്നസെന്റ് അമേരിക്കയിലേക്കില്ല, ചികിത്സ ഇന്ത്യയില്‍ തന്നെ
തിരുവനന്തപുരം: ക്യാന്‍സര്‍ രോഗത്തിന്റെ തുടര്‍ ചികിത്സയ്ക്കായി നടന്‍ ഇന്നസെന്റ് അമേരിക്കയിലേക്ക് പോകില്ല. താരത്തിന്റെ ചികിത്സ ഇന്ത്യയില്‍ തന്നെ തുടരും. ഇന്നസെന്റ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്നസെന്റ് തുടര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നുള്ള വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.
അതിനുള്ള വിശദീകരണവുമായാണ് ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. വിദേശത്ത് പോയി ചികിത്സ നടത്തുന്നതിനുള്ള എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനിടയില്‍ പറഞ്ഞിരുന്നു. ഇതിന് ഉമ്മന്‍ചാണ്ടിയോട് നന്ദിയുണ്ടെന്നും ഇന്നസെന്റ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഇപ്പോള്‍ ദില്ലി എയിംസ് ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സ നടത്തുന്നത്. ചികിത്സ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞെന്നും താരം പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് മാറണം എന്നാവശ്യം എന്റെ സഹപ്രവര്‍ത്തകരും കുടുംബങ്ങളും അറിയിച്ചിരുന്നു.
എന്നാല്‍, ചികിത്സയെക്കുറിച്ച് ഡോ.വി.പി.ഗംഗാധരനുമായി ചര്‍ച്ച ചെയ്തപ്പോള്‍ തുടര്‍ ചികിത്സ ഇന്ത്യയില്‍ തന്നെ നടത്താം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പിന്നീട് തീരുമാനം മാറ്റുകയാണുണ്ടായത്. ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ താന്‍ ഔദ്യോഗിക പരിപ്പാടികളിലേക്ക് തിരിച്ച് വരികയും ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞു.












Click it and Unblock the Notifications