കുതിരാനിൽ ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, ഗർഭിണി അടക്കം 5 പേരുടെ നില ഗുരുതരം
തൃശൂര്‍: കുതിരാന്‍ ദേശീയ പാതയിൽ ഇന്നോ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്പിൽ ചെറിയാൻ(72) ആണ് മരിച്ചത്. ബെംഗളൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.
രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തിൽപ്പെട്ട സ്ത്രീകളിൽ ഒരാൾ ഗർഭിണിയാണ്. മൂന്നുപേരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു. നാട്ടുകാരും പോലീസുകാരും ചേർന്ന് ഏറെ ബുദ്ധിമുട്ടിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.












Click it and Unblock the Notifications