ഇന്നസെന്‍റ് അമ്മയുടെ പ്രസിഡന്‍റായി തുടരും
കൊച്ചി: ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റ് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇന്ന് ( ജൂണ്‍ 29 ഞായര്‍) ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് സംഘടനയില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.
ലോക്‌സഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ഇന്നസെന്റാണ്.

അമ്മയില്‍ തനിയ്ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അത് സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ടാണെന്നാണ് ഇന്നസെന്റ് പറയുന്നത്. സംഘനയില്‍ നിന്ന് രാജി വയ്ക്കാനുള്ള സന്നദ്ധത ഇന്നസെന്റ് പ്രകടമാക്കിയിരുന്നു.
ലോക്‌സഭ എംപിയായതുമൂലമുള്ള തിരക്കുകള്‍ അമ്മയിലെ പ്രവര്‍ത്തനത്തിന് തടസമാകുമെന്ന് ഇന്നസെന്റ് കരുതിയിരുന്നു. ജൂലൈയില്‍ ലോക്‌സഭ സമ്മേളനം കഴിഞ്ഞ് വന്ന് സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും ചിത്രത്തില്‍ അഭിനയിക്കുമെന്ന് ഇന്നസെന്റ് പറയുന്നു.












Click it and Unblock the Notifications