Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റ് പരീക്ഷണ വസ്തുവെന്ന് മഞ്ഞളാംകുഴി

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് സിപിഎമ്മിന്റെ പരീക്ഷണ വസ്തുവെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. തന്റെ ഫെയ്സ്ബുക്കില്‍ പേജിലൂടെയാണ് അലിയുടെ പരിഹാസം. സിനിമ നിര്‍മാതാവ് കൂടി ആയിരുന്ന അലി സിപിഎം വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നാണ് മന്ത്രിയായത്.

ജനം കൈവിട്ട പാര്‍ട്ടിയെ അവരിലേക്ക് അടുപ്പിക്കാനുള്ള പരീക്ഷണ ഉപകരണം മാത്രമാണ് ഇന്നസെന്റ്. ജനാധിപത്യത്തെ മുന്‍ നിര്‍ത്തി മല്‍സരത്തിനിറക്കാന്‍ മുഖശ്രീയുള്ളവര്‍ സിപിഎമ്മില്‍ ഇല്ലാതായിരിക്കുന്നു എന്നും അലി വിമര്‍ശിക്കുന്നു.

Manjalamkuzhi Ali

ആശയപരമായ പാപ്പരത്തം പാര്‍ട്ടിയുടെ നയമായി മാറി. ഇന്നസെന്റിനെ ആരാണ് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ പ്രേരിപ്പത് എന്ന് അറിയില്ല. ആരായാലും സിനിമാ കൊട്ടകകളെ ആര്‍ത്തുചിരിപ്പിച്ച ഇന്നസെന്റിന് ഈ വേഷം ശരിയാവുമെന്ന അഭിപ്രയം തനിക്കില്ലെന്നും അലി വ്യക്തമാക്കുന്നു.

സിനിമകണ്ട് ജനം ചിരിക്കുകയും കയ്യടിക്കുകയും ചെയ്യും. എന്നാല്‍ അതെല്ലാം വോട്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടന്നും അലി ഇന്നസെന്റിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രേംനസീറും മുരളിയുമൊക്കെ രാഷ്ട്രീയത്തില്‍ നില നില്‍ക്കാനാവാതെ പോയവരാണ്. സിനിമയൊക്കെ ആളുകള്‍ കാണും. നല്ല അഭിപ്രായവും പറയും. എന്നാല്‍ വോട്ടിനെത്തുമ്പോള്‍ രാഷ്ട്രീയം നോക്കും.

ടിപി ചന്ദ്രശേഖരന്‍ വധത്തെയും കൊലപാതകികളെ സഹായിച്ച സിപിഎം നിലപാടിനേയും അലി വിമര്‍ശിക്കുന്നുണ്ട്. ജനം സിപിഎമ്മിനെ തള്ളികളഞ്ഞു. സിപിഎം ജനത്തെയും തള്ളി. അവരണിയിച്ച രക്തഹാരം അലങ്കാരമാവില്ലെന്നും അലി ഇന്നസെന്റിനെ ഓര്‍മിപ്പിക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ കൊടിസുനിയും കിര്‍മ്മാണി മനോജുമെല്ലാം പിറകിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും അലി ഇന്നസെന്റിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+