വോട്ടര്‍മാരോട് ക്ഷമ ചോദിച്ച് ഇന്നസെന്‍റ് കാന്‍സര്‍ ചികിത്സയ്ക്ക്, പ്രാര്‍ത്ഥിയ്ക്കണമെന്ന് എഫ്ബിയില്‍
ദില്ലി: കാന്‍സറിന്റെ തുടര്‍ ചികിത്സയ്ക്കായി നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിച്ചു. ദില്ലി എയിംസിലാണ് ഇന്നസെന്റ് ചികിത്സ തേടിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ പിവി ഗംഗാധരന്‍, എയിംസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശ പ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിന് താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് ഇന്നസെന്റിന്റെ പോസ്റ്റ്...

എയിംസില്‍
കാന്‍സറിന്റെ തുടര്‍ ചികിത്സയ്ക്കായി നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിച്ചു. ദില്ലി എയിംസിലാണ് ഇന്നസെന്റ് ചികിത്സ തേടിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തുടര്‍ ചികിത്സ
കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ പിവി ഗംഗാധരന്‍, എയിംസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശ പ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിന് താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് ഇന്നസെന്റിന്റെ പോസ്റ്റ്

ക്ഷമ ചോദിയ്ക്കുന്നു
ചികിത്സ കാലയളവില്‍ എംപിയെന്ന നിലയില്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം ക്ഷമ ചോദിയ്ക്കുന്നു

എംപിയുടെ ഓഫീസ്
എംപിയുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവര്‍ത്തന നിരതമായിരിയ്ക്കുമെന്നും ഇന്നസെന്റ്

പ്രാര്‍ത്ഥനയില്‍
നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി പറഞ്ഞ് ഇന്നസെന്റ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നു
കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്...
Posted by Innocent on Saturday, August 8, 2015


Click it and Unblock the Notifications