കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിലെ കാപ്പി ഉഷാറായിരുന്നു: ഇന്നസെന്റ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: 'കൊള്ളാമല്ലോ ഈ പാര്‍ലമെന്റ്' ലോക്‌സഭയിലെ ആദ്യദിവസത്തെ അനുഭവങ്ങളെ കുറിച്ചു ചോദിച്ചപ്പോള്‍ മലയാളത്തിന്റെ പ്രിയനടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ് വറീതിന്റെ സ്വത്വസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കി. പാര്‍ലമെന്റില്‍ എത്തുന്ന കേരളത്തിലെ ആദ്യത്തെ നടനാണ് ഇന്നസെന്റ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നിലാണ് ഇന്നസെന്റിന്റെ ഇരിപ്പിടം.

ലോക്‌സഭാ കെട്ടിടത്തിന്റെ വലുപ്പം അല്പംകൂടെ കൂട്ടാമായിരുന്നു എന്നാണ് ഇന്നച്ചന്റെ അഭിപ്രായം. 543 എംപിമാര്‍ക്ക് ഇരിക്കാന്‍ കുറച്ചുകൂടെ വലിയ കെട്ടിടമാകാമായിരുന്നു. വലിപ്പം അല്പം കൂടെ കൂട്ടിയിരുന്നെങ്കില്‍ വിസ്തരിച്ച് ഇരിക്കാന്‍ പറ്റുമായിരുന്നെന്നും ഇന്നസെന്റ് പറഞ്ഞു.

innocent

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും കണ്ടു. നടിയായ മൂണ്‍ മൂണ്‍ സെന്നിനെ കണ്ടെങ്കിലും നടനാണെന്ന് പോയി പറഞ്ഞ് പരിചയപ്പെടുത്താനൊന്നും പോയില്ല. അമ്മയുടെ പ്രസിഡന്റാണെന്നും അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നുമെല്ലാം പറഞ്ഞിട്ടും അറിയില്ലെന്നങ്ങാന്‍ പറഞ്ഞാല്‍ പോയില്ലേ കാര്യമെന്നാണ് ഇതിന് ഇന്നസെന്റെ മറുപടി.

പിന്നെ ഇന്നച്ചന് പിടിച്ചത് പാര്‍ലമെന്റിലെ കാപ്പിയാണ്. കാപ്പി ഉഷാറായിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ അടുത്തിടപഴകുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും ഇന്നസെന്റ് പറഞ്ഞു.

ഇന്നസെന്റിനെ കൂടാതെ കണ്ണൂര്‍ എംപി പികെ ശ്രീമതി ടീച്ചര്‍, തൃശ്ശൂര്‍ എംപി ജയദേവന്‍, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജ് എന്നിവരും കന്നിക്കാരായി ലോക്‌സഭയിലെത്തി. കൊല്ലം എംപി പ്രേമചന്ദ്രനും ആറ്റിങ്ങല്‍ എംപി എ സമ്പത്തും പത്തനംതിട്ട എംപി ആന്റോ ആന്റണിയും കുടുംബസമേതമാണ് എത്തിയത്. കണ്ണൂര്‍ എംപി ശ്രീമതിക്കൊപ്പം മകനുണ്ടായിരുന്നു.

English summary
Sixty-five year old Innocent Vareed Thekkethala, popularly known as only Innocent, has made history in Kerala, by becoming the first actor to be get elected to Lok Sabha from state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X