Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നച്ചന് മുദ്രാവാക്യം വിളിച്ച് മണി

ചാലക്കുടി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ സിപിഎമ്മിന് കൂടുതല്‍ യോഗ്യന്‍ കലാഭവന്‍ മണിയാണെന്ന് ചില പ്രചാരണങ്ങളുണ്ടായിരുന്നു. സിപിഎം അനുഭാവിയായ കലാഭവന്‍ മണി പാര്‍ട്ടി പരിപാടികളിലെ നിറ സാന്നിധ്യവും ആണ്.

അങ്ങനെ നില്‍ക്കുമ്പോഴാണ് പഴയ ആര്‍എസ്പിക്കാരനായിരുന്ന ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത്. മണിയും ഇന്നച്ചനും തമ്മില്‍ ഇതിന്റെ പേരില്‍ ഉടക്കുമോ എന്ന് പോലും ആളുകള്‍ സംശയിച്ചിരുന്നു.

Mani and Innocent

എന്നാല്‍ അങ്ങനെ ഒരു പേടിയേ വേണ്ടെന്ന് തെളിയിച്ചിരുക്കുകയാണ് ഇന്നസെന്റും കലാഭവന്‍ മണിയും. മണിയുടെ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് ഇന്നസെന്റ് പിന്തുണ തേടിയത്.

ഇന്നസെന്റിന് എല്ലാവിധ പിന്തുണയും മണി വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ എന്തായാലും ഉണ്ടാകുമെന്നും മണി ഉറപ്പ് നല്‍കി.

'ചേട്ടന്‍ പേടിക്കണ്ട, മികച്ച ഭൂരിപക്ഷത്തിന് തന്നെ ജയിക്കും' എന്ന ഉറപ്പും നല്‍കിയിട്ടുണ്ട് മണി. ഇന്നസെന്റ് വീട്ടില്‍ നിന്നറങ്ങിയപ്പോള്‍ പിറകില്‍ നിന്ന് ഇന്‍ക്വിലാാബ് സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യവും വിളിച്ചു. ഇതോടെ കൂടെയുണ്ടായിരുന്നവരും ഏറ്റുവിളിച്ചു.

ഇന്നസെന്റ് ആദ്യം അല്‍പമൊന്ന് അമ്പരന്നെങ്കിലും മുഖത്ത് ഉടനെ ചിരി വിരിഞ്ഞു. ആവേശം മൂത്ത് വിളിച്ച് പോയതാണെന്നാണ് മണി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+