'ഈ പരീക്ഷണത്തെയും അതിജീവിച്ചു തിരിച്ചുവരും'; ഇന്നസെന്റിനെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍
കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റിന്റെ ആരോഗ്യനില അറിയാന്‍ മന്ത്രി സജി ചെറിയാന്‍ ആശുപത്രിയില്‍ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിലുള്ള നടന്‍ ജയറാം, ഇടവേള ബാബു എന്നിവരുമായി മന്ത്രി സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
ആശുപത്രി എം.ഡി, സി.ഇ.ഒ, മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരുമായി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനമെടുക്കുമെന്നും മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കുറിച്ചു. മന്ത്രിയുടെ വാക്കുകളിലേക്ക്.

പ്രിയപ്പെട്ട നടന്‍ ശ്രീ. ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയില്‍ കൂടെയുള്ള ശ്രീ. ഇടവേള ബാബു, ശ്രീ. ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
ആശുപത്രി എം.ഡി, സി.ഇ.ഒ, മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരുമായി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അതേസമയം , മന്ത്രി പി രാജീവ്, സത്യന്‍ അന്തിക്കാട്, ജോജോ, ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ്, വി എം സുധീരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി ഇന്നസെന്റിനെ സന്ദര്‍ശിച്ചിരുന്നു. നിലവില്‍ എക്‌മോ ചികിത്സയിലാണ് അദ്ദേഹം. ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്.
ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തില്‍ പ്രകടമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ അദ്ദേഹം എക്മോ സപ്പോര്‍ട്ടിലാണ് തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ , ഇന്നസെന്റിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് ചില തെറ്റായ പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ വ്യാജമാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .












Click it and Unblock the Notifications