'അവള്‍ ഞങ്ങളുടെ മകളും സഹോദരിയുമാണ്; മനസിലേറ്റ നീറ്റല്‍ വിട്ടുമാറാതെ ഇന്നസെന്റ്...
സംഭവം അറിഞ്ഞ രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപിയെയും ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: നടിയെ കട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി അമ്മ പ്രസിഡന്റും എംപിയുമായ നടന്‍ ഇന്നസെന്റ് രംഗത്ത്. അവള്‍ ഞങ്ങളുടെ മകളും സഹോദരിയുമാണ് എല്ലാ മലയാളികളും അവള്‍ക്കൊപ്പമുണ്ടാകണമെന്ന് ഇന്നസെന്റ് പറഞ്ഞു.
ആക്രമണം മനസിലേല്‍പ്പിച്ച നീറ്റല്‍ ഇതുപവരെ വിട്ട് മാറിയില്ലെന്നും ഇന്നസെന്റ് തന്റഎ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സംഭവം അറിഞ്ഞ രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപിയെയും ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'അമ്മ'യും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടണം
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടുക തന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്.

നിങ്ങള്‍ മാത്രമാണ് തോല്‍ക്കുക
നിരന്തരം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റു കൊടുക്കാതെ നില്‍ക്കും; എക്കാലവും.

പോലീസ്
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപുമാണ് അറസ്റ്റിലായത്. ഇവരെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്യും.

തമ്മനം ക്വട്ടേഷന്‍ സംഘം
കേസിലെ മറ്റു പ്രധാന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പള്‍സര്‍ സുനിയ്ക്ക് പുറമെ മണികണ്ഠന്‍, ബിജീഷ്, മനു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. തമ്മനം ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് പ്രതികളെല്ലാവരും. ഒരുമാസം നീണ്ട ആസൂത്രണത്തിന് ശേഷമാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതിനായി ടെമ്പോ ട്രാവലര്‍ വാടകയ്ക്ക് എടുത്തത് മൂന്ന് ദിവസം മുമ്പും.
ഐജി ദിനേന്ദ്ര കശ്യപ്
കേസ് അന്വേഷിക്കാന്‍ ശനിയാഴ്ച്ച പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല.












Click it and Unblock the Notifications