കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യത്യസ്തനായി ഇന്നസെന്റ് എംപി.. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രണ്ട് മാസത്തെ ശമ്പളം സംഭാവന

Google Oneindia Malayalam News

തൃശൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. തീരദേശത്ത് കൂട്ടക്കരച്ചില്‍ മാത്രമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒട്ടും സംതൃപ്തരല്ല തീരദേശവാസികള്‍. ഇനിയും 90ല്‍ അധികം പേരെ കടലില്‍ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ മാത്രമല്ല, മധ്യകേരളത്തിലും മലബാറിലും കടല്‍ക്ഷോഭവും കനത്ത മഴയും നാശം വിതയ്ക്കുന്നുണ്ട്. അതിനിടെ ദുരിതബാധിതര്‍ക്ക് തന്റെ രണ്ട് മാസത്തെ ശമ്പളം വാഗ്ധാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്നസെന്റ് എംപി. പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള രണ്ട് മാസത്തെ ശമ്പളമാണ് ഇന്നസെന്റ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് സംഭാവന ചെയ്യുക.

അബിയുടെ മരണം പ്രവചിച്ചു, ഇനി 2 പേർ.. ഓഖി ചുഴലിക്കാറ്റും.. യുവാവിന്റെ ഞെട്ടിക്കുന്ന അടുത്ത പ്രവചനം!അബിയുടെ മരണം പ്രവചിച്ചു, ഇനി 2 പേർ.. ഓഖി ചുഴലിക്കാറ്റും.. യുവാവിന്റെ ഞെട്ടിക്കുന്ന അടുത്ത പ്രവചനം!

innocent

കൊടുങ്ങല്ലൂര്‍ തീരപ്രദേശത്ത് കടല്‍ക്ഷോഭം മൂലം നൂറ് കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി ഇന്നസെന്റ് ഫേസ്ബുക്ക് പോസ്‌ററില്‍ വ്യക്തമാക്കി. കുടിവെള്ള ക്ഷാമം നേരിടുന്ന ക്യാമ്പുകളില്‍ അടിയന്തരമായി ശുദ്ധജലം എത്തിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി. 12,000 കുപ്പിവെള്ളം ഇതിനായി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ ഭിത്തിയും നന്നാക്കുന്നതിനും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സഹായം ലഭ്യമാക്കുമെന്നും ഇന്നസെന്റ് എംപി വ്യക്തമാക്കി.

English summary
Innocent MP offers two months salary for Okhi rehabilitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X