ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ഇന്നസെന്റ് എംപി......ഫണ്ട് വിനിയോഗത്തില്‍ മുന്‍പന്തിയില്‍!!
ചാലക്കുടിയുടെ സ്വന്തം അച്ചായനായിട്ടാണ് ഇന്നസെന്റ് എംപി 2014ല്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് മുമ്പ് 1970കളില്‍ ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1979ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പോരാട്ടത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. 2014ല്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള മുതല്‍ക്കൂട്ട് ഇത് തന്നെയായിരുന്നു. കോണ്‍ഗ്രസിലെ കരുത്തനായ പിസി ചാക്കോയെ 13884 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാല്‍ ഈ നാല് വര്‍ഷത്തിനിടയില്‍ അദ്ദേഹം ചാലക്കുടിക്കാരന്‍ ചങ്ങാതിയായി മാറിയിരിക്കുകയാണ് ഇന്നസെന്റ്. മണ്ഡലത്തിലെ എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.

ചാലക്കുടിയിലെ റെയില്‍ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുന്നുവെന്നും പാലരുവി എക്സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്ക് ചാലക്കുടിയില്‍ സ്റ്റോപ്പ് പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ പദ്ധതികളുടെ ക്രെഡിറ്റ് റോജി ജോണ്‍ എംഎല്‍എ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും ഇന്നസെന്റ് വിവാദമുണ്ടാക്കിയിരുന്നു. അതേസയമം എംപി ഫണ്ട് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ച എംപിമാരില്‍ മുന്‍പന്തിയിലാണ് അദ്ദേഹം. ജില്ലാ പഞ്ചായത്ത് അദ്ദേഹത്തിന് 24.03 കോടിയാണ് അനുവദിച്ചത്. ഇതില്‍ 14.74 കോടിയാണ് അദ്ദേഹം വിനിയോഗിച്ചത്. ചാലക്കുടി മണ്ഡലത്തില്‍ അദ്ദേഹം ജനപ്രീതി വര്‍ധിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടാണ്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications