Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാര്‍ത്ഥിച്ചതുകൊണ്ട് രോഗം മാറില്ലെന്ന് ഇന്നസെന്‍റ്... അപ്പോള്‍ വിശുദ്ധരോ?

കാഞ്ഞങ്ങാട്: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേുയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുമ്പോള്‍ നടനും പാര്‍ലമെന്റ് അംഗവും ആയ ഇന്നസെന്റ് പറയുന്നതെന്താണ്... രോഗം വന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ നില്‍ക്കാതെ ചികിത്സിക്കണം എന്നാണ് ഇന്നസെന്റ് പറയുന്നത്.

ചാവറയച്ചനേയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് പരിഗണിച്ച അത്ഭുത പ്രവൃത്തികള്‍ ഏതെന്ന് കൂടി ചിന്തിക്കുമ്പോഴാണ് ഇന്നസെന്റിന്റെ പരാമര്‍ശം ഒരു വിമര്‍ശനം കൂടിയാണോ എന്ന് സംശയം തോന്നുക. ചികിത്സ പരാജയപ്പെട്ടിടത്ത് പ്രാര്‍ത്ഥ ഫലിച്ചതാണ് ചാവറയച്ചന്റേയും ഏവുപ്രാസ്യാമ്മയുടേയും അത്ഭുത പ്രവൃത്തികള്‍.

Innocent

രോഗം ബാധിച്ചവരോട് അമ്പലത്തിലും പള്ളിയിലും പോകാന്‍ പറയുന്നവര്‍ രോഗിയെ കൊലക്ക് കൊടുക്കുകയാണ് ചെയ്യുന്നതെന്നാണ് ഇന്നസെന്റിന്റെ പക്ഷം. ആദ്യം വേണ്ടത് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീലേശ്വരത്തെ കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.

കാന്‍സറിനെ ചെറുത്ത് തോല്‍പിച്ച ചരിത്രമാണ് ഇന്നസെന്റിന് പറയുവാനുള്ളത്. ചികിത്സയാണ് തന്നെ രോഗത്തില്‍ നിന്ന് രക്ഷിച്ചതെന്ന് ഇന്നസെന്റ് മുമ്പും പറഞ്ഞിട്ടുണ്ട്.

സിപിഎം സ്വതന്ത്രനായിട്ടാണ് ഇന്നസെന്റ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മത്സരിച്ചത്. എങ്കിലും അദ്ദേഹത്തിന് സഭയുമായി അടുത്ത ബന്ധമാണ് ഉള്ളത്. ക്രിസ്തീയ സമൂഹം ഏറെ അഭിമാനത്തോടെ കാണുന്ന വിശുദ്ധ പ്രഖ്യാപന സമയത്ത് ഇന്നസെന്റ് നടത്തിയ പരാമര്‍ശം വിവാദമാകുമോ എന്ന് കാത്തിരുന്ന് കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+