ഇന്നസെന്റ് അമ്മ അധ്യക്ഷ പദവി ഒഴിയും; തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് നടന്‍, സ്ഥാനമോഹമില്ല
തൃശൂര്‍: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവി ഒഴിയാന്‍ നടനും എംപിയുമായ ഇന്നസെന്റ് തീരുമാനിച്ചു. വര്‍ഷങ്ങളായി താന്‍ ഈ പദവിയില്‍ ഉണ്ടെന്നും ഇനി തുടരില്ലെന്നും ഇന്നസെന്റ് പറഞ്ഞു. നേരത്തെയും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. വര്‍ഷങ്ങളായി താന്‍ ഈ സ്ഥാനത്തുണ്ട്. ഓരോ ടേമിന്റെ അവസാനത്തിലും പദവിയില്‍ നിന്ന് മാറ്റിത്തരണമെന്ന് ആവശ്യപ്പെടാറുണ്ട്. പക്ഷേ സ്‌നഹ സമ്മര്‍ദ്ദങ്ങള്‍ കാരണം തുടരുകയാണ് പതിവ്.
ഈ വര്‍ഷം ജൂലൈയിലാണ് ജനറല്‍ ബോഡി യോഗം നടക്കുന്നത്. യോഗത്തില്‍ തന്നെ മാറ്റണമെന്ന് ആവശ്യപ്പെടും. തന്റെ ആവശ്യം ഇത്തവണ അംഗീകരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നാല് ടേമിലും തന്നെ മാറ്റിത്തരണമെന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്നും ഇന്നസെന്റ് പ്രതികരിച്ചു.
സ്ഥാനമോഹം തനിക്കില്ല. അധ്യക്ഷ പദവി കഷ്ടപ്പെട്ടു നേടിയതല്ല. തന്നെ ഏല്‍പ്പിച്ചതാണ്. മറ്റുള്ളവരുടെ സ്‌നേഹ നിര്‍ബന്ധങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങുകയായിരുന്നു. സ്ഥാനമൊഴിയുമെന്ന് പറയുമ്പോള്‍ രാജിവയ്ക്കുകയാണെന്ന് അര്‍ഥമില്ല. രാജിവയ്‌ക്കേണ്ട സാഹചര്യം എനിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
അമ്മയുടെ ഓരോ ഭരണസമിതിയുടെയും കാലാവധി മൂന്ന് വര്‍ഷമാണ്. നിലവിലെ ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്നത് ഈ വര്‍ഷം ജൂണിലാണ്. ജൂലൈയില്‍ ജനറല്‍ ബോഡി നടക്കും. ഈ യോഗമാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുക.
അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞ കാലം കഴിഞ്ഞ വര്‍ഷമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനും പുതുമുഖ താരങ്ങള്‍ മുതിര്‍ന്ന താരങ്ങളെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങള്‍ക്കുമെല്ലാം കഴിഞ്ഞവര്‍ഷം സാക്ഷിയായി.












Click it and Unblock the Notifications