കെ രാധാകൃഷ്ണനെ ശാസ്ത്രഞ്ജനാക്കിയത് ഇന്നസെന്റിന്റെ മഹാമനസ്കത
ഇരിങ്ങാലക്കുട: ഇന്നസെന്റിന്റെ തമാശകള്‍ സിനിമയില്‍ മാത്രമല്ല ഇപ്പോള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലൂടെയും പ്രശസ്തമാവുകയാണ്. തമാശക്കാരാനായ ഈ നടന് രാഷ്ട്രീയത്തില്‍ കൂടി എത്തിയതോടെ അവിടെയും ചിരി പടരാന്‍ തുടങ്ങി. ഇപ്പോഴിതാ ഇന്ത്യ മംഗള്യാന് ദൗത്യമൊക്കെ വിജയിപ്പിച്ചിരിയ്ക്കുമ്പോഴുമുണ്ട് ഇന്നച്ചന് പറയാന്‍ ഒരു തമാശക്കഥ.
ഐഎസ്ആര്‍ഒ ചെയര്മാന് കെ രാധാകൃഷ്ണനെ ലോകമറിയുന്ന ശാസ്ത്രഞ്ജനാക്കി മാറ്റിയത് തനാണന്ന് ഇന്നസെന്റ് പറഞ്ഞാല്‍ ആര്‍ക്കും അല്‍പ്പം അതിശയം ഉണ്ടാകും. ഇനി ഇന്നച്ചന് തന്നെ പറയുന്നത് കേള്‍ക്കാം. കഥയാണ് കേട്ടോ അല്‍പ്പം സസ്പെന്‍സോടെ വായിക്കാം

കഥ തുടങ്ങുന്നു
ഇന്നസെന്റും ശാസ്ത്രഞ്ജനായ കെ രാധാകൃഷ്ണന്റെ സഹോദരനും സഹപാഠികളായിരുന്നു. ഇരിങ്ങാലക്കുട സംഗമേശ്വര വിലാസം സ്കൂളില്‍ അല്‍പ്പ സ്വല്പ്പം വികൃതികളായി നടക്കുന്നകാലം. നാലാം ക്ളാസ് പരീക്ഷ കഴിഞ്ഞു രാധാകൃഷ്ണന്റെ ചേട്ടനും ഇന്നച്ചന്റെ സുഹൃത്തുമായ ശിവദാസന്‍ വിജയിച്ചു. ഇന്നസെന്റാകട്ടെ കാര്യങ്ങളൊക്കെ വിശദാമായി പഠിച്ച് പോകാമെന്ന മട്ടില്‍ വീണ്ടും അതേ ക്ളാസില്‍ (തോറ്റു). ഇനിയാണ് ട്വിസ്റ്റ്

ട്വിസ്റ്റ്
തോറ്റ ഇന്നച്ചനെ നോക്കി ശിവാദസന്റെ സെന്റി ഡയലോ് 'നിന്നെ ക്ളാസില്‍ തനിച്ചാക്കി പോകുന്നതോര്‍ക്കുമ്പോള്‍ എനിയ്ക്ക് സങ്കടം വരുന്നു'. ഉടന്‍ ഇന്നച്ചന്റെ മറുപടി.'സാരമില്ല ശിവദാസാ ഞാന്‍ ഈ സ്കൂളില്ലേ പഠിയ്ക്കണത് നമുക്ക് കാണാം' .ശിവാദാസന്റെ ഡയലോഗ് ഒട്ടും വൈകാതെ വന്നു. 'അതാണ് എനിയ്ക്ക് പേടി എന്റെ അനിയന് രാധാകൃഷ്ണന് ഇനി നാലം ക്ളസിലേക്ക് വരണുണ്ട്...ദയവായി നീ അവനെ ചീത്തയാക്കരുത്' . ഇന്നസെന്റാരായി?

ദാ വരണൂ...ശാസ്ത്രഞ്ജന്‍
അങ്ങനെ നാലാം ക്ളാസില്‍ രാധാകൃഷ്ണനും ഇന്നസെന്റും സഹപാഠികളായി. രാധാകൃഷ്ണനെക്കൂടി തന്റെ കൂട്ടത്തിലേയ്ക്ക് കൂട്ടാന്‍ ഇന്നസെന്റിന് പലതവണ ഉള്‍പ്രേരണയുണ്ടായി. എന്നാല്‍ ശിവാദസന്റെ വാക്ക്...(എന്റെ അനിയനെ ചീത്തയാക്കേല്ലേ) ഇടയ്ക്കിടെ ഇന്നച്ചനോര്ക്കും

രാധാകൃഷ്ണന് രക്ഷപ്പെട്ടു
താന്‍ കൂട്ടത്തില്‍ കൂട്ടാത്തത് കൊണ്ട് കെ രാധാകൃഷ്ണന് ശാസ്ത്രഞ്ജനായെന്നും രക്ഷപ്പെട്ടെന്നും ഇന്നസെന്റ്. അന്നു മുതലുള്ള സൗഹൃദം ഇന്നും തുടരുന്നു

കാത്ത് വച്ച മുത്ത്
ഇന്ത്യയ്ക്ക് വേണ്ടി കാത്തുവച്ച മുത്താണ് രാധകൃഷ്ണനെന്നും തന്റെ വഴിയേ കൊണ്ടു വന്നെങ്കില്‍ നല്ലൊരു ശാസ്ത്രഞ്ജനെ നഷ്ടപ്പെട്ടേനെ എന്നും ഇന്നസെന്റ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications