Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളെന്തിനാണ് 'അമ്മ'യെ ക്രൂശിക്കുന്നത്? ഇന്നസെന്റ് പറഞ്ഞ പ്രശ്ന പരിഹാരം!! ഞെട്ടും!

അങ്കമാലി: താര സംഘടനയായ അമ്മയെ എല്ലാവരും എന്തിനാണ് ക്രൂശളിക്കുന്നതെന്ന അമ്മ പ്രസിഡണ്ടും എംപിയുമായ ഇന്നസെന്റ്. താരസംഘടന അമ്മയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തുകയും പിഴയും അടയ്ക്കും. ഇത് ഇന്ന് നടന്ന സംഭവമല്ല. കോടതിയിൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സംഭവം കിട്ടിയപ്പോൾ അമ്മയെ ക്രൂശിക്കുകയാണ്. ഒന്നു രണ്ട് പേർ മാത്രമാണ് എല്ലാവരും അങ്ങിനെയല്ല. അത് ആരൊക്കെയാണെന്നു നിങ്ങൾക്ക് അറിയാമെന്നും ഇന്നസന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപ് വിഷയത്തിനു ശേഷം താര സംഘടനയായ അമ്മയെ പ്രതിസന്ധിയിലാക്കിയ വിഷയമായിരുന്നു നികുതി തട്ടിപ്പ്. ഇത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുകയും ചെയ്തിരുന്നു. താരനിശകള്‍ക്കായി ലഭിച്ച എട്ടുകോടിയോളം രൂപയ്ക്ക് താരസംഘടന നികുതിയടച്ചില്ലെന്നാണ് കണ്ടെത്തല്‍.

ചാരിറ്റിയുടെ പേരിലെന്ന് 'അമ്മ'

ചാരിറ്റിയുടെ പേരിലെന്ന് 'അമ്മ'

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണ് തങ്ങള്‍ക്ക് പണം ലഭ്യമായതെന്നാണ് സംഘടന പറയുന്നത്. ചാരിറ്റിയുടെ പേരിലല്ല മറിച്ച് സ്റ്റേജ് ഷോകളില്‍ 'അമ്മ'യുടെ അംഗങ്ങള്‍ പങ്കെടുത്തതിന്‍റെ പ്രതിഫലമായിട്ടാണ് പണം ലഭിച്ചതെന്നാണ് ആദായനികുതിവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലഭിച്ചത് കോടികൾ

ലഭിച്ചത് കോടികൾ

2011-2012 വര്‍ഷത്തില്‍ 2.05 കോടി രൂപയും 2014-2015 വര്‍ഷത്തില്‍ 6.10 കോടി രൂപയുമാണ് 'അമ്മ'യ്ക്ക് താരനിശകള്‍ക്കായി ചാനലുകളില്‍ നിന്ന് ലഭിച്ചത്.

എല്ലാം കാരുണ്യ പ്രവർത്തനത്തിന്

എല്ലാം കാരുണ്യ പ്രവർത്തനത്തിന്

എന്നാല്‍ കേവലം രണ്ടു കോടി രൂപയുടെ വരവേ വച്ചിരുന്നുള്ളൂ. ബാക്കി ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നാണ് 'അമ്മ' നല്‍കുന്ന വിശദീകരണം.

നിയമപരമായ നടപടികൾക്ക് സ്റ്റേ

നിയമപരമായ നടപടികൾക്ക് സ്റ്റേ

കണക്ക് ഹാജരാക്കാന്‍ സംഘടയ്‍ക്ക് കഴിഞ്ഞിട്ടുമില്ല. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ 'അമ്മ' അപ്പീല്‍ പോവുകയും നിയമപരമായ നടപടികള്‍ക്കെതിരെ സ്റ്റേ നേടുകയും ചെയ്തിട്ടുണ്ട്.

അമ്മ ജീവ കാരുണ്യ സംഘടന

അമ്മ ജീവ കാരുണ്യ സംഘടന

2016 ല്‍ ആദായനികുതിവകുപ്പിന് 'അമ്മ' നല്‍കിയ മറുപടി സിനിമ നടന്മാര്‍അംഗങ്ങളായുളള 'അമ്മ' എന്ന സംഘടന ഒരു ജീവകാരുണ്യ സംഘടനയാണെന്നും, എല്ലാ വര്‍ഷവും ചാനലുകള്‍ തങ്ങള്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ പണം ഡൊണേഷനായിട്ടുണ്ട് നല്‍കാറുണ്ടെന്നുമാണ്.

'അമ്മ' ജീവകാരുണ്യ സംഘടനയല്ല

'അമ്മ' ജീവകാരുണ്യ സംഘടനയല്ല

'അമ്മ' ഒരു ജീവകാരുണ്യ സംഘടനയല്ലായെന്നും ഐ ടി ആക്ട് സെക്ഷന്‍ 11,12,13 പ്രകാരം 'അമ്മ'യ്ക്ക് നികുതി ഇളവിനുള്ള അര്‍ഹതയില്ല എന്നും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാണീജ്യ രീതി

വാണീജ്യ രീതി

'അമ്മ' ഉള്‍പ്പെട്ട പരിപാടികള്‍ക്കൊന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വരുന്നതല്ലെന്നും അതിന് വാണിജ്യപരമായ രീതികളാണുള്ളതെന്നും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+