കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ നടനല്ല, ഇനി സഖാവ് ഇന്നസെന്റ്; കുടം മാറി അരിവാൾ ചുറ്റിക കിട്ടിയതിൽ അഭിമാനം

Google Oneindia Malayalam News

Recommended Video

cmsvideo
സിനിമാ നടനല്ല, ഇനി സഖാവ് ഇന്നസെന്റ് | Oneindia Malayalam

ചാലക്കുടി: അരിവാൾ ചുറ്റിക ചിഹ്നത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് നടൻ ഇന്നസെന്റ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് സിനിമാ നടനായിട്ടാണെങ്കിൽ ഇത്തവണ സഖാവായാണ് മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞ തവണ കുടമായിരുന്നു തന്റെ ചിഹ്നം. അന്ന് അരിവാൾ ചുറ്റികയെ നോക്കി താൻ വിലപിച്ചിരുന്നു. എന്നാണ് അത് തന്റെ അടുക്കലേയ്ക്ക് വരികയെന്നോർത്ത്. അതും ഇപ്പോൾ തന്റെ അരികിലേക്ക് എത്തിയിരിക്കുന്നു. മത്സരിക്കാൻ അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

innocent

ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാല്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ചാലക്കുടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമാവുകയാണ് ഇന്നസെന്റ് ഇപ്പോൾ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ 1750 കോടിയുടെ വികസപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇന്നസെന്റ് രണ്ടാം അംഗത്തിനിറങ്ങുന്നത്. 5001 പേരടങ്ങുന്ന വർക്കിംഗ് ഗ്രൂപ്പിനെയാണ് ഇന്നസെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ ചാലക്കുടി മണ്ഡലത്തിൽ ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്.

2014ൽ എൽഡിഎഫ് സ്വതന്ത്ര്യനായി മത്സരിച്ച ഇന്നസെന്റ് എതിർസ്ഥാനാർത്ഥിയായിരുന്ന പിസി ചാക്കോയെ 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

തെറ്റിപ്പിരിഞ്ഞ സഖ്യകക്ഷികളെ തിരിച്ച് പിടിച്ച് ബിജെപി; അസം ഗണ പരിഷത് വീണ്ടും എൻഡിഎ മുന്നണിയിൽതെറ്റിപ്പിരിഞ്ഞ സഖ്യകക്ഷികളെ തിരിച്ച് പിടിച്ച് ബിജെപി; അസം ഗണ പരിഷത് വീണ്ടും എൻഡിഎ മുന്നണിയിൽ

English summary
innocent-mp-speech-at-election-campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X