മോദിയെ പ്രകീര്‍ത്തിച്ച് ഇന്നസെന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കാനേ ഇപ്പോള്‍ എല്ലാവര്‍ക്കും സമയമുള്ളൂ. നമ്മുടെ എംപിയായ നടന്‍ ഇന്നസെന്റും അക്കാര്യത്തില്‍ മോശമല്ല. താന്‍ വലിയൊരു സംഭവമാണെന്ന് ജനങ്ങളെ കൊണ്ടു തോന്നിപ്പിക്കാന്‍ പ്രധാനമന്ത്രി മോദിക്കു സാധിച്ചെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മോദി വന്ന ശേഷം എന്തു ചെയ്തു എന്നതൊന്നുമല്ല കാര്യം. ജനങ്ങളെ ഭയങ്കരമായി അദ്ദേഹം ആകര്‍ഷിച്ചു. സംസാരം , വേഷം എന്നിവകൊണ്ടോണ് അങ്ങനെ ചെയ്തത്. അങ്ങനെയൊരു പ്രധാനമന്ത്രി മുന്‍പുണ്ടായിട്ടില്ല.
മോദിയുടെ ഭരണത്തെക്കുറിച്ചു പറയാറായിട്ടില്ല. അഞ്ചുവര്‍ഷം നന്നായി ഭരിച്ചാല്‍ അക്കാര്യത്തിലും അദ്ദേഹം വിജയിച്ചു. ആളുകളെ ആകര്‍ഷിക്കാന്‍ പറ്റുക എന്നത് വലിയ കാര്യമാണ്. അക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചു.

മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിനു തന്നെ അറിയാമെന്ന് ഇന്നസെന്റ് പറഞ്ഞു. അദ്ദേഹത്തിന്റെ ആയുര്‍വേദ ഡോക്ടര്‍ ഇരിഞ്ഞാലക്കുടക്കാരനാണ്. അദ്ദേഹം പറഞ്ഞിട്ട് മോദിക്ക് തന്നെ അറിയാം.
രാഷ്ട്രീയത്തില്‍ സജീവമാകുമ്പോഴും സിനിമ വിടാന്‍ താല്‍പര്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ശ്രീനിവാസന്‍ നായകനാകുന്ന നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രമാണ് ഉടന്‍ റിലീസിനൊരുങ്ങുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍- മഞ്ജുവാര്യര്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് ഇന്നസെന്റ് അഭിനയിക്കുന്നത്. അഞ്ചുവര്‍ഷം മാത്രമേ താന്‍ രാഷ്ട്രീയക്കാരനായി ഇരിക്കൂ വെന്നും അതിനു ശേഷം വിശ്രമ ജീവിതമാണെന്നും ഇന്നസെന്റ് പറഞ്ഞു.












Click it and Unblock the Notifications