Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റ് സിപിഎമ്മല്ല; സ്വതന്ത്രനായി മത്സരിക്കും

ചാലക്കുടി: ഇടത് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരിക്കും താന്‍ ചാലക്കുടിയില്‍ മത്സരിക്കുകയെന്ന് നടന്‍ ഇന്നസെന്റ് വ്യക്തമാക്കി. അച്ഛനിലൂടെ പകര്‍ന്ന് കിട്ടിയ കമ്മ്യൂണിസ്റ്റ് അനുഭാവമാണ് തനിക്കുള്ളത്. റഷ്യന്‍ വിപ്ലവത്തെയും കമ്മ്യൂണിസത്തെയും കുറിച്ച് അച്ഛന്‍ ധാരാളം സംസാരിക്കുമായിരുന്നു - മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യനടന്മാരില്‍ ഒരാളായ ഇന്നസെന്റ് പറഞ്ഞു.

നേരത്തെ സി പി എം ടിക്കറ്റിലാണ് ഇന്നസെന്റ് മത്സരിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇന്നസെന്റ് സി പി എം അനുഭാവിയാണ് എന്നും പാര്‍ട്ടി ബന്ധമുള്ള ആളാണ് എന്നും മറ്റും പ്രചാരണം നടക്കുന്നുണ്ട്. നേരത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സി പി എം കോട്ടയം സീറ്റില്‍ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയതായും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

innocent

എന്നാല്‍ താന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആളല്ല എന്നായിരുന്നു ഇതിനോട് മമ്മൂട്ടിയുടെ പ്രതികരണം. പാര്‍ട്ടി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല എന്നും തന്നെ പാര്‍ട്ടിക്കാരനായി കാണരുത് എന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ജീവിക്കാനുള്ള വകയൊക്കെയായി, ഇനി കുറച്ച് കാലം പൊതുസേവനം നടത്തണം എന്ന ആഗ്രഹം കൊണ്ടാണ് ചാലക്കുടിയില്‍ മത്സരിക്കുന്നത് എന്നാണ് ഇന്നസെന്റ് പറയുന്നത്.

അതേസമയം ഇന്നസെന്റിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവുമായി മറ്റൊരു കോമഡി നടന്‍ ജഗദീഷും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റിലായിരിക്കും ജഗദീഷ് മത്സരിക്കുക. ഇന്നസെന്റിനെ ഇടതുമുന്നണി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ജഗദീഷിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+