കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ കാര്യം ചോദിച്ചപ്പോള്‍ പരിഹാസവുമായി ഇന്നസെന്റ്.... പ്രസ്താവനയില്‍ കിളി പോയി മാധ്യമങ്ങള്‍!

മാധ്യമങ്ങളെ പരിഹസിച്ച് ഇന്നസെന്റ്

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതില്‍ മാധ്യമങ്ങളോട് പൊട്ടന്‍ കളിച്ച് ഇന്നസെന്റ്. ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇന്നസെന്റ് പറഞ്ഞത്. ശരിക്കും അദ്ദേഹം ഒരു അഭിപ്രായവും പറയാതെ മാധ്യമങ്ങളെ പരിഹസിക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ എഎംഎംഎ വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഇന്നസെന്റിന്റെ നാടകം അരങ്ങേറിയത്. അതേസമയം മറ്റുള്ളവരെല്ലാം സ്വയം ന്യായീക്കരിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്.

ദിലീപിന്റെ അംഗത്വ സംഘടനയില്‍ ചര്‍ച്ചയേ ആയിട്ടില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ഒരു വശത്ത് ചലച്ചിത്ര കൂട്ടായ്മ എഎംഎംഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അമ്മ സ്ത്രീവിരുദ്ധത അലങ്കാരമാക്കി കൊണ്ടുനടക്കുന്ന സംഘടനയാണെന്നാണ് ഇവരുടെ ആരോപണം. ഇതിന് മറുപടിയുമായി സംഘടനാ പ്രസിഡന്റ് മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്.

പൊട്ടന്‍ കളിച്ച് ഇന്നസെന്റ്

പൊട്ടന്‍ കളിച്ച് ഇന്നസെന്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത വിവാദത്തില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് തലതിരിഞ്ഞ പ്രതികരണം ഉണ്ടായത്. മീറ്റിങിന് വന്നതാണ്, അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇനിയൊരു വണ്ടിവരാനുണ്ട്, അതിന് കാത്തിരിക്കുകയാണ്. എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഒരു ബന്ധവുമില്ലാത്ത ഈ മറുപടി ആവര്‍ത്തിക്കുകയാണ് ഇന്നസെന്റ് ചെയ്തത്. മറുപടി കേട്ട് മാധ്യമങ്ങളുടെ കിളിപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ചോദ്യം ഇങ്ങനെ

ചോദ്യം ഇങ്ങനെ

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ. അമ്മയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഈ തീരുമാനത്തോടുള്ള നിലപാട് എന്താണ്. ഗണേഷ് കുമാറിന്റെ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു എന്നീ ചോദ്യങ്ങളാണ് ഇന്നസെന്റിനോട് ഉന്നയിച്ചത്. എന്നാല്‍ മനപ്പൂര്‍വം മാധ്യമങ്ങളെ പരിഹസിക്കുന്ന രീതിയിലായിരുന്നു ഇന്നസെന്റിന്റെ പരാമര്‍ശനം. അതേസമയം എഎംഎംഎയിലെ പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത് മാധ്യമങ്ങളാണെന്ന് ഇന്നസെന്റിന് നേരത്തെ തന്നെ പരാതിയുണ്ട്. താനെന്തെങ്കിലും പറഞ്ഞാല്‍ വിവാദമാകുമെന്ന് ഭയന്നാണ് ഇന്നസെന്റ് പരിഹാസ പ്രസ്താവന നടത്തിയതെന്നാണ് സൂചന.

ദിലീപിന്റെ വിഷയം ചര്‍ച്ചയില്‍ ഇല്ലായിരുന്നു

ദിലീപിന്റെ വിഷയം ചര്‍ച്ചയില്‍ ഇല്ലായിരുന്നു

അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നുവെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. അഞ്ചല്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പത്തനാപുരത്തേക്ക് യാത്ര തിരിച്ചതിന് ശേഷമാണ് ദിലീപ് വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്തത്. നടിമാരുടെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതാണെന്നും എംഎല്‍എ പറഞ്ഞു. ഇടവേള ബാബുവിന് താന്‍ നല്‍കിയ കത്ത് എങ്ങനെ പുറത്തായി എന്ന് അന്വേഷിക്കണമെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ സംഭാഷണം

ഗണേഷ് കുമാറിന്റെ സംഭാഷണം

ഇന്നസെന്റിന് മുമ്പേ ഈ വിഷയത്തില്‍ കുരുക്കിലായത് ഗണേഷ് കുമാറാണ്. നടിമാര്‍ക്കെതിരെയുള്ള ഗണേഷിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇമേജ് നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല എഎംഎംഎയെന്ന് ഗണേഷ് പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ സംഘടനയല്ലെന്നും ഗണേഷിന്റെ സംഭാഷണത്തില്‍ പറയുന്നു. ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ രാജിവെച്ചത് കാര്യമാക്കേണ്ടെന്ന് ഇതില്‍ പറയുന്നു. ഇവര്‍ സംഘടനയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവരാണെന്നുമായിരുന്നു ഗണേഷിന്റെ ആരോപണം.

വിജയിച്ചത് ഡബ്ല്യുസിസി

വിജയിച്ചത് ഡബ്ല്യുസിസി

രൂപീകരിച്ച് ഒരു വര്‍ഷമായിട്ടേ ഉള്ളൂവെങ്കിലും നേട്ടങ്ങള്‍ കൊണ്ട് വിജയത്തിലെത്തിയത് ഡബ്ല്യുസിസിയാണ്. ദിലീപിനെതിരായ പോരാട്ടത്തില്‍ ജനവികാരം ഇവര്‍ക്കൊപ്പമായിരുന്നു. നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത് വളരെയധികം ഫലം കാണുകയും ചെയ്തു. അതേസമയം സമ്മര്‍ദം ശക്തമായപ്പോള്‍ എഎംഎംഎയെ സ്ത്രീവിരുദ്ധ സംഘടനയെന്ന് മുദ്രകുത്തരുതെന്ന് പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ പറഞ്ഞു. അമ്മയ്‌ക്കെതിരെ തുറന്ന പോരുമായി മുന്നോട്ട് പോകാനാണ് വനിതാ സംഘടനയുടെ തീരുമാനം. ഇന്നസെന്റിനെതിരെയും ഗണേഷിനെതിരെയും വരുംദിവസങ്ങളില്‍ പ്രതിഷേധവുമുണ്ടാകും. വിഷയം സംഘടനയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇവര്‍ക്ക് മേല്‍ക്കൈ ലഭിക്കുകയും ചെയ്യും.

സുരേഷ് ഗോപിയും രാജഗോപാലും പ്രവര്‍ത്തിക്കാനറിയാത്തവര്‍... സംസ്ഥാന നേതൃത്വത്തിനെതിരെ പിപി മുകുന്ദന്‍!!സുരേഷ് ഗോപിയും രാജഗോപാലും പ്രവര്‍ത്തിക്കാനറിയാത്തവര്‍... സംസ്ഥാന നേതൃത്വത്തിനെതിരെ പിപി മുകുന്ദന്‍!!

അമ്മയ്‌ക്കെതിരെ ചലച്ചിത്ര കൂട്ടായ്മ... സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്നു, നടിക്ക് അഭിവാദ്യം!!അമ്മയ്‌ക്കെതിരെ ചലച്ചിത്ര കൂട്ടായ്മ... സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്നു, നടിക്ക് അഭിവാദ്യം!!

English summary
innocent mocks media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X